അഞ്ചമ്പല ദർശന തീർഥാടന യാത്രക്ക്​ തുടക്കം

05:47 AM
17/04/2018
പത്തനംതിട്ട: ദേവസ്വം ബോർഡി​െൻറ അഞ്ചമ്പല ദർശന തീർഥാടന യാത്രക്ക് ആറന്മുളയിൽ തുടക്കം. വൈശാഖ മാസാചരണ ഭാഗമായി ദേവസ്വം ബോർഡി​െൻറയും പഞ്ചദിവ്യദേശ ദർശൻ സമിതിയുടെയും നേതൃത്വത്തിൽ ദക്ഷിണ കേരളത്തിലെ പാണ്ഡവ, തിരുപ്പതി ക്ഷേത്രങ്ങളായ തിരുവാറന്മുള, തൃച്ചിറ്റാറ്റ്, തൃപ്പുലിയൂർ, തിരുവൻവണ്ടൂർ, തൃക്കൊടിത്താനം ക്ഷേത്രങ്ങളെ ഉൾക്കൊള്ളിച്ചതാണ് അഞ്ചമ്പല ദർശന തീർഥയാത്ര. വഞ്ചിപ്പാട്ടി​െൻറ ആരവമുയർത്തിയ അന്തരീക്ഷത്തിൽ ദേവസ്വം ബോർഡ് പ്രസിഡൻറ് എ. പദ്മകുമാർ തീർഥാടനയാത്ര ഉദ്ഘാടനം ചെയ്തു. രഥഘോഷയാത്രയുടെ ഫ്ലാഗ്ഓഫും തീർഥാടന യാത്രയുടെ വെബ്സൈറ്റ് ഉദ്ഘാടനവും സുരേഷ്ഗോപി എം.പി നിർവഹിച്ചു. ദേവസ്വം ബോർഡ് അംഗം കെ.പി. ശങ്കരദാസ്, ദേവസ്വം കമീഷണർ എൻ. വാസു, ക്ഷേത്രം തന്ത്രി അഗ്നിശർമൻ വാസുദേവൻ ഭട്ടതിരിപ്പാട്, ചീഫ് എൻജിനീയർ വിനയകുമാർ, മനോജ് മാധവശേരിൽ, ബി. രാധാകൃഷ്ണമേനോൻ, എസ്. അജിത് കുമാർ, എൻ. രാജീവ് കുമാർ, ജി. രമേശ് തുടങ്ങിയവർ പങ്കെടുത്തു. ഏപ്രിൽ 16 മുതൽ മേയ് 15വരെയാണ് വൈശാഖമാസം ആചരിക്കുന്നത്. പാണ്ഡവർ വനവാസകാലത്ത് ആരാധിച്ചിരുന്ന വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ച ക്ഷേത്രങ്ങൾ എന്ന് ഐതിഹ്യങ്ങളിൽ പറയുന്ന തൃച്ചിറ്റാറ്റ്, തൃപ്പുലിയൂർ, തിരുവാറന്മുള, തിരുവൻവണ്ടൂർ, തൃക്കൊടിത്താനം എന്നീ ക്ഷേത്രങ്ങളാണ് അഞ്ചമ്പലദർശനത്തിൽ ഉൾപ്പെടുന്നത്. യുധിഷ്ഠിരൻ, ഭീമൻ, അർജുനൻ, നകുലൻ, സഹദേവൻ എന്നിവരുടെ പ്രതിഷ്ഠകൾ ഈ വൈഷ്ണവ ക്ഷേത്രങ്ങളിൽ ഉണ്ട്. തീർഥാടകരുടെ ആവശ്യാനുസരണം അഞ്ച് ക്ഷേത്രങ്ങളും ദർശിക്കത്തക്കവിധം വാഹന സൗകര്യം ദേവസ്വം ബോർഡി​െൻറയും വിവിധ ക്ഷേേത്രാപദേശക സമിതികളുടെയും ആഭിമുഖ്യത്തിൽ ഏർപ്പെടുത്തും. ഇതിനായി ആറന്മുളയിൽ പ്രത്യേക ഓഫിസ് പ്രവർത്തനം ആരംഭിച്ചു. തീർഥാടനം സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കുന്നതിന് ദേവസ്വം ബോർഡ് divyadeshadarshan.com എന്ന പേരിൽ വെബ്സൈറ്റ് ആരംഭിച്ചിട്ടുണ്ട്. തീർഥാടകരുടെ തിരക്ക് വർധിക്കുന്നതനുസരിച്ച് കെ.എസ്.ആർ.ടി.