Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഎ​ല്ലാ ത​ദ്ദേ​ശ​ഭ​ര​ണ...

എ​ല്ലാ ത​ദ്ദേ​ശ​ഭ​ര​ണ സ്​​ഥാ​പ​ന​ങ്ങ​ളി​ലും ഗ്രീ​ൻ പ്രോ​ട്ടോ​കോ​ൾ ന​ട​പ്പാ​ക്ക​ണം –ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്

text_fields
bookmark_border
പത്തനംതിട്ട: ഹരിതകേരളം പദ്ധതിയുടെ ഭാഗമായി എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും ഗ്രീൻ പ്രോട്ടോകോൾ നടപ്പാക്കണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് അന്നപൂർണാദേവി. ശുചിത്വം, മാലിന്യ സംസ്കരണം എന്നിവയിൽ വിദ്യാർഥികളിൽ അവബോധം സൃഷ്ടിക്കുന്നതിനു ജില്ല ശുചിത്വ മിഷൻ സംഘടിപ്പിക്കുന്ന ചക്ക, മാങ്ങ, തേങ്ങ -ഗ്രീഷ്മോത്സവം ക്യാമ്പ് സംബന്ധിച്ച് കലക്ടറേറ്റിൽ ആലോചന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. പ്ലാസ്റ്റിക്കിെൻറയും ഡിസ്പോസിബിൾ വസ്തുക്കളുടെയും ഉപയോഗം ഒഴിവാക്കി പ്രകൃതിസൗഹൃദ വസ്തുക്കളിലേക്ക് മാറേണ്ടത് കാലഘട്ടത്തിെൻറ ആവശ്യകതയാണ്. വരും തലമുറെയയും പ്രകൃതെയയും സംരക്ഷിക്കാൻ മുൻകൈയെടുക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും അധ്യക്ഷത വഹിച്ച കലക്ടറുടെ ചുമതല വഹിക്കുന്ന എ.ഡി.എം അനു എസ്.നായർ പറഞ്ഞു. പത്തനംതിട്ട നഗരസഭ അധ്യക്ഷ രജനി പ്രദീപ്, പന്തളം നഗരസഭ അധ്യക്ഷ ടി.കെ. സതി, ജില്ലയിലെ പഞ്ചായത്ത് പ്രസിഡൻറുമാർ, ശുചിത്വമിഷൻ ജില്ല കോഒാഡിനേറ്റർ ഇ.കെ. സുധാകരൻ, ജില്ല അസി. കോ-ഓഡിനേറ്റർ പി.എൻ. മധുസൂദനൻ, വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story