Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമ​ല്ല​പ്പ​ള്ളി...

മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് 27 കോ​ടി​യു​ടെ ബ​ജ​റ്റ്

text_fields
bookmark_border
മല്ലപ്പള്ളി: മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന് 27,03,49,000 രൂപ വരവും 26,83,80,000 രൂപ ചെലവും 19,69,000 രൂപ നീക്കിബാക്കിയും പ്രതീക്ഷിക്കുന്ന 2017-^18 സാമ്പത്തിക വർഷത്തെ ബജറ്റ് വൈസ് പ്രസിഡൻറ് കുഞ്ഞുകോശി പോൾ അവതരിപ്പിച്ചു. ബ്ലോക്ക് പരിധിയിലെ അഞ്ച് പഞ്ചായത്തുകളിൽ കൂടി കടന്നുപോകുന്ന മണിമലയാറിെൻറ സംരക്ഷണത്തിന് ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ‘എെൻറ മണിമലയാർ എെൻറ ജീവൻ’ പദ്ധതിക്കായി ഒന്നാംഘട്ടമായി 50 ലക്ഷം രൂപ മുടക്കും. പട്ടികജാതി വിഭാഗത്തിൽ 150 പേർക്കും ജനറൽ വിഭാഗത്തിൽ 100പേർക്കും ഭവനനിർമാണത്തിന് 6.5 കോടി വകയിരുത്തി. മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഈവർഷം 12 കോടി ചെലവഴിക്കും. എല്ലാ അംഗൻവാടികളിലും വാട്ടർ പ്യൂരിെഫയർ സ്ഥാപിക്കുന്നതിന് മൂന്നുലക്ഷം രൂപയും ശിശുക്ഷേമ പരിപാടികൾക്ക് 10 ലക്ഷം രൂപയും ബാലകലോത്സവത്തിന് രണ്ടുലക്ഷം രൂപയും വകയിരുത്തി. ജൈവ അലങ്കാര പരിശീലനത്തിന് രണ്ടുലക്ഷം രൂപ ചെലവഴിക്കും. വൈദ്യുതിക്കും കുടിവെള്ളത്തിനുമായി 50 ലക്ഷം രൂപ ചെലവഴിക്കും. ഭിന്നശേഷിക്കാരുടെ സംരക്ഷണം, തൊഴിൽ പരിശീലനം, ഉപകരണങ്ങൾ എന്നിവയ്ക്കായി 15 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. വയോജനങ്ങൾക്കായി ഓൾഡേജ് ക്ലബുകൾ സ്ഥാപിക്കും. ബ്ലോക്ക് പഞ്ചായത്തിൽ ‘ക്ഷീരസമൃദ്ധി’ നടപ്പിലാക്കും. പശുവളർത്തലിനും പാലിന് സബ്സിഡിക്കുമായി 20 ലക്ഷം രൂപ ചെലവഴിക്കും. പട്ടികജാതിക്കാർക്ക് വിദേശത്ത് ജോലി ലഭ്യമാക്കുന്നതിന് മൂന്നുലക്ഷവും പ്രഫഷണൽ വിദ്യാഭ്യാസത്തിന് ആറുലക്ഷവും ശ്മശാന സംരക്ഷണത്തിന് അഞ്ചു ലക്ഷവും പഠനമുറിക്ക് 10 ലക്ഷവും ചെലവഴിക്കും. കാൻസർ മുക്ത സ്ത്രീ സമൂഹത്തിന് 10 ലക്ഷവും ‘ഷീ ഡോക്ടർ’ എന്ന പദ്ധതിക്ക് അഞ്ചുലക്ഷവും സ്ത്രീ സുരക്ഷയ്ക്കായി അഞ്ചുലക്ഷവും വകയിരുത്തി. താലൂക്ക് ആശുപത്രിയിൽ സി.സി ടി.വി സ്ഥാപിക്കും. കാർഷിക മേഖലയിൽ ജൈവകൃഷി, കർഷക ഗ്രൂപ്പുകൾക്ക് സഹായം, ഫലവൃക്ഷകൃഷി േപ്രാത്സാഹനം തുടങ്ങിയവക്കായി 14 ലക്ഷം രൂപ വകകൊള്ളിക്കുന്നു. ഇതുകൂടാതെ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് എല്ലാ പഞ്ചായത്തുകളിലും കൃഷി അനുബന്ധ പദ്ധതികൾ നടപ്പാക്കും. കാർഷിക മേളക്ക് മൂന്നുലക്ഷം രൂപ വകയിരുത്തുന്നു. ബജറ്റ് സമ്മേളനത്തിൽ പ്രസിഡൻറ് ശോശാമ്മ തോമസ് അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story