Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightനഗരസഭയുടെ പഴയ കെട്ടിടം ...

നഗരസഭയുടെ പഴയ കെട്ടിടം അപകടാവസ്ഥയില്‍

text_fields
bookmark_border
പത്തനംതിട്ട: സെന്‍ട്രല്‍ ജങ്ഷനിലെ നഗരസഭയുടെ പഴയ കെട്ടിടം അപകടാവസ്ഥയില്‍. കെട്ടിടം ഏതുനിമിഷവും തകര്‍ന്നുവീഴാവുന്ന സ്ഥിതിയിലായിട്ടും അധികൃതര്‍ കണ്ടഭാവമില്ല. മൂന്നു നിലയിലുള്ള പഴയ കെട്ടിടമാണിത്. പത്തനംതിട്ട പഞ്ചായത്ത് ആയിരുന്ന കാലത്ത് 1977 ഡിസംബറില്‍ പ്രവര്‍ത്തനം ആരംഭിച്ച കെട്ടിടമാണിത്. വ്യാപാര കേന്ദ്രമായാണ് കെട്ടിടം നിര്‍മിച്ചത്. കെട്ടിടത്തിന്‍െറ താഴത്തെ നിലകള്‍ മുഴുവന്‍ കച്ചവട സ്ഥാപനങ്ങളാണ്. രണ്ടാംനിലയില്‍ നഗരസഭയുടെ എന്‍.യു.എച്ച്.എം ഡിസ്പെന്‍സറി പ്രവര്‍ത്തിക്കുന്നു. മൂന്നാംനിലയില്‍ ഫാസ്റ്റ്ട്രാക് കോടതി മൂന്നും പ്രവര്‍ത്തിക്കുന്നു. നേരത്തേ നഗരത്തിലെ ആയുര്‍വേദാശുപത്രി ഇവിടെ ആയിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. അടൂരില്‍ പുതിയ കെട്ടിടത്തിലേക്ക് അടുത്തകാലത്താണ് മാറിയത്. കെട്ടിടത്തിന്‍െറ ഒന്നാംനിലയുടെ ഷെയ്ഡ് തകര്‍ത്ത് കമ്പി പുറത്തുകാണാവുന്നതാണ്. സിമന്‍റ് പാളികളും ഇടക്കിടെ അടര്‍ന്ന് താഴേക്കുവീഴുന്നുണ്ട്. ഭിത്തികളില്‍ ആല്‍മരങ്ങള്‍ വളര്‍ന്ന് പേരുകള്‍ പടര്‍ന്ന് ബലക്ഷയം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. മൂന്നുവര്‍ഷം മുമ്പ് കെട്ടിടത്തിന്‍െറ ശോച്യാവസ്ഥ പരിഹരിക്കാന്‍ 15 ലക്ഷം രൂപ നഗരസഭ അനുവദിച്ചെങ്കിലും താല്‍ക്കാലികമായ പണി നടത്തി പിന്‍വലിക്കുകയായിരുന്നു. ആലും മറ്റ് പാഴ്മരങ്ങളും വെട്ടിനശിപ്പിച്ചെങ്കിലും അവിടെ വീണ്ടും അവ വളര്‍ന്നുതുടങ്ങിയിട്ടുണ്ട്. ഭിത്തികള്‍ തകര്‍ന്നുതുടങ്ങിയ നിലയിലുമാണ്. കെട്ടിടം പൊളിച്ച് പുതിയത് നിര്‍മിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story