റവന്യൂ ജില്ല സ്​കൂൾ കലോത്സവം-3

05:35 AM
07/12/2017
PTL58 Thiruvathira Story ഹോ-- ... ആശ്വാസമായി ....:അഞ്ചുമണിക്കൂർ വൈകി തിരുവാതിര മത്സരം ആരംഭിക്കുമെന്ന അറിയിപ്പ് എത്തിയതോടെ കൈയടിക്കുന്ന മത്സരാർഥികൾ ഇന്‍സുലിന്‍ പമ്പിങ് യന്ത്രവുമായി സുനു കലോത്സവനഗറിൽ പത്തനംതിട്ട: സുനു എന്ന ഏഴാം ക്ലാസുകാരിയുടെ രക്തത്തിൽ അലിഞ്ഞതാണ് കല. എന്നാല്‍, രക്തത്തില്‍നിന്ന് പഞ്ചസാര വേര്‍തിരിക്കുന്ന ഇന്‍സുലി​െൻറ അഭാവം സമ്മാനിക്കുന്ന ജീവിതദുരിതം കുടുംബത്തി​െൻറ നോവാണ്. കുട്ടികള്‍ക്ക് വരാറുള്ള അപൂര്‍വ പ്രമേഹം നിയന്ത്രിക്കാനായി വിലകൂടിയ ഇന്‍സുലിന്‍ ഇന്‍ജക്ടിങ് മെഷീന്‍ വയറ്റില്‍ ഘടിപ്പിച്ചാണ് ഈ കൊച്ചുമിടുക്കി മത്സരത്തിന് ഇറങ്ങുന്നത്. കുരമ്പാല സ്നേഹഭവനില്‍ സാബുജോര്‍ജി​െൻറയും അനുവി​െൻറയും മകളാണ് പെരുമ്പുളിക്കല്‍ എസ്.ആര്‍.വി യു.പി സ്കൂളിലെ ഏഴാം ക്ലാസുകാരി സുനു. ഇതു രണ്ടാം തവണയാണ് ജില്ല സ്കൂള്‍ കലോത്സവത്തില്‍ നാടോടിനൃത്തത്തിൽ മത്സരിക്കുന്നത്. പന്തളം ഉപജില്ല കലോത്സവത്തില്‍ തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ഒന്നാം സ്ഥാനം നേടി. ഏഴുവര്‍ഷമായി സുനുവി​െൻറ ജീവിതത്തി​െൻറ ഭാഗമാണ് ഇന്‍സുലിന്‍. മെഷീന്‍ ഘടിപ്പിച്ചിട്ട് നാലുവര്‍ഷമായി. എന്നാല്‍, നൃത്തം ചെയ്യുേമ്പാൾ സൂചികുത്തിയിറക്കുംപോലുള്ള വേദനയുണ്ടായാലും അത് അവഗണിച്ചാണ് ഈ 12കാരി അനായാസം ആസ്വാദ്യമായ നൃത്തച്ചുവടുകള്‍വെക്കുന്നത്. നാലു വര്‍ഷമാണ് മെഷീ​െൻറ കാലാവധി. എന്നാല്‍, ഇതുവരെ കേടായില്ല. ഇനി ഒരെണ്ണം വാങ്ങണമെങ്കില്‍ ആറു ലക്ഷം രൂപ ചെലവുവരും. അതിനാല്‍ ഇൗ മെഷീന്‍ കേടാകല്ലേ എന്ന് പ്രാർഥിക്കുകയാണ് മാതാവ്. ഒന്നാം ക്ലാസില്‍ പഠിക്കുന്ന കാലത്താണ് രോഗം പിടികൂടുന്നത്. കോട്ടയം മെഡിക്കല്‍ കോളജിലും അമൃതയിലും വെല്ലൂരിലുമായിരുന്നു ചികിത്സ. സ്ഥിരമായി ഇന്‍സുലിന്‍ മാത്രമാണ് പ്രതിവിധി. ഡോക്ടറുടെ നിർദേശപ്രകാരമാണ് മൂന്നര ലക്ഷം വിലയുള്ള ഇന്‍സുലിന്‍ പമ്പിങ് യന്ത്രം ദേഹത്തുഘടിപ്പിച്ചത്. ഇതി​െൻറ മരുന്നിന് മാസം 15,000 രൂപയാണ് ചെലവ്. ബാറ്ററി വേറെ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നുള്ള ഒരുലക്ഷവും നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായം കൊണ്ടുമാണ് ചികിത്സ നടത്തിയത്. നാട്ടില്‍ ഡ്രൈവറായിരുന്ന പിതാവ് സാബു അടുത്തകാലത്താണ് ഗള്‍ഫില്‍ പോയത്. അമ്മക്ക് തയ്യല്‍ ജോലി. ഇവരുടെ വരുമാനം ഒന്നിനും തികയാത്ത അവസ്ഥ. ഇന്‍സുലിന്‍ പമ്പില്‍ മൂന്നുദിവസത്തിലൊരിക്കല്‍ മരുന്ന് നിറക്കണം. മകളെ ഇങ്ങനെ കാത്തുവെക്കുന്ന അമ്മ അവളുടെ ആഗ്രഹത്തിനും തടസ്സം നിന്നില്ല. കൊരമ്പാലയിലെ നൃത്ത അധ്യാപിക നാഗലക്ഷ്മി സൗജന്യമായാണ് കുട്ടിക്ക് പരിശീലനം നല്‍കുന്നത്. ഇക്കൊല്ലം സംസ്കൃതം പദ്യംചൊല്ലലിലും ഉപജില്ലയില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. പഠനത്തിലും മിടുക്കിയാണ് സുനു.
COMMENTS