എക്​സൈസ്​ ഒാഫിസി​േലക്ക്​ മുസ്​ലിംലീഗ്​ മാർച്ചും ധർണയും നടത്തി

05:39 AM
12/09/2017
പത്തനംതിട്ട: യു.ഡി.എഫ് സർക്കാർ നടപ്പാക്കിയ മദ്യനയം അട്ടിമറിച്ചതിനെതിരെ പത്തനംതിട്ട എക്സൈസ് ഒാഫിസിേലക്ക് മുസ്ലിംലീഗ് ആറന്മുള മണ്ഡലം കമ്മിറ്റി നടത്തിയ മാർച്ചും ധർണയും മുസ്ലിംലീഗ് ജില്ല സെക്രട്ടറി ടി.എം. ഹമീദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് എൻ.എ. നൈസാം അധ്യക്ഷത വഹിച്ചു. ടി.ടി. യാസിൻ, ആർ.എം. ജമാൽ, കെ.എം. രാജ, മീരാണ്ണൻ മീര, ബിസ്മില്ലാഖാൻ, എ. സഗീർ, മുഹമ്മദ് സാലി, നിസാർ നൂർമഹൽ, ഷമീർ അണ്ണാവീട്, നിയാസ് റാവുത്തർ എന്നിവർ സംസാരിച്ചു. മുഹമ്മദ് യൂസഫ്, ഹമീദ് മുഹമ്മദ്, സലിം മാക്കാർ, നജീബ്ഖാൻ, അക്ബർ, കമറുദ്ദീൻ, മുഹമ്മദ് ബേബി, സിറാജ് പേട്ട എന്നിവർ നേതൃത്വം നൽകി. സന്നിധാനത്തും പമ്പയിലും സർക്കാർ െഗസ്റ്റ് ഹൗസ് പണിയാൻ അഞ്ചുകോടി റാന്നി: ശബരിമല സന്നിധാനത്തും പമ്പയിലും സർക്കാർ െഗസ്റ്റ് ഹൗസ് പണിയാൻ അഞ്ചുകോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം ലഭിച്ചു. രാജു എബ്രഹാം ഉന്നയിച്ച പ്രധാന ആശയമായിരുന്നു സന്നിധാനത്തും പമ്പയിലും അതീവ സുരക്ഷ നൽകേണ്ടവർക്കായി സർക്കാർ െഗസ്റ്റ് ഹൗസുകൾ നിർമിക്കണമെന്നത്. മറ്റു സംസ്ഥാനങ്ങളിൽനിന്നും രാജ്യങ്ങളിൽനിന്നും ഇവിടെയെത്തുന്ന മന്ത്രിമാർ ഉൾപ്പെടെ ഭരണാധികാരികൾക്കും ഇസഡ് കാറ്റഗറി സുരക്ഷയുള്ള പ്രധാന വ്യക്തികൾക്കും നിലവിൽ സർക്കാർ െഗസ്റ്റ് ഹൗസുകളില്ല. ഉള്ളത് സന്നിധാനത്തെ ദേവസ്വം ബോർഡി​െൻറ െഗസ്റ്റ് ഹൗസാണ്. എന്നാൽ, ഇതി​െൻറ മുറികൾ ദേവസ്വം പ്രസിഡൻറിനും അംഗങ്ങൾക്കും പ്രധാന വ്യക്തികൾക്കുമായി വീതിച്ചുനൽകിയിരുന്നു. അതിസുരക്ഷ നൽകേണ്ട ആളുകളെത്തുമ്പോൾ ഈ മുറികൾ ഒഴിപ്പിച്ചാണ് അവർക്ക് താമസസൗകര്യം ഒരുക്കിയിരുന്നത്. ഈ സാഹചര്യത്തിലാണ് സന്നിധാനത്തിലും പമ്പയിലും സർക്കാർ െഗസ്റ്റ് ഹൗസുകൾ വേണമെന്ന ആവശ്യം എം.