ഇടവേളക്കുശേഷം പന്തളം വലിയക്കോയിക്കൽ ക്ഷേത്രനട തുറന്നു

05:32 AM
07/12/2017
പന്തളം: ഭക്തജനത്തിരക്കോടെ 11 ദിവസത്തെ . പന്തളം വലിയക്കോയിക്കൽ കുടുംബാംഗത്തി​െൻറ നിര്യാണത്തെത്തുടർന്ന് അടച്ച ക്ഷേത്രനടയാണ് ബുധനാഴ്ച പുലർച്ച അഞ്ചിന് തുറന്നത്. ഒപ്പം സാമ്പ്രിക്കൽ കൊട്ടാരത്തിൽ തിരുവാഭരണ ദർശനവും ആരംഭിച്ചു. പുലർച്ച അഞ്ചുമുതൽ രാത്രി എട്ടുവരെയാണ് തിരുവാഭരണ ദർശനത്തിന് സൗകര്യം ഒരുക്കിയിരിക്കുന്നത്. ഈ തീർഥാടനകാലത്ത് ക്ഷേത്രനട തുറന്ന ശേഷം തുടർച്ചയായ 11 ദിവസമാണ് അശുദ്ധികാരണം നട അടച്ചത്. തിരുവാഭരണ ദർശന സായൂജ്യത്തിനായി ഇതര സംസ്ഥാനത്തുനിന്നടക്കം നിരവധി ഭക്തരാണ് ഈ ദിവസങ്ങളിൽ പന്തളത്തെത്തി നിരാശരായി മടങ്ങിയത്. ക്ഷേത്രനട തുറക്കുന്നതിന് മുന്നോടിയായി ചിറ്റയം ഗോപകുമാർ എം.എൽ.എയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. തീർഥാടനം ആരംഭിച്ച് മൂന്നാഴ്ച പിന്നിട്ടപ്പോഴും നഗരത്തിൽ ദിശസൂചക ബോർഡുകൾ സ്ഥാപിക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ യോഗത്തിൽ തീരുമാനമായി. ക്ഷേത്രപരിസരത്തെ വ്യാപാര സ്ഥാപനങ്ങളിലടക്കമുള്ളവർക്ക് തിരിച്ചറിയൽ കാർഡ് നിർബന്ധമായി നടപ്പാക്കാൻ പൊലീസിനെ ചുമതലപ്പെടുത്തി. ഹെൽത്ത് കാർഡുകളുടെ വിതരണം വേഗത്തിലാക്കും. നഗരത്തിൽ പ്രകാശിക്കാത്ത തെരുവുവിളക്കുകൾ അടിയന്തരമായി പ്രകാശിപ്പിക്കാൻ നഗരസഭയെ ചുമതലപ്പെടുത്തി. പന്തളം നഗരസഭാധ്യക്ഷ ടി.കെ. സതി, ഉപാധ്യക്ഷൻ ഡി. രവീന്ദ്രൻ, ആർ.ഡി.ഒ എം.എ. റഹിം, അടൂർ ഡിവൈ.എസ്.പി ആർ. ജോസ്, നഗരസഭ കൗൺസിലർ കെ.ആർ. രവി, കുളനട പഞ്ചായത്ത് അംഗം സതി എം. നായർ, വലിയക്കോയിക്കൽ ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻറ് പൃഥ്വിപാൽ, സെക്രട്ടറി ശരത് എന്നിവർ സംസാരിച്ചു. ചന്ദനക്കുടം ഘോഷയാത്രക്ക് മണ്ണടി ദേവീക്ഷേത്രത്തിൽ സ്വീകരണം നൽകി അടൂർ: മതമൈത്രി വിളിച്ചോതി കളമല ൈതക്കാപ്പള്ളി ചന്ദനക്കുട മഹോത്സവത്തിന് ക്ഷേത്രത്തിൽ സ്വീകരണം നൽകി. ചന്ദനക്കുടം ഘോഷയാത്ര മണ്ണടി വടക്കേക്കാവ് അറപ്പുര ദേവീക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ ക്ഷേത്രത്തിൽ സ്വീകരിച്ചു. ക്ഷേത്ര പുരോഹിതൻ വാക്കമഞ്ഞിപ്പുഴ മഠത്തിൽ വിനോദ് പോറ്റിയും സമിതി പ്രസിഡൻറ് ബലഭദ്രൻപിള്ളയും സെക്രട്ടറി അവിനാഷ് പള്ളീനഴികത്തും നേതൃത്വം നൽകി.
COMMENTS