രുക്​മിണി സ്വയംവരത്തിൽ നിഖിലക്ക്​ മംഗല്യഭാഗ്യം

05:44 AM
17/04/2018
പന്തളം: രുക്മിണി സ്വയംവരത്തിൽ നിഖിലക്ക് മംഗല്യഭാഗ്യം. കുരമ്പാല പുത്തൻകാവിൽ ഭഗവതിക്ഷേത്രത്തിലെ രുക്മിണി സ്വയംവര ദിനമാണ് അക്ഷരാർഥത്തിൽ സ്വയംവരത്തിന് വേദിയൊരുങ്ങിയത്. പന്തളം കുരമ്പാല സ്വദേശിനിയായ നിഖിലയുടെ വിവാഹമാണ് ഞായറാഴ്ച കരക്കാരും സൃഹൃത്തുക്കളും ചേർന്ന് ആഘോഷമായി നടത്തിയത്. പന്തളം മുടിയൂർക്കോണം കീപ്പള്ളിൽ വീട്ടിൽ കുഞ്ഞുപിള്ളയുടെ മകൻ സതീഷ്കുമാറാണ് വരൻ. വിവാഹത്തിന് വധുവിന് അഞ്ച് പവൻ സ്വർണാഭരണവും വിവാഹവസ്ത്രങ്ങളും ക്ഷേത്രത്തിൽനിന്ന് നൽകി. ഒപ്പം വിവാഹസദ്യയും കമ്മിറ്റി നൽകി. ലഹരിമുക്ത വര്‍ഷാചരണവും വിഷു ആഘോഷവും അടൂര്‍: ഗാന്ധിഭവന്‍ ലഹരിചികിത്സ പുനരധിവാസകേന്ദ്രത്തി​െൻറ ആഭിമുഖ്യത്തിലുള്ള ലഹരിവിരുദ്ധ വര്‍ഷാചരണവും വിഷു ആഘോഷവും ഏഴംകുളം പ്ലാേൻറഷന്‍ ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗാന്ധിഭവന്‍ ഐ.ആര്‍.സി.എയില്‍ നടന്നു. അടൂര്‍ ഡിവൈ.എസ്.പി ആര്‍. ജോസ് ഉദ്ഘാടനം ചെയ്തു. ഡോ. ഗോപി മോഹന്‍ അധ്യക്ഷതവഹിച്ചു. എസ്. അജീഷ്, ജയചന്ദ്രന്‍ ഉണ്ണിത്താന്‍, ഫാ. പോള്‍ ഡാനിയേല്‍, ജീന അലക്‌സാണ്ടര്‍ എന്നിവര്‍ സംസാരിച്ചു. 2018 വിഷുദിനം മുതല്‍ 2019 വിഷുദിനംവരെ നടത്തുന്ന ലഹരി വിരുദ്ധ വര്‍ഷാചരണത്തില്‍ പ്രമുഖ കൗണ്‍സലര്‍മാരുടെയും ഡോക്ടര്‍മാരുടെയും നേതൃത്വത്തില്‍ ദിവസവും കൗണ്‍സലിങ്ങ് ക്ലാസുകളും സെമിനാറുകളും സംഘടിപ്പിക്കും. ഡോക്ടര്‍മാർ സമരത്തില്‍; വലഞ്ഞ് മലയോരവാസികള്‍ റാന്നി: സർക്കാർ ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ച സമരത്തില്‍ വലഞ്ഞ് മലയോരവാസികള്‍. നിത്യേന ആയിരക്കണക്കിന് രോഗികള്‍ എത്തുന്ന റാന്നി താലൂക്ക് ആശുപത്രിയില്‍ തിങ്കളാഴ്ച രോഗികളുടെ ക്യൂ വരാന്തയും കഴിഞ്ഞ് പുറത്തേക്ക് നീണ്ടു. മലയോര മേഖലയിെലയും ആദിവാസി മേഖലയിലെയും പ്രധാന ചികിത്സകേന്ദ്രമാണ് റാന്നി താലൂക്ക് ആശുപത്രി. മുപ്പതോളം ഡോക്ടര്‍മാരെയാണ് ഇവിടെ നിയമിച്ചിരിക്കുന്നത്. ഇതില്‍ ഒരാള്‍ അപകടത്തില്‍പെട്ടും മറ്റ് മൂന്നുപേര്‍ ഉപരിപഠനത്തിനായും അവധി നേടിയിരിക്കുകയാണ്. മറ്റ് നാലുപേർ വര്‍ക്ക് അറേഞ്ച്മ​െൻറി​െൻറ പേരില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായാണ് ജോലി ചെയ്യുന്നത്. ബാക്കിയുള്ള 22 ഡോക്ടര്‍മാരാണ് ഇവിടെ ജോലി ചെയ്യുന്നത്. ഇതില്‍ എല്ലാ ഡോക്ടര്‍മാരും സമരത്തിലാണ്. ആരും രജിസ്റ്ററില്‍ ഒപ്പ് രേഖപ്പെടുത്തുന്നില്ല. എൻ.ആർ.എച്ച്.എമ്മി​െൻറ ഒരു ഡോക്ടർ മാത്രമാണ് ഇവിടെ നിലവില്‍ എത്തുന്ന രോഗികളെ ചികിത്സിക്കുന്നത്. ഇവര്‍ രോഗികളെ പരിശോധിച്ച് മരുന്നുകള്‍ നിർദേശിക്കുക മാത്രമാണ് ചെയ്യുന്നത്. കിടത്തിച്ചികിത്സ വേണ്ടവരെ മരുന്ന് നല്‍കി പറഞ്ഞുവിടുകയാണ്. കിടപ്പുരോഗികളെ സമരത്തിലുള്ള ഡോക്ടര്‍മാര്‍ ദിവസവും എത്തി പരിശോധിക്കുന്നുണ്ട്. കൂടാതെ ഒ.പിയിലും രണ്ടു ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ടെന്നും ഡോക്ടര്‍മാരെല്ലാം ആശുപത്രിയില്‍ ഉണ്ടെന്നും രജിസ്റ്ററില്‍ ഒപ്പിടാതെ സമരത്തിലാണെന്നും രോഗികള്‍ക്ക് ആര്‍ക്കും പരാതിയില്ലെന്നുമാണ് ആശുപത്രി അധികൃതരുടെ ഭാഷ്യം. എന്നാല്‍, സമരത്തിലുള്ള ഡോക്ടര്‍മാര്‍ തങ്ങളുടെ സ്വകാര്യ പ്രാക്ടീസ് മുടക്കുന്നുമില്ല. ആശുപത്രിയില്‍ എത്തുന്ന രോഗികളോട് ചില ജീവനക്കാര്‍ ഉച്ചക്കുശേഷം ഡോക്ടര്‍മാരെ പ്രാക്ടീസ് കേന്ദ്രങ്ങളില്‍ ചെന്നുകാണാന്‍ നിർദേശിച്ചതായും ആക്ഷേപമുണ്ട്. അടുത്ത സമയത്ത് പുതിയ കെട്ടിടംകൂടി തുറന്നു കൊടുത്തതോടെ ആശുപത്രിയുടെ പ്രവര്‍ത്തനം നല്ല രീതിയില്‍ പോകുമ്പോഴാണ് പൊതുജനത്തിനെ സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് അകറ്റുന്ന രീതിയിലുള്ള ഇത്തരം സമരങ്ങള്‍. അതേസമയം, റാന്നിയിലെ സ്വകാര്യ ആശുപത്രിയില്‍ രോഗികളുടെ തിരക്ക് വർധിച്ചിട്ടുണ്ട്.
COMMENTS