Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപുന്നക്കാട്...

പുന്നക്കാട് പാടശേഖരത്തിലെ അനധികൃത നികത്തല്‍ അവസാനിപ്പിക്കണമെന്ന്

text_fields
bookmark_border
കോഴഞ്ചേരി: പുന്നക്കാട് പാടശേഖരത്തിലെ അനധികൃത നികത്തല്‍ അവസാനിപ്പിക്കണമെന്ന് എ.ഐ.വൈ.എഫ് കോഴഞ്ചേരി മണ്ഡലം കമ്മിറ്റി. മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് ചക്കിട്ടമുക്കിന് സമീപത്തെ പാടശേഖരത്തിലാണ് നികത്തല്‍ നടത്തുന്നത്. കോഴഞ്ചേരി-പന്തളം റോഡിന് ചേര്‍ന്നുകിടക്കുന്ന വയലിലാണ് നികത്തല്‍ ആരംഭിച്ചത്. വയലിന്‍െറ ഉടമ മൂന്നുസെന്‍റ് വയല്‍ നികത്താന്‍ മല്ലപ്പുഴശേരി വില്ളേജ് ഓഫിസില്‍നിന്ന് അനുമതി വാങ്ങിയതിന്‍െറ മറവിലാണ് വ്യാപകതോതില്‍ വയല്‍ നികത്താന്‍ പദ്ധതിയിടുന്നത്. ഇപ്പോള്‍തന്നെ നിരവധി ലോഡ് മണ്ണ് ഈ സ്ഥലത്ത് ഇറക്കിയിട്ടുണ്ട്. കൂടുതല്‍ സ്ഥലം നികത്താന്‍ ലക്ഷ്യമിട്ടാണ് ഈ നടപടി. എല്‍.ഡി.എഫ് സര്‍ക്കാര്‍ തരിശുനിലങ്ങളില്‍ കൃഷി പുനരാംഭിക്കാനും കരകൃഷി പ്രോത്സാഹിപ്പിക്കാനുമുള്ള നടപടിയുമായി മുന്നോട്ടുനീങ്ങുന്ന സന്ദര്‍ഭത്തിലാണ് നെല്ല് വിളഞ്ഞ് കൊയ്ത്തുദിനം കാത്തുകഴിയുന്ന പാടശേഖരത്ത് ഇത്തരത്തില്‍ വയല്‍ നികത്തല്‍ നടത്താന്‍ തുനിയുന്നത് എന്നത് ഗൗരവമായി കാണേണ്ടതാണ്. ആറന്മുളയിലെ വിമാനത്താവള നിര്‍മാണത്തിനെതിരായി ബഹുജന വികാരമുണ്ടായതുതന്നെ ആറന്മുളയിലെ കാര്‍ഷികവൃത്തി പുന$സ്ഥാപിക്കാനും തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിക്കുന്നതിന്‍െറയും പശ്ചാത്തലത്തിലാണ്. ഇപ്പോഴത്തെ വയല്‍ നിത്താനുള്ള നീക്കം പ്രദേശത്തിന്‍െറ ആവാസവ്യവസ്ഥയെ തകര്‍ത്ത് ഗുരുതര പാരിസ്ഥിതിക പ്രശ്നം ഉളവാക്കുന്ന നടപടിയാണ്. വയല്‍ നികത്തല്‍ അടിയന്തരമായി തടയണമെന്ന് ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ് കോഴഞ്ചേരി മണ്ഡലം പ്രസിഡന്‍റ് അജിത് കുറുന്താറും സെക്രട്ടറി സുഹാസ് എം. ഹനീഫും മല്ലപ്പുഴശേരി വില്ളേജ് ഓഫിസര്‍ക്കും ഉന്നത റവന്യൂ അധികൃതര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. ഇതിനെതിരെ നടപടി സ്വീകരിക്കാത്തപക്ഷം പ്രത്യക്ഷ സമരപരിപാടിയുമായി മുന്നോട്ടുപോകുമെന്ന് എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story