ആദിവാസി കോളനിയിൽ നവജാതശിശു മരിച്ചു

05:36 AM
15/11/2017
വടശ്ശേരിക്കര (പത്തനംതിട്ട): അമ്മയുടെ പോഷകാഹാരക്കുറവും കഠിന തണുപ്പും മൂലമാണേത്ര രണ്ടുദിവസം മാത്രം പ്രായമായ നവജാതശിശു മരിച്ചു. പമ്പ ചാലക്കയത്തെ ഉൾവനത്തിൽ കഴിയുന്ന ആദിവാസി യുവതി പ്രസവിച്ച പെൺകുഞ്ഞാണ് മരിച്ചത്. ഭാസ്കര​െൻറ ഭാര്യ മഞ്ജു (22) ഈ മാസം ആറിനാണ് പെൺകുഞ്ഞിന് ജന്മം നൽകിയത്. രണ്ടാം ദിവസം കുഞ്ഞ് മരിെച്ചന്നാണ് പറയുന്നത്. ചാലക്കയത്തുനിന്ന് ഏതാണ്ട് അഞ്ചുകിലോമീറ്റർ അകലെയാണ് ഇവർ കുടിൽ കെട്ടി താമസിച്ചിരുന്നത്. ഭാസ്കരൻ വീട്ടുസാധനങ്ങൾ വാങ്ങാൻ അട്ടത്തോട്ടിൽ എത്തിയപ്പോഴാണ് വിവരം പുറം ലോകം അറിയുന്നത്. മരിച്ച കുഞ്ഞിനെ വനത്തിൽ സംസ്കരിച്ച് മറ്റൊരു സ്ഥലത്തേക്ക് ഇവർ കുടിൽ മാറ്റുകയും ചെയ്തു. ശബരിമല വനത്തിനുള്ളിൽ കഴിയുന്ന ഇവരുടെ ദുരവസ്ഥയെക്കുറിച്ച് പട്ടികവർഗ വകുപ്പിന് അറിയില്ലെന്ന വിവരമാണ് പുറത്തുവരുന്നത്. ഗർഭിണിയായിരുന്ന മഞ്ജുവിന് വേണ്ട ശുശ്രൂഷ ലഭിച്ചിരുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ചാലക്കയത്ത് വനത്തിനുള്ളിൽ ഇറച്ചിപ്പാറയിലാണ് സംഭവസമയത്ത് ഇവർ കഴിഞ്ഞത്. ഏഴോളം കുടുംബങ്ങൾ ഇപ്പോഴും ഇവിടെയുണ്ട്. കുഞ്ഞി​െൻറ മൃതദേഹം വനത്തിൽ അടക്കംചെയ്തതായി പറയുന്നുെണ്ടങ്കിലും സ്ഥലം കാണിക്കാൻ ഇവർ തയാറായില്ല. വനത്തിൽ മാറിമാറിക്കഴിയുന്ന ആദിവാസിസമൂഹം ആരുടെയെങ്കിലും മരണമുണ്ടായാൽ താമസിക്കുന്ന ഷെഡ് മൃതദേഹത്തിന് മുകളിൽ തള്ളിയശേഷം മറ്റൊരിടത്തേക്ക് മാറുകയാണ് പതിവ്. എന്നാൽ, പ്രസവിച്ച സമയത്ത് കുട്ടി മരിച്ചിരുന്നിെല്ലന്നും വനത്തിനുള്ളിലെ കൊടും തണുപ്പിൽ കുട്ടിയെ പുതപ്പിക്കാൻ തുണികൾ ഇല്ലാത്തതും അമ്മയുടെ പോഷകാഹാരക്കുറവും മരണകാരണമെന്ന് സംശയിക്കുന്നു.
COMMENTS