Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightതി​രു​വ​ല്ല...

തി​രു​വ​ല്ല കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ്‌ ടെ​ര്‍മി​ന​ൽ ഇതുവരെ എ​ൻ.​ഒ.​സി ഇ​ല്ല; ഉദ്യോഗസ്ഥ സംഘം പരിശോധിച്ചു

text_fields
bookmark_border
തി​രു​വ​ല്ല: കെ.​ടി.​ഡി.​എ​ഫ്.​സി​യു​ടെ ചു​മ​ത​ല​യി​ലെ തി​രു​വ​ല്ല​യി​ലെ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ്‌ ടെ​ര്‍മി​ന​ലി​ന് ര​ണ്ടു വ​ർ​ഷ​മാ​യി​ട്ടും അ​ഗ്​​നി​ശ​മ​ന സു​ര​ക്ഷ​വി​ഭാ​ഗം എ​ൻ.​ഒ.​സി ല​ഭ്യ​മാ​യി​ല്ല. വി​ഷ​യം സ​ര്‍ക്കാ​റി​​െൻറ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നെ​ത്ത​ട​ര്‍ന്ന്​ ബു​ധ​നാ​ഴ്ച കോ​ട്ട​യം ഡി​വി​ഷ​ന​ല്‍ ഓ​ഫി​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി. അ​ശാ​സ്ത്രീ​യ നി​ർ​മാ​ണ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യ പോ​രാ​യ്മ​ക​ള്‍ ഉ​ട​ന്‍ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് പ​രി​ശോ​ധ​ക​സം​ഘം കെ.​ടി.​ഡി.​എ​ഫ്‌​സി​ക്ക് നി​ര്‍ദേ​ശം ന​ല്‍കി. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ കെ​ട്ടി​ട​ത്തി​ന് എ​ൻ.​ഒ.​സി ല​ഭി​ക്കാ​ന്‍ ഇ​നി​യും വൈ​കു​മെ​ന്നാ​ണ് സൂ​ച​ന. ഡി​വി​ഷ​ന​ല്‍ ഓ​ഫി​സ​ര്‍ എ​ന്‍.​ബി. ജോ​ൺ​സ​ൺ, ജി​ല്ല അ​ഡീ​ഷ​ന​ൽ സേ​ഫ്ടി ഓ​ഫി​സ​ര്‍ അ​ബ്​​ദു​ൽ റ​ഷീ​ദ്, ജി​ല്ല​യി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ലെ സ്​​റ്റേ​ഷ​ന്‍ ഓ​ഫി​സ​ര്‍മാ​രാ​യ കെ.​ആ​ര്‍. അ​ഭി​ലാ​ഷ്, വി​നോ​ദ്, ജോ​സ​ഫ് ജോ​സ​ഫ്, ഗി​രീ​ഷ് എ​ന്നി​വ​ര്‍ പ​രി​ശോ​ധ​ന​ക്ക്​ നേ​തൃ​ത്വം ന​ല്‍കി. കെ.​ടി.​ഡി.​എ​ഫ്‌.​സി​യു​ടെ ചു​മ​ത​ല​യി​ലു​ള്ള ബ​സ് ടെ​ര്‍മി​ന​ലി​ന് ര​ണ്ടു​വ​ര്‍ഷം പൂ​ര്‍ത്തി​യാ​യി​ട്ടും ഫ​യ​ര്‍ സേ​ഫ്റ്റി എ​ൻ.​ഒ.​സി ല​ഭ്യ​മാ​കാ​ത്ത​ത് വ​കു​പ്പു​ക​ൾ ത​മ്മി​ലെ മ​ത്സ​ര​ത്തി​​െൻറ​കൂ​ടി ഫ​ല​മാ​ണെ​ന്ന് ആ​രോ​പ​ണം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story