സി സർവിസുകൾ ആരംഭിക്കുന്ന കാര്യം ഗതാഗതമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിട്ടുള്ളതായി ദേവസ്വം ബോർഡ് പ്രസിഡൻറ് അറിയിച്ചു. ഭൂപരിഷ്കരണം: പുതിയ നിയമം കൊണ്ടുവരണം -സെലീന പ്രക്കാനം പത്തനംതിട്ട: സംസ്ഥാനത്തെ ഭൂപരിഷ്കരണ നിയമം പുനഃപരിശോധിച്ച് പുതിയ നിയമം കൊണ്ടുവരണമെന്ന് ഡി.എച്ച്.ആർ.എം സംസ്ഥാന ചെയർേപഴ്സൺ സെലീന പ്രക്കാനം. പത്തനംതിട്ട കലക്ടറേറ്റ് പടിക്കൽ ചെങ്ങറ ഭൂസമരസമിതി നേതൃത്വത്തിൽ ആരംഭിച്ച അനിശ്ചിതകാല സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഭൂരഹിതരായ മുഴുവൻപേർക്കും ഭൂമി ലഭിക്കാൻ കഴിയുംവിധമുള്ള നിയമമാണ് ആവശ്യം. പാട്ടക്കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാൻ ഹാരിസൺ തയാറല്ല. ഹാരിസൺ എന്ന വിദേശകുത്തകയെ ഇൗ മണ്ണിൽനിന്ന് തുടച്ചുമാറ്റാനുള്ള സമരമാണ് ഇപ്പോൾ നടക്കുന്നത്. സംസ്ഥാനത്തി​െൻറ നേർപകുതിയും വിദേശകുത്തകകൾ കൈയടക്കി വെച്ചിരിക്കുകയാണ്. മണ്ണി​െൻറ അവകാശികൾക്ക് ഇവിടെ ഭൂമിയില്ല. 38,000 ഏക്കർ ഭൂമി ഭൂസംരക്ഷണ നിയമപ്രകാരം ഏറ്റെടുക്കാനുള്ള സ്പെഷൽ ഒാഫിസർ രാജമാണിക്യത്തി​െൻറ ഉത്തരവും ഇപ്പോൾ ഹൈകോടതി റദ്ദാക്കി. കുത്തകകളെ സഹായിക്കുകയാണ് സർക്കാർ നയം. നേതാക്കൾക്ക് ഇടക്കിടെ വിദേശത്ത് േപാകാനും അവരുടെ മക്കൾക്ക് വിദേശപഠനം നടത്താനുമൊക്കെ ഇൗ കുത്തകകൾ വേണം. ഭരിക്കുന്ന സി.പി.എം നേതാക്കളുടെ ആഗ്രഹവും ഇതാണ്. കൃഷിക്ക് ഭൂമി നൽകാതെ പട്ടിക ജാതിക്കാരെ ഫ്ലാറ്റുകളിലേക്ക് മാറ്റുകയാണ് സർക്കാർ ചെയ്യുന്നത്. ദലിതുകൾ ഇനി രാഷ്ട്രീയ പാർട്ടികളുടെ വാലാട്ടികളായി മാറുകയില്ല. കഴിഞ്ഞ ദിവസത്തെ ദലിത് ഹർത്താലിലൂടെ ഇത് തെളിഞ്ഞു. ഹർത്താലിനെ തകർക്കാൻ സി.പി.എം ആവതും ശ്രമിച്ചു. സമരത്തിൽനിന്ന് പിന്നോട്ടില്ലെന്നും മറ്റ് ജില്ല കേന്ദ്രങ്ങളിലേക്കു കൂടി സമരം വ്യാപിപ്പിക്കുമെന്നും സെലീന പറഞ്ഞു. അംേബദ്കർ സ്മാരക മാതൃക ഗ്രാമവികസന സൊസൈറ്റി പ്രസിഡൻറ് ടി.ആർ. ശശി അധ്യക്ഷതവഹിച്ചു. സി.ഡി.എസ് സംസ്ഥാന പ്രസിഡൻറ് കെ.കെ. സുരേഷ്, എം. ഗീതാനന്ദൻ, ശ്രീരാമൻ കൊയ്യോൻ, പ്രസാദ് ഉതിമൂട് തുടങ്ങിയവർ സംസാരിച്ചു. പുതിയ ബസ് സ്റ്റാൻഡിൽനിന്ന് പ്രകടനമായാണ് പ്രവർത്തകർ കലക്ടറേറ്റ് പടിക്കൽ എത്തിയത്. പരിപാടികൾ ഇന്ന് ആറന്മുള സത്രക്കടവ്: പമ്പ പൈതൃകോത്സവം കലാസന്ധ്യ -ൈവകു 5.00 കടമ്മനിട്ട ഭഗവതി ക്ഷേത്രം: പടയണി ഉത്സവം, പടയണി -രാത്രി 11.00
Loading...
COMMENTS