ജീവനക്കാരെ വിശ്വാസത്തിലെടുക്കണം ^-കെ.ജി.ഒ.യു

05:32 AM
11/11/2017
ജീവനക്കാരെ വിശ്വാസത്തിലെടുക്കണം -കെ.ജി.ഒ.യു പത്തനംതിട്ട: ജീവനക്കാരോടുള്ള സമീപനത്തിൽ സർക്കാർ കാലോചിതമായ മാറ്റം വരുത്തണമെന്ന് കേരള ഗസറ്റഡ് ഒാഫിസേഴ്സ് യൂനിയൻ സംസ്ഥാന പ്രസിഡൻറ് എസ്. അജയൻ ആവശ്യപ്പെട്ടു. കെ.ജി.ഒ.യു ജില്ല സമ്മേളനത്തോടനുബന്ധിച്ച പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവനക്കാരുടെ ചെറിയ പിഴവുകൾപോലും വലുതായി ചിത്രീകരിച്ച് അകാരണമായി അച്ചടക്ക നടപടികളും സ്ഥലംമാറ്റങ്ങളും സ്വീകരിക്കുന്നത് സർക്കാർ പതിവാക്കിയിരിക്കുകയാണ്. പൊതുമരാമത്ത്, ചരക്ക് സേവന നികുതി, ലാൻഡ് റവന്യൂ, തദ്ദേശ സ്വയംഭരണം തുടങ്ങി നിരവധി വകുപ്പുകളിലെ ജീവനക്കാരോട് സർക്കാർ ശത്രുത മനോഭാവം സ്വീകരിക്കുന്നത് അംഗീകരിക്കാനാവില്ല. ജീവനക്കാരുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാൻ ശ്രമിക്കുന്ന നടപടി അപലപനീയവും പ്രതിഷേധാർഹവുമാണ്. സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം കെ.ആർ. രാജേഷ്കുമാർ അധ്യക്ഷത വഹിച്ചു. അബ്ദുൽ ഹാരീസ്. ജോസ് എബ്രഹാം, കെ. വിമലൻ, ഡോ. മനോജ് ജോൺസൺ, പി.ഒ. ബോബൻ, ബി. രമേശൻ, ടി.ആർ. ഹരികുമാർ, സാമുവൽ എസ്. തോമസ്, എ. താഹ, എ. സലീം എന്നിവർ സംസാരിച്ചു. ജില്ല കൗൺസിൽ യോഗത്തിൽ ഭാരവാഹികളായി അബ്ദുൽ ഹാരീസ് (പ്രസി) ടി.ആർ. ഹരികുമാർ, എ. താഹ (വൈസ് പ്രസി) ബി. രമേശൻ (സെക്ര), ബി.എൽ. അനിൽകുമാർ, ആർ. ഷാജികുമാർ (ജോ. സെക്ര) സാമുവൽ എസ്. തോമസ് (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു. കുടുംബസംഗമം കോഴഞ്ചേരി: കോഴഞ്ചേരി സ​െൻറ് തോമസ് കോളജ് സാമ്പത്തികശാസ്ത്രം പൂർവ വിദ്യാർഥികളുടെ കുടുംബസംഗമം ഇക്കോസ്റ്റാൾജിയ 2017 പൂർവ വിദ്യാർഥിയും ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ പ്രസിഡൻറുമായ സി.വി. മാത്യു ഉദ്ഘാടനം ചെയ്തു. സാമ്പത്തികശാസ്ത്ര പൂർവ വിദ്യാർഥി സംഘടന പ്രസിഡൻറ് ഫിലിപ് മാമ്മൻ അധ്യക്ഷത വഹിച്ചു. സാമ്പത്തികശാസ്ത്ര പൂർവ വിദ്യാർഥികളിൽനിന്ന് വിവിധമേഖലകളിൽ സമഗ്ര സംഭാവന നൽകിയവർക്ക് നൽകുന്ന പ്രഥമ പുരസ്കാരം എയ്റോ കൺട്രോൾ സി.ഇ.ഒയും പ്രസിഡൻറുമായ ജോൺ െെടറ്റസിന് നൽകി. പ്രിൻസിപ്പൽ പ്രഫ. കെ.സി. സഖറിയ, പ്രഫ. പി.ജി. വർഗീസ്, മുൻ പ്രിൻസിപ്പൽ ഡോ. പി.ജെ. ഫിലിപ്, വകുപ്പ് മേധാവി പ്രഫ. ജോളിയമ്മ ജോർജ്, തിരുവനന്തപുരം മുൻ മേയർ കെ. ചന്ദ്രിക, ഈപ്പൻ മാത്യു, ടിറ്റി ആനി ജോർജ്, ഫിലിപ് എൻ. സൈമൺ, സിറിൾ സി. മാത്യു, എബി തോമസ് എന്നിവർ സംസാരിച്ചു. ഗുരുവന്ദനം പരിപാടിയിൽ സാമ്പത്തിക ശാസ്ത്രവിഭാഗത്തിലെ അധ്യാപകരെ ആദരിച്ചു. സൗജന്യ വൃക്കരോഗ ക്യാമ്പ് പന്തളം: റോട്ടറി ക്ലബ് ഓഫ് കുളനടയുടെയും കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെയും ആഭിമുഖ്യത്തിൽ മാന്തുക ജങ്നിലുള്ള റോട്ടറി ഹാളിൽ സൗജന്യ വൃക്കരോഗ ക്യാമ്പ് സംഘടിപ്പിക്കുന്നു. കാരുണ്യം പദ്ധതിയുടെ ഭാഗമായാണ് പരിപാടി നടത്തുന്നത്. ശനിയാഴ്ച രാവിലെ ഒമ്പതിന് കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അശോകൻ കുളനട ഉദ്ഘാടനം ചെയ്യും. റോട്ടറി ക്ലബ് പ്രസിഡൻറ് മോസസ് ജോയിസ് അധ്യക്ഷത വഹിക്കും. ബോധവത്കരണ സെമിനാർ കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ സംസ്ഥാന ജോ. കോഓഡിനേറ്റർ ഷിബു പീറ്റർ വെട്ടുകല്ലേൽ നയിക്കും. ആധുനിക സജ്ജീകരണങ്ങളോടുകൂടിയ മൊബൈൽ ലാബ് സ്ഥലത്തെത്തിച്ചാണ് പരിശോധന നടത്തുന്നതെന്നും ഭാരവാഹികൾ അറിയിച്ചു. രജിസ്ട്രേഷന് ഫോൺ: 8547502238.
COMMENTS