പുല്ലാട്​ ഉപജില്ല മുന്നിൽ; തൊട്ടടുത്ത്​ തിരുവല്ല

05:34 AM
13/10/2017
അടൂർ: റവന്യൂ ജില്ല സ്കൂൾ കായികമേളയുടെ ഒന്നാംദിനം മത്സരം അവസാനിക്കുേമ്പാൾ 55 പോയൻറുമായി പുല്ലാട് ഉപജില്ല മുന്നിൽ. 52 പോയൻറുമായി തിരുവല്ല ഉപജില്ല തൊട്ടുപിറകിലുണ്ട്. പത്തനംതിട്ട ഉപജില്ലക്ക് 48 പോയൻറ് ലഭിച്ചു. ജില്ലയിലെ സ്കൂളുകളിൽ 29 പോയൻറ് നേടിയ ഇരവിപേരൂർ സ​െൻറ് ജോൺസ് എച്ച്.എസ്.എസ് ആദ്യദിനം വ്യക്തമായ മുന്നേറ്റം കുറിച്ചു. മുട്ടത്തുകോണം എസ്.എൻ.ഡി.പി എച്ച്.എസ്.എസ് 16 പോയൻറുമായി രണ്ടാം സ്ഥാനത്ത് . പുല്ലാട് ഉപജില്ലക്ക് ഏഴ് സ്വർണവും അഞ്ച് വെള്ളിയും അഞ്ച് വെങ്കലവും ലഭിച്ചു. ഏഴ് സ്വർണവും നാല് വെള്ളിയും അഞ്ച് വെങ്കലവും നേടിയാണ് തിരുവല്ല ഉപജില്ല മുന്നേറുന്നത്. പത്തനംതിട്ടക്ക് ആറ് സ്വർണവും അഞ്ച് വെള്ളിയും മൂന്ന് വെങ്കലവും ആദ്യദിനം ലഭിച്ചു. കോഴഞ്ചേരി ഉപജിലക്ക് 38പോയൻറും കോന്നി ഉപജില്ലക്ക് 18 പോയൻറും ലഭിച്ചപ്പോൾ ആതിഥേയരായ അടൂർ ഉപജില്ലക്ക് എട്ട് പോയൻറ് മാത്രം. ആറന്മുള ഉപജില്ലക്ക് ആറ് പോയൻറുണ്ട്.
COMMENTS