Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_right...

കു​ടി​വെ​ള്ള​ത്തി​നാ​യി ഭ​ര​ണ​ക​ക്ഷി​ക്കാ​ർ സ​മ​ര​ത്തി​ൽ; പ​ഞ്ചാ​യ​ത്തി​ൽ ഓ​ഫി​സ്​ മോ​ടി​കൂ​ട്ട​ൽ ത​കൃ​തി

text_fields
bookmark_border
കോഴഞ്ചേരി: കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഭരണകക്ഷിക്കാർ തന്നെ സമരം നടത്തുന്ന പഞ്ചായത്തിൽ അതിനു പരിഹാരം കാണാതെ ലക്ഷങ്ങൾ ചെലവഴിച്ച് ഓഫിസ് നിർമാണം. നിർമാണ പ്രവൃത്തിയിലൂടെ പഴയ ഭരണസമിതി അഴിമതി നടത്തിയെന്നാരോപിച്ച് അധികാരത്തിലെത്തിയവരുടെ നേതൃത്വത്തിലാണ് ആറന്മുള ഗ്രാമ പഞ്ചായത്തിൽ ഇപ്പോൾ ഓഫിസ് നവീകരണം നടക്കുന്നത്. സ്വന്തം വാർഡിലെ വോട്ടർക്ക് വീടുെവക്കാൻ അനുമതി നൽകാത്ത അംഗത്തിനെതിെരയും ഈ പഞ്ചായത്തിൽ സമരം നടക്കുന്നുണ്ട്. ഭരണസമിതിക്ക് യോഗംചേരാൻ ശീതീകരിച്ച ഹാൾ, വേണ്ടപ്പെട്ടവർക്കെല്ലാം ക്യാബിൻ, അംഗീകാരം നൽകേണ്ട ഉദ്യോഗസ്ഥർക്ക് ക്യാബിനും കൗണ്ടറും ഇങ്ങനെ പോകുന്നു നവീകരണം. തങ്ങൾക്കും അത്യാവശ്യം വേണ്ടതെല്ലാം ലഭിക്കുമെന്നതിനാൽ നവീകരണ ചെലവിനെച്ചൊല്ലി ഭരണ-പ്രതിപക്ഷ അംഗങ്ങൾക്കും പ്രാദേശിക രാഷ്ട്രീയ നേതൃത്വത്തിനും അഭിപ്രായവ്യത്യാസമില്ല.കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പട്ടികജാതി കോളനി അടങ്ങുന്ന പഞ്ചായത്തിൽ ശുദ്ധജലം, പാർപ്പിടം, ആരോഗ്യ പ്രശ്നങ്ങൾ എന്നിവ അതിരൂക്ഷമാണ്. ഇക്കാര്യത്തിലൊന്നും ആവശ്യമായ തീരുമാനങ്ങളെടുക്കുകയോ പദ്ധതികൾ ആവിഷ്കരിക്കുകയോ ചെയ്യാത്തവരാണ് ഓഫിസിനായി ലക്ഷങ്ങൾ ചെലവഴിക്കുന്നത്. തങ്ങളുടെ ഫണ്ടല്ലെന്നും ഓഫിസിെൻറ പ്രവർത്തനശേഷി വർധിപ്പിക്കുന്നതിനായി നവീകരണത്തിെൻറ ഭാഗമായി ലോകബാങ്ക് നൽകുന്ന ഫണ്ട് ഉപയോഗിച്ചാണ് പണി നടത്തുന്നതെന്നുമാണ് ഭരണാധികാരികളുടെ വിശദീകരണം. ജനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള ലോകബാങ്കിെൻറയും കേന്ദ്ര-^സംസ്ഥാന സർക്കാറുകളുടെയും കാര്യമായ ഒരു പദ്ധതികളും ആറന്മുളയിലേക്ക് കൊണ്ടുവരാത്തവരാണ് ഓഫിസ് നവീകരണത്തിനായി വൻതുക കണ്ടെത്തിയതെന്നതാണ് വിരോധാഭാസം. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ഉണ്ടായിരുന്ന ഓഫിസ് പൊളിക്കുകയും പുതിയത് നിർമിക്കുകയും ചെയ്തിരുന്നു. ഇതിനായി വൻ തുകയാണ് ചെലവഴിച്ചതെങ്കിലും പണിക്ക് നിലവാരമില്ലെന്ന് ആരോപണം ഉയർന്നിരുന്നു. കെട്ടിടത്തിനും വയറിങ്ങിനും മറ്റും ചെലവഴിച്ച തുകയുടെ പേരിൽ അന്നത്തെ പ്രതിപക്ഷം നിരവധി സമരങ്ങളും നടത്തിയിരുന്നു. പഞ്ചായത്ത് സമിതിയിലും കോൺഗ്രസിലും ഇത് സംസ്ഥാന അടിസ്ഥാനത്തിൽ വരെ ചർച്ചയാവുകയും ചെയ്തിരുന്നു. കെട്ടിട നിർമാണം പൂർണമായെങ്കിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഉദ്ഘാടനം കാര്യമായി നടത്താൻ കഴിഞ്ഞതുമില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഭരണം നഷ്ടപ്പെടുകയും എൽ.ഡി.എഫ് അധികാരത്തിൽ എത്തുകയും ചെയ്തു. ഇതേത്തുടർന്നാണ് ഓഫിസ് നവീകരണത്തിന് തുടക്കം കുറിച്ചത്. ഭരണകക്ഷിയെ കൂടാതെ പ്രതിപക്ഷത്തുള്ള ബി.ജെ.പി, യു.ഡി.എഫ് എന്നിവർക്കും കൂടി ഒമ്പതുവീതമാണ് അംഗങ്ങൾ.പഞ്ചായത്ത് ഭരണസമിതി യോഗങ്ങൾ ചേരാനുള്ള കോൺഫറൻസ് ഹാളിൽ നവീകരണത്തിലൂടെ നാല് എയർകണ്ടീഷണറുകളാണ് സ്ഥാപിച്ചിട്ടുള്ളത്. സമീപ പഞ്ചായത്തുകളിലോ ജില്ലയിലോ ഇത്തരത്തിൽ പൂർണമായും ശീതീകരിച്ച സംവിധാനമില്ല. എട്ടുലക്ഷത്തിലധികം രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. പരാതിയുമായി എത്തുന്നവർക്ക് ടോക്കൺ നൽകാനുള്ള ഉപകരണം, രസീതിനായുള്ള സംവിധാനം, ഫയലുകൾ സൂക്ഷിക്കാൻ സ്ഥിരം റാക്ക് എന്നിവയും ഉൾപ്പെടുന്നു. പഞ്ചായത്തിെൻറ മുകളിലത്തെ നിലയിൽ അസഹ്യമായ ചൂടായതിനാലാണ് ശീതീകരിക്കാൻ തീരുമാനിച്ചതെന്നും അംഗങ്ങൾ പറയുന്നു. ഭരണസമിതിയോഗത്തിന് പുറമെ ഉപസമിതി യോഗങ്ങൾ, മരാമത്ത് ഉദ്യോഗസ്ഥരുടെ ചർച്ചകൾ, കരാർ ഉറപ്പിക്കൽ എന്നിവയെല്ലാം ഇവിടെയാണ് നടക്കുന്നത്. ഇക്കാരണങ്ങളാൽ ശീതീകരണത്തിെൻറ ഗുണം തങ്ങൾക്ക് മാത്രമല്ലെന്നും അംഗങ്ങൾ പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story