കുഴിച്ച റോഡുകൾ മഴയിൽ കുളമാകുന്നു

05:33 AM
13/09/2017
പത്തനംതിട്ട: മഴക്കാലത്ത് റോഡ് കുഴിച്ച് കുളമാക്കുന്നു. കേബിൾ സ്ഥാപിക്കാനും പൈപ്പുകളുടെ അറ്റകുറ്റപ്പണിക്കുമാണ് വിവിധയിടങ്ങളിൽ റോഡ് കുഴിക്കുന്നത്. അഴൂർ റോഡിൽ കേബിൾ സ്ഥാപിക്കാനുള്ള പണി ഇപ്പോഴാണ് ആരംഭിച്ചിരിക്കുന്നത്. റോഡ് കുഴിച്ചാൽ അറ്റകുറ്റപ്പണിക്ക് ശേഷം ശരിയായി മണ്ണിട്ട് നികത്തുകയോ കുഴിച്ചഭാഗം ടാർ ചെയ്യുകയോ ചെയ്യാറില്ല. ടി.കെ റോഡിൽ കടമ്മനിട്ട റോഡിലേക്ക് തിരിയുന്ന ഭാഗത്ത് റോഡ് കുഴിച്ചത് മണ്ണിട്ട് നികത്താതെ കിടക്കുകയാണ്. കുന്നുകൂടിക്കിടക്കുന്ന മണ്ണ് അപകടഭീഷണിയും ഉയർത്തുന്നു. മഴക്കാലത്തെ പണി കാരണം റോഡ് തകരുകയാണ്. മഴയിലും വീഥികളെ ആഘോഷമാക്കി ശോഭായാത്ര പത്തനംതിട്ട: ശ്രീകൃഷ്ണ സ്മരണയിൽ നാടെങ്ങും ശ്രീകൃഷ്ണജയന്തി ആഘോഷിച്ചു. ഗ്രാമവീഥികളെ അമ്പാടിയാക്കിമാറ്റിയ ശോഭായാത്രകളിൽ ആയിരണക്കിന് ജനങ്ങൾ പെങ്കടുത്തു. പത്തനംതിട്ട നഗരത്തിൽ കൊടുന്തറ, അഴൂർ, മറൂർ, കല്ലറക്കടവ്, വലഞ്ചുഴി, കുലശേഖരപതി, ഇളമല, താഴേവെട്ടിപ്രം, മേലേ വെട്ടിപ്രം, മണ്ണാർമല എന്നിവിടങ്ങളിൽനിന്നുള്ള ശോഭായാത്രകൾ സ​െൻറ് പീറ്റേഴ്സ് ജങ്ഷന് സമീപത്തെ മൈതാനത്ത് സംഗമിച്ച് ടൗണിൽ ശാസ്ത ക്ഷേത്രത്തിൽ സമാപിച്ചു. ജിയോ മൈതാനത്തുനിന്ന് ശോഭായാത്രകൾ തുടങ്ങി പകുതിയോളം സ​െൻറ് പീറ്റേഴ്സ് കടക്കുേമ്പാഴേക്കും മഴ ഇരച്ചെത്തി. മഴയെ അവഗണിച്ച് കുട്ടികളും അമ്മമാരും നനഞ്ഞാണ് ശോഭായാത്രയിൽ പെങ്കടുത്തത്. ചിലരൊക്കെ കിട്ടിയ ഇടങ്ങളിൽ കയറിനിന്ന് മഴയുടെ കാഠിന്യം കുറഞ്ഞതോടെ വീണ്ടും ഇറങ്ങിനടന്നു. ജില്ലയിൽ 116 ആഘോഷങ്ങളിലായി 500 ശോഭായാത്രകൾ നടന്നു. പത്തനംതിട്ട, തിരുവല്ല, ആറന്മുള, തടിയൂർ, ഇരവിപേരൂർ, കോഴഞ്ചേരി, മല്ലപ്പള്ളി, റാന്നി, വടശ്ശേരിക്കര, കോന്നി, കലഞ്ഞൂർ, കൊടുമൺ, ഏഴംകുളം, അടൂർ, ഓമല്ലൂർ, മലയാലപ്പുഴ, ഇലന്തൂർ, കുളനട, പന്തളം, തട്ട തുടങ്ങിയ സ്ഥലങ്ങളിൽ മഹാശോഭായാത്രകളും സംഗമങ്ങളും നടന്നു. ശ്രീകൃഷ്ണ വേഷങ്ങൾ അണിഞ്ഞ കുട്ടികൾ, വാദ്യമേളങ്ങൾ, നിശ്ചലദൃശ്യങ്ങൾ എന്നിവ ഘോഷയാത്രയെ വർണാഭമാക്കി. ആഘോഷത്തി​െൻറ ഭാഗമായി േക്ഷത്രങ്ങളിൽ പ്രസാദ വിതരണം, ഉറിയടി, വിശേഷാൽ പൂജകൾ എന്നിവ നടന്നു. പരിപാടികൾ ഇന്ന് മഞ്ഞിനിക്കര ദയറ: ഒാർമപ്പെരുന്നാൾ -8.00 പത്തനംതിട്ട തൈക്കാവ് ഗവ. ബോയ്സ് ഹൈസ്കൂൾ: പുതിയ കെട്ടിടം ഉദ്ഘാടനം -10.00 പത്തനംതിട്ട സ​െൻറ് മേരീസ് കത്തീഡ്രൽ: യാക്കോബായ സഭ തുമ്പമൺ ഭദ്രാസനത്തിലെ വിവിധ പള്ളികളിലെ കുടുംബ യൂനിറ്റുകളുടെ സംഗമം -10.00 കലക്ടറേറ്റ് കോൺഫറൻസ് ഹാൾ: ജില്ല വിദഗ്ധസമിതി യോഗം -2.00
COMMENTS