Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകു​റ​വ​ൻ​കു​ഴി...

കു​റ​വ​ൻ​കു​ഴി കു​ള​ത്തി​ന് ശാ​പ​മോ​ക്ഷം

text_fields
bookmark_border
കോഴഞ്ചേരി: കോയിപ്രം ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ കുറവൻകുഴി കുളത്തിന് ശാപമോക്ഷം. രണ്ട് പതിറ്റാണ്ടായി ഉപയോഗയോഗ്യമല്ലാതെകിടന്ന ഒരേക്കറിലധികം വരുന്ന കുളത്തിന് ജില്ല പഞ്ചായത്ത് ആറുലക്ഷം രൂപ അനുവദിച്ച് കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് മുഖാന്തരമാണ് നവീകരണം നടത്തുന്നത്. മണ്ണൊലിച്ചിറങ്ങിയും മാലിന്യം തള്ളിയുമാണ് കുളം മൂടപ്പെട്ടത്. 20 വർഷം മുമ്പ്് സമീപവാസികൾ കുളിക്കുകയും മറ്റും ചെയ്തിരുന്ന ഈ കുളത്തിലെ വെള്ളം കൃഷിക്കും മത്സ്യം വളർത്തലിനും ഉപയോഗിച്ചിരുന്നു. ഷട്ടറിട്ട് ജലം നിയന്ത്രിച്ചിരുന്ന കുളത്തിൽ നീന്തിക്കുളിക്കാൻ എപ്പോഴും വെള്ളം ഉണ്ടായിരുന്നു. ഷട്ടർ തുരുമ്പിക്കുകയും ഉപയോഗയോഗ്യമല്ലാതാവുകയും ചെയ്തതോടെയും മൂടപ്പെട്ട കുളം മാലിന്യകേന്ദ്രമായി മാറി. ജില്ല പഞ്ചായത്ത് ഫണ്ട്, ബ്ലോക്ക് പൊതുമരാമത്ത് വകുപ്പിന ്നൽകുകയും ഗുണഭോക്തൃസമിതിയെ െതരഞ്ഞെടുത്ത് കുളം നവീകരിക്കുന്ന ജോലി ആരംഭിക്കുകയാണ് ഉണ്ടായത്. ഈ പ്രദേശത്ത് നദിയും തോടും ഇല്ലാത്തതിനാൽ ഈ കുളമായിരുന്നു ജനങ്ങളുടെ ആശ്രയം. നവീകരിക്കുന്നതോടൊപ്പം ചുറ്റുമതിൽ കെട്ടി സംരക്ഷിക്കണമെന്നാണ് ദേശവാസികളുടെ ആവശ്യം.
Show Full Article
TAGS:LOCAL NEWS 
Next Story