ദേവസ്വം ഒാർഡിനൻസ്​: പ്രയാറും അജയ്​ തറയിലും ഹൈകോടതിയെ സമീപിച്ചു

05:36 AM
15/11/2017
പത്തനംതിട്ട: കാലാവധി കഴിയും മുമ്പ് ദേവസ്വം ബോർഡ് പിരിച്ചുവിടാനായി കൊണ്ടുവന്ന ഒാർഡിനൻസിനെതിരെ പ്രയാർ ഗോപാലകൃഷ്ണനും അജയ് തറയിലും ഹൈകോടതിയെ സമീപിച്ചു. തങ്ങളെ നിയമിച്ചത് മൂന്നു വർഷത്തേക്കാണ്. കാലാവധി പൂർത്തിയാക്കും മുമ്പ് പുറത്താക്കാനുള്ള കുറുക്കുവഴി തേടിയ സർക്കാർ നടപടി നീതിയല്ല എന്നുകാട്ടിയാണ് ഹരജി നൽകിയത്.
COMMENTS