Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസ​ർ​ക്കാ​ർ...

സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ കാ​മ​റ നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തും

text_fields
bookmark_border
പത്തനംതിട്ട: കിടത്തിച്ചകിത്സ സൗകര്യമുള്ള ജില്ലയിലെ എല്ലാ സർക്കാർ ആശുപത്രികളിലും സി.സി ടി.വി കാമറ നിരീക്ഷണം ഏർപ്പെടുത്താൻ എ.ഡി.എം അനു എസ്. നായരുടെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. കോഴഞ്ചേരി ജില്ല ആശുപത്രിയിലും ചില താലൂക്ക് ആശുപത്രികളിലും മാത്രമാണ് ഇപ്പോൾ സി.സി ടി.വി കാമറ നിലവിലുള്ളത്. കോഴഞ്ചേരി ജില്ല ആശുപത്രിയിൽനിന്ന് നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയ പ്രതിയെ തിരിച്ചറിയുന്നതിനുള്ള പ്രധാന സൂചന ലഭിച്ചത് സി.സി ടി.വി ദൃശ്യങ്ങളിൽനിന്നായിരുന്നു. നിരീക്ഷണം ഏർപ്പെടുത്തുന്നത് ആശുപത്രികളുടെ സുരക്ഷക്ക് സഹായകമായിരിക്കുമെന്ന വിലയിരുത്തലിെൻറ അടിസ്ഥാനത്തിലാണ് തീരുമാനം. ഇപ്പോൾ സി.സി ടി.വി കാമറകൾ സ്ഥാപിച്ചിട്ടില്ലാത്ത ആശുപത്രികളിലെ മാനേജ്മെൻറ് കമ്മിറ്റികൾ ഇതിന് നടപട അടിയന്തരമായി പൂർത്തിയാക്കണം. കുറഞ്ഞത് ഒരു മാസമെങ്കിലും ദൃശ്യങ്ങൾ സൂക്ഷിക്കാൻ കഴിയുന്ന കാമറകൾ സ്ഥാപിക്കുന്നതായിരിക്കും ഫലപ്രദമെന്നും യോഗം വിലയിരുത്തി. സെക്യൂരിറ്റി ജീവനക്കാർക്ക് സുരക്ഷ മുൻകരുതൽ, അടിയന്തര സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട നടപടി എന്നിവ സംബന്ധിച്ച് പരിശീലനം െപാലീസ് വകുപ്പിെൻറ ആഭിമുഖ്യത്തിൽ നൽകും. മതിയായ ശാരീരിക യോഗ്യതയുള്ളവരെ മാത്രമെ സെക്യൂരിറ്റി ജീവനക്കാരായി നിയമിക്കാവൂ എന്നും ചില സ്ഥലങ്ങളിൽ മദ്യവും മറ്റു ലഹരിവസ്തുക്കളും ഉപയോഗിക്കുന്നവർ സെക്യൂരിറ്റി ജീവനക്കാരായി തുടരുന്ന സാഹചര്യമുണ്ടെന്നും ജില്ല പഞ്ചായത്ത് പ്രസിഡൻറ് അന്നപൂർണാദേവി പറഞ്ഞു. ആശുപത്രികളിലെത്തുന്നവരുടെ സുരക്ഷക്ക് മതിയായ പ്രാധാന്യം നൽകി അനുയോജ്യരായ ആൾക്കാരെ സെക്യൂരിറ്റി ജീവനക്കാരായി നിയമിക്കുകയും മറ്റു സുരക്ഷ സംവിധാനങ്ങൾ ശകതിപ്പെടുത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്നും പ്രസിഡൻറ് പറഞ്ഞു. എല്ലാ ആശുപത്രി ജീവനക്കാരും നിർബന്ധമായും തിരിച്ചറിയൽ കാർഡ് ധരിക്കുന്നതിന് നിർദേശം നൽകാനും ഒന്നിലധികം പ്രവേശന കവാടങ്ങളുള്ള ആശുപത്രികളിൽ ആവശ്യമുള്ളവ ഒഴിച്ച് ബാക്കി അടയ്ക്കാൻ നടപടി സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി. വാർഡുകളിൽ പ്രത്യേക നിരീക്ഷണത്തിന് ഡ്യൂട്ടിയിലുള്ള സീനിയർ നഴ്സുമാരെ ചുമതലപ്പെടുത്തും. രോഗികളോടൊപ്പം അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രമെ ഒന്നിലധികം കൂട്ടിരിപ്പുകാരെ അനുവദിക്കൂ. സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തും. അടൂർ ജനറൽ ആശുപത്രിയിൽ നാലുവർഷം മുമ്പ് പണിപൂർത്തിയാക്കിയ കെട്ടിടം ചോർെന്നാലിക്കുന്നത് സംബന്ധിച്ച് യോഗത്തിൽ പരാതി ഉയർന്നു. ഇക്കാര്യത്തിൽ പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കാൻ എ.ഡി.എം ജില്ല മെഡിക്കൽ ഓഫിസർക്ക് നിർദേശം നൽകി. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമാരായ ഗിരിജ മധു, എം.ബി. സത്യൻ, തിരുവല്ല നഗരസഭ ചെയർമാൻ കെ.വി. വർഗീസ്, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എൻ. ശിവരാമൻ, ഡി.എം.ഒ ഡോ. സോഫിയബാനു, വിവിധ ആശുപത്രികളിലെ സൂപ്രണ്ടുമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story