Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഗോ​ഡൗ​ൺ...

ഗോ​ഡൗ​ൺ ഭ​ക്ഷ്യ​മ​ന്ത്രി സ​ന്ദ​ർ​ശി​ച്ചു: നേ​രി​ട്ട് അ​രി ശേ​ഖ​രി​ച്ച് റേ​ഷ​ൻ ക​ട​ക​ളി​ൽ എ​ത്തി​ക്കും -–മ​ന്ത്രി

text_fields
bookmark_border
കോന്നി: കോന്നി താലൂക്കിലെ ഗോഡൗൺ ഭക്ഷ്യമന്ത്രി പി. തിലോത്തമൻ സന്ദർശിച്ച് നിർമാണപ്രവർത്തനം വിലയിരുത്തി. തിങ്കളാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് മന്ത്രി കോന്നിയിലെത്തിയത്. ഇടനിലക്കാരില്ലാതെ ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ഗോഡൗണിൽനിന്ന് സർക്കാർ നേരിട്ട് അരി ശേഖരിച്ച് റേഷൻ കടകളിൽ എത്തിക്കുമെന്ന് മന്ത്രി പറഞ്ഞു. പരീക്ഷണാടിസ്ഥാനത്തിൽ കൊല്ലം ജില്ലയിൽ നടത്തിയ പദ്ധതി വൻവിജയമായതിനെ തുടർന്നാണ് പത്തനംതിട്ട, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ഉൾെപ്പടെ ആറ് ജില്ലകളിൽ കൂടി പദ്ധതി വ്യാപിപ്പിക്കുന്നത്. താലൂക്ക് അടിസ്ഥാനത്തിൽ ഒാരോ ഗോഡൗൺ വീതമാണ് ഉണ്ടാകുക. ഇവിടെനിന്ന് താലൂക്കിലെ മുഴുവൻ റേഷൻകടകളിലേക്കും അരി നേരിട്ട് എത്തിക്കും. ഇതിെൻറ ഇറക്കുകൂലി 350 മുതൽ 750 രൂപ ഇതുവരെയുള്ളത് സർക്കാർ കൊടുത്ത് തീർക്കും. ഇനിയുള്ള ഇറക്കുകൂലി സപ്ലൈകോ നൽകുമെന്നും മന്ത്രി പറഞ്ഞു. റേഷൻ വ്യാപാരികൾക്ക് പ്രത്യേക വരുമാനം കൊടുക്കാനുള്ള നിർദേശങ്ങളും അതിെൻറ അടിസ്ഥാനത്തിൽ റേഷൻ വ്യാപാരി സംഘടന പ്രതിനിധികളുമായി ചർച്ചയും നടന്നുകഴിഞ്ഞു. ഇതിെൻറ തീരുമാനം അടുത്തയാഴ്ചയുണ്ടാകും. കൂടാതെ നിലവിൽ വിവിധ ഡിപ്പോകളിൽ ചുമട്ടുതൊഴിലാളികളായി ജോലി ചെയ്ത തൊഴിലാളികളെ പുതിയ ഗോഡൗണിൽ നിയമിക്കുമെന്നും മന്ത്രി പി. തിലോത്തമൻ പറഞ്ഞു. മന്ത്രിയുടെ സന്ദർശനം കഴിഞ്ഞ് മടങ്ങിയ ശേഷമാണ് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്.
Show Full Article
TAGS:LOCAL NEWS 
Next Story