Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅ​മ്പി​ളി​യു​ടെ...

അ​മ്പി​ളി​യു​ടെ ദു​രൂ​ഹ​മ​ര​ണം : ആ​രോ​പ​ണ​​വി​ധേ​യ​രെ ക്രൈം​ബ്രാ​ഞ്ച്​ ചോ​ദ്യം​ചെ​യ്​​തു

text_fields
bookmark_border
റാന്നി: പുല്ലൂപ്രത്ത് സ്വകാര്യ ബാലികാസദനത്തിലെ അന്തേവാസിയായിരുന്ന പുതുശ്ശേരിമല സ്വദേശിനി അമ്പിളിയുടെ (20) ദുരൂഹമരണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ഉന്നത ഉദ്യോഗസ്ഥെൻറ നേതൃത്വത്തിലുള്ള സംഘം റാന്നിയിലെത്തി. തിങ്കളാഴ്ച ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എം. ഇക്ബാലിെൻറ നേതൃത്വത്തിൽ സംഘം ആരോപണവിധേയരെ രഹസ്യകേന്ദ്രത്തിൽ ചോദ്യംചെയ്തു. മരിച്ച അമ്പിളിയുടെ ബന്ധു അനു മുഖ്യമന്ത്രിക്ക് നേരിട്ടുനൽകിയ പരാതിയെ തുടർന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി എം.വി. ജയരാജെൻറ പ്രത്യേക താൽപര്യപ്രകാരം ക്രൈംബ്രാഞ്ചിെൻറ പ്രത്യേകസംഘം അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. കഴിഞ്ഞദിവസം അമ്പിളിയുടെ ജന്മനാടായ പുതുശ്ശേരിമല തേവരുപാറയിലെത്തിയസംഘം ബന്ധുക്കൾ, വാർഡ് അംഗവും ആക്ഷൻ കൗൺസിൽ പ്രസിഡൻറുമായ രഞ്ജിത് എന്നിവരുടെ മൊഴികൾ രേഖപ്പെടുത്തിയിരുന്നു. 2015 ഫെബ്രുവരി അഞ്ചിനാണ് അമ്പിളി മരിച്ചത്. കുഴഞ്ഞുവീണ അമ്പിളിയെ ആദ്യം റാന്നിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. ഹൃദ്രോഗത്തെ തുടർന്നായിരുന്നു മരണം എന്നാണ് സ്ഥാപനം നടത്തിപ്പുകാരും ലോക്കൽ പൊലീസും പറഞ്ഞിരുന്നത്. എന്നാൽ അടുത്ത സമയത്ത് വന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടിയുടെ ശരീരത്ത് പതിനേഴോളം മുറിവുകൾ ഉണ്ടായിരുന്നതായും കുടലിൽ എന്തോ ദ്രാവകം കണ്ടെത്തിയതായും സ്വകാര്യ ഭാഗങ്ങളിൽ മുറിവ് കാണപ്പെട്ടതായും രേഖപ്പെടുത്തിയിരുന്നു. അതേസമയം, ലോക്കൽ പൊലീസ് ഒതുക്കിവെച്ച കേസ് മുഖ്യമന്ത്രിയുടെ ഇടപെടലോടെ വെളിച്ചത്തുവരുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കളും നാട്ടുകാരും. അന്നത്തെ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും അന്വേഷണമുണ്ടാകുമെന്നാണ് സൂചന.
Show Full Article
TAGS:LOCAL NEWS 
Next Story