Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightറാ​ന്നി താ​ലൂ​ക്ക്​...

റാ​ന്നി താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​യി​ൽ 12 ത​സ്​​തി​ക കൂ​ടി -–രാ​ജു എ​ബ്ര​ഹാം

text_fields
bookmark_border
റാന്നി: റാന്നിയിൽ താലൂക്ക് ആശുപത്രിയുടെ സുഗമമായ പ്രവർത്തനത്തിന് അഞ്ച് ഡോക്ടർമാർ ഉൾപ്പെടെ 12 ജീവനക്കാരുടെ അധിക തസ്തികകൾ കൂടി അനുവദിച്ചതായി രാജു എബ്രഹാം എം.എൽ.എ അറിയിച്ചു. ഇതോടെ സൂപ്പർ സ്പെഷാലിറ്റി നിലവാരത്തിലുള്ള ചികിത്സ ആശുപത്രിയിൽ ഉറപ്പാക്കാൻ കഴിയും. ആരോഗ്യ മന്ത്രിയും ധനകാര്യ മന്ത്രിയുമായി എം.എൽ.എ നടത്തിയ ചർച്ചയെ തുടർന്നാണ് ഇത്രയും തസ്തികകൾ അനുവദിച്ചത്. കാഷ്വാലിറ്റി മെഡിക്കൽ ഓഫിസർ (അസി. സർജൻ)-3, ജൂനിയർ കൺസൾട്ടൻറ് (ഇ.എൻ.ടി)-1, ആർ.എം.ഒ (അസി. സർജൻ)-1, സ്റ്റാഫ്നഴ്സ് േഗ്രഡ് 2-3, ഫാർമസിസ്റ്റ് ഗ്രേഡ് 21, ലാബ് ടെക്നീഷ്യൻ ഗ്രേഡ് 21, ഹോസ്പിറ്റൽ അറ്റൻഡൻറ് ഗ്രേഡ് 22 എന്നിങ്ങനെയാണ് പുതിയ തസ്തിക. ഇത്രയും ജീവനക്കാർ എത്തുന്നതോടെ ഡോക്ടർമാരുടെ അടക്കമുള്ള ജീവനക്കാരുടെ കുറവ് പരിഹരിക്കാനാവും. നിലവിൽ 19 ഡോക്ടർമാരുൾപ്പെടെ 52 ജീവനക്കാരുടെ തസ്തികയാണ് റാന്നി താലൂക്ക് ആശുപത്രിയിൽ ഉള്ളത്. പീഡിയാട്രീഷ്യൻ, ഗൈനക്കോളജി, അനസ്തേഷ്യ, ഓർത്തോ, ഡെൻറൽ എന്നിങ്ങനെയുള്ള സ്പെഷലിസ്റ്റ് ഡോക്ടർമാരാണ് ഇപ്പോൾ ഇവിടെയുള്ളത്. ഇ.എൻ.ടിയിൽ പുതിയ ഡോക്ടർ എത്തുന്നതോടെ എല്ലാ വിദഗ്ധ ഡോക്ടർമാരുെടയും സേവനം ആശുപത്രിയിൽ ലഭ്യമാകും. പുതിയ ഒ.പി ബ്ലോക്കിെൻറ നിർമാണംകൂടി പൂർത്തിയാവുന്നതോടെ ആശുപത്രിയിലെ സ്ഥലപരിമിതിക്ക് പരിഹാരമാകും.
Show Full Article
TAGS:LOCAL NEWS 
Next Story