എൽ.എ ഉന്നയിച്ചത്. ആദ്യം കെ.എസ്.ഇ.ബിയുടെ സ്ഥലത്ത് െഗസ്റ്റ് ഹൗസ് നിർമിക്കാൻ തീരുമാനിച്ചെങ്കിലും സ്ഥലം വിട്ടുനൽകാൻ കെ.എസ്.ഇ.ബി തയാറായില്ല. പിന്നീട് പമ്പയിൽ വാട്ടർ അതോറിറ്റിയുടെ സമീപമുള്ള സ്ഥലത്തോട് ചേർന്ന് ആലോചിച്ചെങ്കിലും ദേവസ്വം ബോർഡ് അനുമതി നൽകിയില്ല. തുടർന്ന് എം.എൽ.എ ആവശ്യപ്പെട്ടതനുസരിച്ച് ദേവസ്വം ബോർഡ് പ്രസിഡൻറ് പ്രയാർ ഗോപാലകൃഷ്ണൻ, അംഗങ്ങളായ അജയ് തറയിലിൽ, കെ. രാഘവൻ എന്നിവർ ചേർന്ന് സന്നിധാനത്ത് വനംവകുപ്പി​െൻറ ഐ.ബിക്ക് സമീപം 10 സ​െൻറ് സ്ഥലം അനുവദിക്കാൻ തീരുമാനിക്കുകയായിരുന്നു. സ്ഥലം അനുവദിച്ചെങ്കിലും കെട്ടിട നിർമാണത്തിന് ഫണ്ട് ലഭ്യമാകാതിരുന്നതുമൂലം തുടർനടപടി നിലച്ചു. എം.എൽ.എ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് മുന്നിൽ വിഷയം സംബന്ധിച്ച് നിവേദനം നൽകി. മന്ത്രിയുടെ നിർദേശത്തേ തുടർന്ന് കഴിഞ്ഞ വർക്കിങ് ഗ്രൂപ് യോഗത്തിൽ ഇതുസംബന്ധിച്ച വിശദ പ്രോജക്ട് സമർപ്പിക്കാൻ ഉന്നതാധികാര സമിതിയുടെ ആർക്കിടെക്ചർ മഹേഷിെനയും ഡി.ടി.പി.സി സെക്രട്ടറി എ. ഷംസുദ്ദീെനയും ചുമതലപ്പെടുത്തി. 18,000 ചതുരശ്രയടിയിൽ 24 മുറി, 200 പേർക്ക് ഇരിക്കാവുന്ന കോൺഫറൻസ് ഹാൾ എന്നിവയാണ് സന്നിധാനത്ത് നിർമിക്കുന്ന െഗസ്റ്റ് ഹൗസിൽ ഉൾപ്പെടുത്തിയത്. നിലയ്ക്കലിൽ കിഫ്ബി വഴി നടപ്പാക്കുന്ന ഇടത്താവള പദ്ധതിയിൽ പ്രധാന വ്യക്തികൾക്ക് താമസസൗകര്യം ഒരുക്കുംവിധം കെട്ടിടം നിർമിക്കാൻ പദ്ധതിയുണ്ട്. പമ്പയിലാണ് ഇനി ഈ സൗകര്യം ലഭ്യമാക്കേണ്ടത്. രക്തബാങ്കി​െൻറ പ്രവർത്തനം പുനരാരംഭിക്കണം തിരുവല്ല: താലൂക്ക് ആശുപത്രിയിലെ രക്തബാങ്കി​െൻറ പ്രവർത്തനം പുനരാരംഭിക്കണമെന്ന് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കാനാണ് പ്രവർത്തനം നിർത്തിവെച്ചതെന്ന് കമ്മിറ്റി ആരോപിച്ചു. പ്രസിഡൻറ് വിശാഖ് വെൺപാല അധ്യക്ഷത വഹിച്ചു.
COMMENTS