തുമ്പൂർമൂഴി മോഡലിനും വാട്ടർ അതോറിറ്റി എസ്​റ്റിമേറ്റിനും അംഗീകാരം

05:38 AM
13/10/2017
പത്തനംതിട്ട: നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ പദ്ധതികൾക്ക് ടെൻഡർ, റീ-ടെൻഡർ, ഇ--ടെൻഡർ എന്നിവക്ക് കൗൺസിൽ അംഗീകാരം നൽകി. ഏക ടെൻഡർ മാത്രം ലഭിച്ച പ്രവൃത്തികൾക്ക് റീടെൻഡർ നടത്തും. ടെൻഡർ ചെയ്ത 59 പ്രവൃത്തിയാണ് കൗൺസിൽ പരിഗണനക്ക് വന്നത്. മാർക്കറ്റിലെ മാലിന്യസംസ്കരണത്തിന് തുമ്പൂർമൂഴി മോഡൽ സൗകര്യമൊരുക്കാനുള്ള ടെൻഡറിങ് അനുമതി, നഗരസഭയിലെ വിവിധ സ്ഥലങ്ങളിൽ പൊക്കവിളക്ക് സ്ഥാപിക്കൽ, കുമ്പഴ പ്രദേശത്തെ 15 മുതൽ 21വരെ വാർഡുകളിൽ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് വാട്ടർ അതോറിറ്റി തയാറാക്കിയ എസ്റ്റിമേറ്റ്, വിവിധ ആവശ്യങ്ങൾക്ക് വാർഡിൽനിന്ന് തെരഞ്ഞെടുത്ത ഗുണഭോക്തൃ പട്ടിക എന്നിവക്കും കൗൺസിൽ അംഗീകാരം നൽകി. നഗരസഭ ചെയർപേഴ്സൺ രജനി പ്രദീപ് അധ്യക്ഷതവഹിച്ചു. പ്രതിപക്ഷ നേതാവ് വി. മുരളീധരൻ, കെ. ജാസിംകുട്ടി, റോഷൻ നായർ, ഏബൽ മാത്യു, സജി കെ. സൈമൺ, പി.കെ. അനീഷ്, ദീപു ഉമ്മൻ, എ. സഗീർ, ബീന ഷരീഫ്, ആർ. ഹരീഷ്, കെ.ആർ. അരവിന്ദാക്ഷൻ നായർ, അംബിക വേണു, ശോഭ കെ. മാത്യു എന്നിവർ സംസാരിച്ചു. അനുവദിച്ചിരിക്കുന്ന പ്രവൃത്തിയുടെ പേരും തുകയും: തേക്കിൻകാട്ടിൽപടി റോഡ് കോൺക്രീറ്റിങ് --350000, ആചാരിപറമ്പ് റോഡ് കൈവരി നിർമാണം -375000, ഹൗസിങ് കോളനി റോഡ് പുനരുദ്ധാരണം -280000, ചുരളിക്കാട്- വാളുപെട്ടുപാറ റോഡ് സുധപടി ഭാഗം സംരക്ഷണ ഭിത്തി നിർമാണം -395000, ചിറപ്പുറത്തുറോഡ് കോൺക്രീറ്റ് അറ്റകുറ്റപണി --100000, മണ്ണിൽപടിറോഡ് കോൺക്രീറ്റ് -150000, വലിയവീട്ടിൽ ക്ഷേത്രത്തിനു പുറകുവശം റോഡ് സംരക്ഷണഭിത്തി നിർമാണം --125000, വലഞ്ചുഴി- കുലശേഖരപതി റോഡ് കോൺക്രീറ്റിങ്- -250000, വലഞ്ചുഴി കുലശേഖരപതി കോൺക്രീറ്റിങ് -475000, അപ്പോളോ ഷമീർപടി റോഡ് കോൺക്രീറ്റിങ്- -250000, പരീതുപടി ചെറിയ റോഡ് കോൺക്രീറ്റ് -275000, പാലനിൽക്കുന്നതിൽപടി റോഡ് കോൺക്രീറ്റ് -250000, സൈക്കിൾഷോപ്പുപടി റോഡ് കോൺക്രീറ്റ് -60000, സലിംസാർപടി റോഡ് കോൺക്രീറ്റിങ്- -250000, ചാഞ്ഞപറക്കൽ റോഡ് റീകോൺക്രീറ്റിങ്- -120000, വില്ലയിൽപടി റോഡ് സംരക്ഷണ ഭിത്തി നിർമാണം -200000, പേങ്ങാട്ട് മുരുപ്പും റോഡ് കോൺക്രീറ്റിങ് -125000, വില്ലൂന്നിപ്പാറ റോഡ് കോൺക്രീറ്റിങ്- -125000, പള്ളിക്കുഴി-മൂഹൂർത്തിക്കോെട്ട റോഡ് സംരക്ഷണഭിത്തി- -225000, തണ്ണിക്കത്തറപടി റോഡ് കോൺക്രീറ്റിങ്- -50000, തൂണ്ടുവിളപടി-നിരവേൽ റോഡ് കോൺക്രീറ്റിങ്- -50000, പാറമട പാറക്കടവ് റോഡ് കോൺക്രീറ്റിങ്--100000, കോയിക്കൽപടി തോട്ടത്തിൽപടി റോഡ് കോൺക്രീറ്റിങ്--150000, കരിപ്പനോലിൽ-മണ്ണിൽപടി-ചാഞ്ഞപായ്ക്കൽപടി റോഡ് കോൺക്രീറ്റിങ് -325000, പ്ലാവേലി മുട്ടുമാണ് റോഡ് റീടാറിങ്- -350000, പൊയ്കയിൽപടി-മാമ്പാറപടി റോഡ് റീടാറിങ്-90000, ജെയ്സൺ ടവർ ചിറ്റാർകനിപടി റോഡ് കോൺക്രീറ്റിങ് - 148000, മിൽമ റോഡിൽ ഒാട കെട്ടി സ്ലാബ് ഇടൽ --175000, കുലശേഖരപതി പള്ളി റോഡിൽ ഒാട നിർമാണം --300000, അറബി കോളജ്-അപ്പോളോ ബൈ റോഡ് കോൺക്രീറ്റിങ്- -200000, ഫയർഫോഴ്സുപടി റോഡ് മെയിൻറനൻസ്--250000, ചുട്ടിപ്പാറ വടക്കേചരുവിൽ ഭാഗത്ത് സംരക്ഷണ ഭിത്തി നിർമാണം--250000, ആനപ്പാറ-സാലിയപ്പടി റോഡ് റീകോൺക്രീറ്റിങ് -175000, സാലിയപടി ക്രോസ്റോഡ് കൈവരി നിർമാണം -75000, പട്ടംകുളം-വെട്ടിപ്പുറം ഒാട നിർമാണം -250000, പട്ടംകുളം റോഡ് പുനരുദ്ധാരണം --475000, പെന്തക്കോസ്തൽ ഹാൾ റോഡ് കോൺക്രീറ്റിങ്- -250000, മാമ്പറ റോഡ് കോൺക്രീറ്റിങ്- -150000, റിങ്റോഡ് പോയിളക്കര റോഡ് കോൺക്രീറ്റിങ്- -100000, അമല റോഡ് ഒാട അറ്റകുറ്റപ്പണി -125000, താന്നിക്കൽ പ്ലാക്കൽ റോഡ് നവീകരണം -200000, തോണിപ്പാറ-മൈലപ്ര റോഡ് മെയിൻറനൻസ്- -100000, ആശ്രമം കരിമ്പിൽ റോഡ് മെയിൻറനൻസ് --175000, കൊച്ചുകിഴക്കേതിൽ-ഒാലിക്കൽ റോഡ് സ്റ്റെപ് നിർമാണം- -50000, ഉഴിയത് വാഴയിൽപടി റോഡ് കോൺക്രീറ്റിങ് --320000, അജിത്വക്കീൽ റോഡ് കോൺക്രീറ്റിങ് --150000, മുരുപ്പേൽ നന്മ സ്റ്റോർ റോഡ് കോൺക്രീറ്റിങ്- -150000, മസ്ജിദ് ലക്ഷംവീട് ബൈറോഡ് കോൺക്രീറ്റിങ് --350000, പമ്മം പുത്തൻവീട് ബൈറോഡ് കോൺക്രീറ്റിങ് --200000, പുളിമൂട്ടിൽ നന്ദകുമാർ ബൈറോഡ് കോൺക്രീറ്റിങ് --220000, മൈലാടുപാറ- മുക്കടപ്പുഴ റോഡ് റീടാറിങ് --475000, മുതിരക്കുന്ന് വെള്ളപ്ലാക്കൽ ഭാഗം സ്റ്റെപ് നിർമാണം --35000, കാവിനുമേലേതിൽപടി ഭാഗം സ്റ്റെപ് നിർമാണം- -90000, മേരിമാത സ്കൂൾ റോഡ് കോൺക്രീറ്റിങ് --350000, കന്നാപ്പാറ റോഡ് റീ ടാറിങ് --400000, കരിമ്പനക്കുഴി വഞ്ചിപ്പടി റോഡ് കലുങ്ക് നിർമാണം -250000, നോർത്ത് വൈ.എം.സി.എ റോഡ് റീ ടാറിങ്- -431000.
COMMENTS