പനവേലിക്കുഴി കുടിവെള്ള വിതരണ പദ്ധതിയുടെ നവീകര​േണാദ്​ഘാടനം ഇന്ന്​

05:32 AM
07/12/2017
റാന്നി: പഴവങ്ങാടി പഞ്ചായത്തിലെ മക്കപ്പുഴ, പനവേലിക്കുഴി പ്രദേശത്തെ എൺപതോളം കുടുംബങ്ങളുടെ കുടിവെള്ള പ്രതിസന്ധിക്ക് പരിഹാരമായി. പനവേലിക്കുഴി ജനകീയ കുടിവെള്ള വിതരണ പദ്ധതിയുടെ നവീകരേണാദ്ഘാടനം വ്യാഴാഴ്ച നടക്കും. മക്കപ്പഴ എൻ.എസ്.എസ് കരയോഗ മന്ദിരത്തിൽ രാവിലെ 11ന് രാജ്യസഭ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് അംഗം എം.ജി. കണ്ണൻ അധ്യക്ഷത വഹിക്കും. 1991ൽ ആരംഭിച്ച പദ്ധതിയാണിത്. സൗജന്യമായി ലഭിച്ച അര സ​െൻറ് ഭൂമിയിൽ കുഴൽക്കിണർ നിർമിച്ച് പൈപ്പ് ലൈൻ സ്ഥാപിച്ചാണ് പദ്ധതിക്ക് തുടക്കമിട്ടത്. 1993ൽ മന്ത്രി ടി.എം. ജേക്കബ് ഉദ്ഘാടനം ചെയ്തു. പിന്നീട് 2004ൽ രാജു എബ്രഹാം എം.എൽ.എയുടെ നിർദേശ പ്രകാരം ഗാർഹിക വിതരണ ശാഖയും പുതിയ ജലസംഭരണിയും പൂർത്തിയാക്കി. 12.6 ലക്ഷം രൂപ അനുവദിച്ചതിനെത്തുടർന്ന് പുതിയ വാട്ടർ ടാങ്കും പൈപ്പ് ലൈനും സ്ഥാപിച്ചു. പിന്നീട് കുടിവെള്ള പദ്ധതിയുടെ സ്രോതസ്സ് 2016ൽ നിന്നുപോയി. ഗ്രാമപഞ്ചായത്ത് അംഗം ജോമോ​െൻറ ശ്രമഫലമായി ജില്ല പഞ്ചായത്ത് അംഗം എം.ജി. കണ്ണൻ 45 ലക്ഷം രൂപ അനുവദിച്ചതിനെത്തുടർന്ന് സൗജന്യമായി ലഭിച്ച സ്ഥലത്ത് കിണറും പമ്പ് ഹൗസും സ്ഥാപിച്ചാണ് പദ്ധതി വീണ്ടും നവീകരിച്ചത്. ആേൻറാ ആൻറണി എം.പി മുഖ്യപ്രഭാഷണം നടത്തും. രാജു എബ്രഹാം എം.എൽ.എ മുഖ്യാതിഥിയാകും.
COMMENTS