കര നെൽകൃഷി വിളവെടുത്തു

05:36 AM
15/11/2017
മല്ലപ്പള്ളി: ഹരിതകേരളം പദ്ധതിയുടെ ഭാഗമായി കല്ലൂപ്പാറ കൃഷിഭവ​െൻറ ആഭിമുഖ്യത്തിൽ കടുവാക്കുഴി രാമനോലിക്കൽ തോംസ​െൻറ പുരയിടത്തിലെ കര നെൽകൃഷിയുടെ വിളവെടുപ്പ് നടത്തി. വിളവെടുപ്പ് ഉത്സവം ബ്ലോക്ക് പഞ്ചായത്ത് അംഗം കോശി പി. സഖറിയ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എബി മേക്കരിങ്ങാട്ട് അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡൻറ് ഷൈലമ്മ മാത്യു, പഞ്ചായത്ത് അംഗം ജ്ഞാനമണി മോഹൻ, കൃഷി ഒാഫിസർ ജോർജ് വി. തോമസ്, സൂസൻ തോംസൺ, എം. രാജേഷ്, മോഹനൻ തുടങ്ങിയവർ സംസാരിച്ചു. ലോക പ്രമേഹദിനം ആചരിച്ചു മല്ലപ്പള്ളി: ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യവകുപ്പ്, താലൂക്ക് ആശുപത്രി എന്നിവയുടെ ആഭിമുഖ്യത്തിൽ ലോക പ്രമേഹദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ബ്ലോക്ക് പ്രസിഡൻറ് ശോശാമ്മ തോമസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് റെജി സാമുവേൽ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡൻറ് കുഞ്ഞുകോശി പോൾ, അംഗങ്ങളായ ഉണ്ണികൃഷ്ണൻ, ശ്രീരേഖ, കോശി പി. സക്കറിയ, ഡോ. നിഷ, ഡോ.ഷെറിൻ എന്നിവർ സംസാരിച്ചു. ഹൈസ്കൂൾ വിദ്യാർഥികളുടെ ക്വിസ് മത്സരത്തിൽ കുന്നന്താനം എൻ.എസ്.എസ് എച്ച്.എസ് ഒന്നാം സ്ഥാനവും ചെങ്ങരൂർ സ​െൻറ് തെരേസാസ് രണ്ടാം സ്ഥാനവും കല്ലൂപ്പാറ ഗവ. എച്ച്.എസ് മൂന്നാം സ്ഥാനവും നേടി. സൗജന്യ രക്തപരിശോധന, നേത്രപരിശോധന, എക്സിബിഷൻ എന്നിവയും നടന്നു. ക്ലാസിന് ഡോ. ഹുസൈൻ നേതൃത്വം നൽകി.
COMMENTS