സംവരണ നയം അംബേദ്കറി​െൻറ സാമൂഹിക ലക്ഷ്യങ്ങളെ നിരാകരിക്കുന്നത് –-പുന്നല ശ്രീകുമാർ

05:35 AM
07/12/2017
തിരുവല്ല: സംസ്ഥാന സർക്കാറി​െൻറ പുതിയ സംവരണ നയം ഡോ. ബി.ആർ. അംബേദ്കർ വിഭാവനം ചെയ്ത സാമൂഹിക ലക്ഷ്യങ്ങളെ നിരാകരിക്കുന്നതാണെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. കേരള പുലയർ യൂത്ത്മൂവ്മ​െൻറ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡോ. ബി.ആർ. അംബേദ്കറി​െൻറ ചരമവാർഷിക ദിനാചരണവും കെ.പി.വൈ.എം.സംസ്ഥാന കൺെവൻഷനും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമ്പത്തിക പിന്നാക്കാവസ്ഥയെ സാമൂഹിക പിന്നാക്കാവസ്ഥയുമായി കൂട്ടിയോജിപ്പിച്ച് ദാരിദ്ര്യ ലഘൂകരണത്തിനും തൊഴിൽ സമ്പാദനത്തിനുമുള്ള ഉപാധിയായി സംവരണത്തെ പരിഗണിക്കുന്നത് ഭരണഘടനയുടെ അന്തസ്സത്തയും സാമൂഹിക നീതിയും ഇല്ലാതാക്കുന്നതാണ്. കെ.പി.വൈ.എം സംസ്ഥാന പ്രസിഡൻറ് അനിൽ ബെഞ്ചമിൻപാറ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുഭാഷ് എസ്. കല്ലട, പി. ജനാർദനൻ, പി.കെ. രാജൻ, എ. സനീഷ് കുമാർ, ടി.എസ്. രജികുമാർ, ദേവരാജ് പാറശാല, സുജ സതീഷ്, അനിൽ കാരിക്കോട്, പി.ടി. ഭാസ്കരൻ, ഒ.സി. ജനാർദനൻ, എം.സി. രാജൻ, അജയൻ മക്കപ്പുഴ, അനു കെ. കുട്ടപ്പൻ, സുമേഷ് മോഡിയിൽ, ലതീഷ് ലാൽ, മണികണ്ഠൻ കൊണ്ടോടി എന്നിവർ സംസാരിച്ചു.
COMMENTS