Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകോ​ട്ടാ​ങ്ങ​ൽ,...

കോ​ട്ടാ​ങ്ങ​ൽ, വ​ട​ശ്ശേ​രി​ക്ക​ര പി.​എ​ച്ച്.​സി​ക​ളെ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളാ​ക്കും –എം.എൽ.എ

text_fields
bookmark_border
റാന്നി: കോട്ടാങ്ങൽ, വടശ്ശേരിക്കര പ്രൈമറി ഹെൽത്ത് സെൻററുകളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്താൻ നടപടിയായതായി രാജു എബ്രഹാം എം.എൽ.എ അറിയിച്ചു. ഒരു ബ്ലോക്ക് പഞ്ചായത്തിലെ ഒരു പി.എച്ച്.സിയെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുമെന്ന് സർക്കാർ ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് എം.എൽ.എ നിർദേശിച്ച മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ കോട്ടാങ്ങൽ പി.എച്ച്.സിയും റാന്നി ബ്ലോക്ക് പഞ്ചായത്തിലെ വടശ്ശേരിക്കര പി.എച്ച്.സിയും കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്താൻ സർക്കാർ തീരുമാനിച്ചത്. ഇ--ഹെൽത്ത് എന്ന കമ്പ്യൂട്ടർ സോഫ്റ്റ്വെയർ മുഖേന രോഗിയുടെ രജിസ്റ്റർ മുതലുള്ള എല്ലാ വിവരങ്ങളും കമ്പ്യൂട്ടറിൽ സൂക്ഷിക്കുകയും ആവശ്യമായിവന്നാൽ മറ്റ് ഉയർന്ന ചികിത്സ ലഭിക്കാൻ റഫറൽ ആശുപത്രികളിലേക്ക് കമ്പ്യൂട്ടർ മുഖേന വിവരങ്ങൾ നൽകാനും കഴിയും. റഫറൽ ആശുപത്രിയിൽ ചികിത്സ കഴിഞ്ഞ് മടങ്ങുന്ന രോഗിയുടെ ചികിത്സ വിവരങ്ങൾ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് തിരികെയെത്തുകയും ചെയ്യും. നിലവിൽ രോഗികൾ ക്യൂ നിന്നാണ് ഒ.പി ടിക്കറ്റ് രജിസ്റ്റർ ചെയ്യുന്നത്. എന്നാൽ, കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ക്യൂനിന്ന് ഒ.പി ടിക്കറ്റ് എടുക്കുന്നതിനുപകരം വീട്ടിലിരുന്ന് കമ്പ്യൂട്ടർ വഴി രജിസ്റ്റർ ചെയ്ത് ഡോക്ടറെ കാണാൻ ടോക്കൺ എടുക്കാം. ആശുപത്രിയിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഡിസ്േപ്ലയിൽ ടോക്കൺ നമ്പർ തെളിയുന്ന മുറക്കാണ് ഡോക്ടറെ കാണേണ്ടത്. ടോക്കണിൽ പറയുന്ന സമയത്ത് ആശുപത്രിയിൽ എത്തിയാൽ മതിയാകും. ഡോക്ടർ കുറിക്കുന്നതനുസരിച്ച് ഇൻജക്ഷൻ മുറി, ഫാർമസി എന്നിവിടങ്ങളിലെ കമ്പ്യൂട്ടർ വഴി ടോക്കൺ നമ്പറനുസരിച്ച് ആവശ്യമായ മരുന്നുകളുടെ ലിസ്റ്റ് എത്തും. പ്രൈമറി ഹെൽത്ത് സെൻററുകളിൽ ഇതുവരെ ഉച്ചവരെെയ ഒ.പി. പ്രവർത്തിച്ചിരുന്നുള്ളു. കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുന്നതോടെ വൈകീട്ട് നാലുവരെ ഒ.പി സമയം നീട്ടും. ആശുപത്രിയിൽ സ്പെഷലിസ്റ്റ് ഉൾപ്പെടെ മൂന്ന് ഡോക്ടർമാരുടെ സേവനവും ലഭ്യമാക്കും. ആശുപത്രിയുടെ അടിസ്ഥാനസൗകര്യ വികസനത്തിന് പഞ്ചായത്തുകളുടെ പ്ലാൻ വിഹിതത്തിൽ നിന്നും നോൺ റോഡ് വിഹിതത്തിൽ നിന്നും ചെലവഴിക്കണം. പോരാതെവരുന്ന തുക മറ്റ് വിഹിതങ്ങളിൽനിന്ന് കണ്ടെത്തണം.
Show Full Article
TAGS:LOCAL NEWS 
Next Story