Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകൊ​ടി​ക്കു​ന്നി​ലും...

കൊ​ടി​ക്കു​ന്നി​ലും ഗൗ​തം ഗു​ഹ​യും ഏ​നാ​ത്ത് പാ​ലം സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
അടൂർ: എം.സി റോഡിൽ ഏനാത്ത് ബെയ്ലി പാലത്തിെൻറയും ബലക്ഷയം വന്ന പാലത്തിെൻറയും നിർമാണം വിലയിരുത്താൻ കൊടിക്കുന്നിൽ സുരേഷ് എം.പി വെള്ളിയാഴ്ച ഏനാത്ത് എത്തി. ബെയ്ലി പാലം സ്ഥാപിക്കുന്നതിെൻറ മുന്നൊരുക്കം സ്ഥലത്തെത്തിയ കരസേന ഓഫിസർ ഗൗതം ഗുഹ പരിശോധിച്ചു. കല്ലടയാറിെൻറ ആഴം അളക്കുന്നതും സാധനസാമഗ്രികൾ ഇറക്കിയതും അബട്ട്മെൻറ്, അേപ്രാച്ച് റോഡ് എന്നിവയുടെ നിർമാണവും ഇരുവരും നിരീക്ഷിച്ചു. നിർമാണവുമായി ബന്ധപ്പെട്ട് 50 സേനാംഗങ്ങളാണ് ഇവിടെ ക്യാമ്പ് ചെയ്യുന്നത്. ഇവർക്ക് താമസസൗകര്യം, ആഹാരസംവിധാനം എന്നിവ ക്രമീകരിക്കാൻ സേനയുടെ ആദ്യസംഘം ഞായറാഴ്ച സ്ഥലത്തെത്തിയിരുന്നു. കെ.എസ്.ടി.പി ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. അബട്ട്മെൻറിെൻറ കോൺക്രീറ്റ് കെട്ട് ഉറച്ചശേഷം ബെയ്ലി പാലം സ്ഥാപിക്കുമെന്നാണ് സൂചന.
Show Full Article
TAGS:LOCAL NEWS 
Next Story