മൂലധനശക്തികളുടെ സ്വാധീനം ജുഡീഷ്യറിയെ ബാധിച്ചു ^അഡ്വ. ജയശങ്കര്‍

05:34 AM
13/10/2017
മൂലധനശക്തികളുടെ സ്വാധീനം ജുഡീഷ്യറിയെ ബാധിച്ചു -അഡ്വ. ജയശങ്കര്‍ പത്തനംതിട്ട: കമ്പോള മൂലധനശക്തികളുടെ തള്ളിക്കയറ്റം ജുഡീഷ്യറിയെ മലിനപ്പെടുത്തിയതായി ഐ.എ.എല്‍ ദേശീയ സെക്രട്ടറി അഡ്വ. ജയശങ്കര്‍ പറഞ്ഞു. സി.പി.ഐ ജില്ല കൗണ്‍സില്‍ അംഗവും ഐ.എ.എല്‍ ജില്ല സെക്രട്ടറിയുമായിരുന്ന അഡ്വ. എ.എം. അജിയുടെ മൂന്നാമത് അനുസ്മരണ സമ്മേളനത്തോട് അനുബന്ധിച്ചു നടത്തിയ 'ജുഡീഷ്യറി നേരിടുന്ന വെല്ലുവിളികള്‍' സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിലപേശി കൈപ്പടിയിൽ ഒതുക്കാവുന്ന കേന്ദ്രമായി ഇന്ത്യന്‍ നിയമവ്യവസ്ഥ മാറുന്നത് അപകടകരമായ സൂചനയാണ് നല്‍കുന്നത്. ഈ മേഖലയില്‍ സത്യസന്ധതയും നിഷ്പക്ഷതയും കുറഞ്ഞതോടെ അഴിമതിയും വ്യാപകമായി. ജസ്റ്റിസുമാരുടെ പ്രസംഗവും പ്രവൃത്തിയും രണ്ടാകുന്നെന്നും അദ്ദേഹം പറഞ്ഞു. അനുസ്മരണ സമ്മേളനം സി.പി.ഐ ദേശീയ സെക്രേട്ടറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. എ.എം. അജി ഫൗണ്ടേഷ​െൻറ രണ്ടാമത് അവാര്‍ഡ് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തക്ക് വീട്ടിലെത്തി അദ്ദേഹം സമ്മാനിച്ചു. സി.പി.ഐ ജില്ല സെക്രട്ടറി എ.പി. ജയന്‍ അധ്യക്ഷത വഹിച്ചു. അസി. സെക്രട്ടറി എം.വി. വിദ്യാധരന്‍, സി.ബി. സ്വാമിനാഥന്‍, വഴുതക്കാട് നരേന്ദ്രന്‍, പി.ടി. മുഹമ്മദ് മുസ്തഫ, ബേബിച്ചന്‍ വെച്ചൂച്ചിറ, എ. ജയകുമാര്‍, ചെങ്ങറ സുരേന്ദ്രന്‍, ഡി. സജി, ജിജി ജോർജ്, മണ്ഡലം സെക്രട്ടറിമാരായ അഡ്വ. ശരത് ചന്ദ്രകുമാര്‍, മാത്യു തോമസ്, സത്യാനന്ദപ്പണിക്കർ തുടങ്ങിയവർ സംസാരിച്ചു.
COMMENTS