Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_right...

ല​ഹ​രി​വ​സ്​​തു​ക്ക​ൾ​ക്കെ​തി​രെ സ്​​കൂ​ളു​ക​ളി​ൽ ബോ​ധ​വ​ത്​​ക​ര​ണ ക്ലാ​സ്​ ന​ട​ത്തും

text_fields
bookmark_border
പത്തനംതിട്ട: ലഹരിവസ്തുക്കൾക്കെതിരെ ജൂൺ ഒന്നുമുതൽ ജില്ലയിലെ സ്കൂളുകളിൽ എക്സൈസ് വകുപ്പിെൻറ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ് നടത്താൻ കലക്ടറുടെ ചുമതല വഹിക്കുന്ന എ.ഡി.എം അനു എസ്. നായരുടെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന ജില്ല വ്യാജമദ്യ നിയന്ത്രണ സമിതി യോഗം തീരുമാനിച്ചു. കോളജ്, സ്കൂൾ വിദ്യാർഥികൾക്കായി അവധിക്കാല ക്യാമ്പുകൾ സംഘടിപ്പിക്കാൻ 2017-18 വർഷത്തെ ബജറ്റിൽ പദ്ധതി വിഭാവനം ചെയ്യണമെന്ന് ജില്ലയിലെ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർക്ക് നിർദേശം നൽകിെയന്ന് എ.ഡി.എം പറഞ്ഞു. വിദ്യാർഥികളെ ലക്ഷ്യമിട്ട് സ്കൂൾ പരിസരങ്ങളിൽ നടത്തുന്ന ലഹരിവസ്തുക്കളുടെ വിൽപനക്കെതിരെ കർശന നടപടിയെടുക്കും. മരുന്നുകൾ ലഹരിക്കായി ദുരുപയോഗിക്കുന്നതിനെതിരെ നിരീക്ഷണം ശക്തമാക്കണമെന്നും എ.ഡി.എം നിർദേശിച്ചു. ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്ന് നൽകരുതെന്ന് ജില്ലയിലെ മെഡിക്കൽ സ്റ്റോർ ഉടമകൾക്ക് നിർദേശം നൽകിയതായി ഡെപ്യൂട്ടി എക്സൈസ് കമീഷണർ മുഹമ്മദ് റഷീദ് പറഞ്ഞു. ലഹരി ഉപയോഗത്തിനെതിരെ ബോധവത്കരണത്തിനായി തയാറാക്കിയ ടെലിഫിലിം വരുന്ന അധ്യയനവർഷം ജില്ലയിലെ സ്കൂളുകളിൽ പ്രദർശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമിതി അംഗങ്ങളായ പി.കെ. ഗോപി, അബ്രഹാം വർഗീസ്, ആനി ജേക്കബ്, രാജമ്മ സദാനന്ദൻ, ഭേഷജം പ്രസന്നകുമാർ, ജോൺ ജേക്കബ്, അസിസ്റ്റൻറ് എക്സൈസ് കമീഷണർ എൻ.കെ. മോഹൻകുമാർ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ടി. അനിതകുമാരി എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story