Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസാം​ക്ര​മി​ക...

സാം​ക്ര​മി​ക രോ​ഗ​ങ്ങ​ൾ പ​ട​രു​ന്നു: റാ​ന്നി​യി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ ഡോ​ക്​​ട​ർ​മാ​രു​ടെ കു​റ​വ്​

text_fields
bookmark_border
റാ​ന്നി: പ​ക​ർ​ച്ച​പ്പ​നി​യ​ട​ക്കം പ​ട​രു​േ​മ്പാ​ഴും താ​ലൂ​ക്കി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ഡോ​ക്​​ട​ർ​മാ​രു​ടെ കു​റ​വ്​ രോ​ഗി​ക​ളെ വ​ല​ക്കു​ന്നു. താ​ലൂ​ക്ക്​ ആ​ശു​പ​ത്രി ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ്​ ഡോ​ക്​​ട​ർ​മാ​രു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വു​ള്ള​ത്. താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​യി​ൽ നേ​ര​േ​ത്ത 24 ഡോ​ക്​​ട​ർ​മാ​ർ വ​രെ​യു​ള്ള സ്​​ഥാ​ന​ത്ത്​ അം​ഗ​ബ​ലം പ​ത്താ​യി കു​റ​ഞ്ഞു. ദി​വ​സം ആ​യി​ര​ത്തോ​ളം രോ​ഗി​ക​ൾ താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി എ​ത്താ​റു​ണ്ടെ​ന്നാ​ണ്​ ക​ണ​ക്ക്. സ്​​പെ​ഷ​ൽ ഡോ​ക്​​ട​ർ​മാ​രു​ടെ എ​ണ്ണ​ത്തി​ൽ കാ​ര്യ​മാ​യ കു​റ​വു​ണ്ട്. എ​ല്ലാ വി​ഭാ​ഗ​ത്തി​ലും ഡോ​ക്​​ട​ർ​മാ​രെ നി​യ​മി​ച്ചി​രു​ന്നെ​ങ്കി​ലും മി​ക്ക വി​ഭാ​ഗ​ങ്ങ​ളി​ലെ​യും ഡോ​ക്​​ട​ർ​മാ​ർ സ്​​ഥ​ലം​മാ​റി​പ്പോ​യി. ഒ​ഴി​വി​ൽ പ​ക​രം ആ​ളെ നി​യ​മി​ച്ചി​ട്ടി​ല്ല. ചി​ല​ർ അ​വ​ധി​യി​ലാ​യ​താ​ണ്​ മ​ഴ​ക്കാ​ല​ത്ത്​ ഇ​വി​ടെ​യെ​ത്തു​ന്ന രോ​ഗി​ക​ളെ വ​ല​ക്കു​ന്ന​ത്. പ​നി ബാ​ധി​ച്ച്​ രാ​വി​ലെ മു​ത​ൽ ക്യൂ​വി​ൽ​നി​ന്ന്​ വ​ല​ഞ്ഞെ​ത്തു​േ​മ്പാ​ഴാ​ണ്​ പ​രി​​ശോ​ധി​ക്കാ​ൻ ഡോ​ക്​​ട​റി​ല്ലെ​ന്ന്​ അ​റി​യു​ന്ന​ത്. പെ​രു​നാ​ട്​ സാ​മൂ​ഹി​ക ആ​രാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ​യും സ്​​ഥി​തി ഇ​താ​ണ്. പ​ക​ർ​ച്ച​പ്പ​നി​യു​മാ​യി ദി​വ​സേ​ന എ​ത്തു​ന്ന നൂ​റു​ക​ണ​ക്കി​ന്​ രോ​ഗി​ക​ളെ പ​രി​​ശോ​ധി​ച്ച്​ മ​രു​ന്ന്​ ന​ൽ​കാ​ൻ നി​ല​വി​ലു​ള്ള ഡോ​ക്​​ട​ർ​മാ​ർ​ക്ക്​ ക​ഴി​യു​ന്നി​ല്ല. ഇ​വി​ടെ കൂ​ടു​ത​ൽ ഡോ​ക്​​ട​ർ​മാ​രെ നി​യ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം നി​ല​നി​ൽ​ക്കെ ഇൗ ​പ​നി​ക്കാ​ല​ത്തും അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ല. ദി​വ​സം 400-500നും ​ഇ​ട​യി​ൽ രോ​ഗി​ക​ൾ എ​ത്തു​ന്ന നാ​റാ​ണം​മൂ​ഴി പി.​എ​ച്ച്.​സി​യി​ൽ ആ​കെ​യു​ള്ള​ത്​ ഒ​രു ഡോ​ക്​​ട​റാ​ണ്. ഇ​വി​ടെ കി​ട​ത്തി​ച്ചി​കി​ത്സ ആ​രം​ഭി​ക്കു​ക എ​ന്ന​ത്​ ആ​രോ​ഗ്യ​വ​കു​പ്പി​​െൻറ പ​രി​ഗ​ണ​ന​യി​ലാ​ണെ​ങ്കി​ലും പ​ക​ർ​ച്ച​വ്യാ​ധി സീ​സ​ൺ മു​ന്നി​ൽ​ക​ണ്ട്​ ര​ണ്ട്​ ഡോ​ക്​​ട​ർ​മാ​രെ​യെ​ങ്കി​ലും അ​ടി​യ​ന്ത​ര​മാ​യി നി​യ​മി​ക്ക​ണ​മെ​ന്നാ​ണ്​ നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.
Show Full Article
TAGS:LOCAL NEWS 
Next Story