Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപാര്‍ഥസാരഥിക്ക് സദ്യ...

പാര്‍ഥസാരഥിക്ക് സദ്യ ഒരുക്കാന്‍ അരി ഒരുക്കല്‍ ആരംഭിച്ചു

text_fields
bookmark_border
കോഴഞ്ചേരി: തിരുവോണ ദിവസം ആറന്മുള പാര്‍ഥസാരഥിക്ക് സദ്യ ഒരുക്കാനുള്ള അരി ഒരുക്കല്‍ കാട്ടൂരില്‍ ആരംഭിച്ചു. ദേവസ്വം ബോര്‍ഡില്‍നിന്ന് ചോതി നാളില്‍ അളന്ന് വിശാഖത്തിനു കാട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിലത്തെിച്ച 48 പറ നെല്ലാണ് അവകാശികളായ 18 നായര്‍ തറവാട്ടിലെ അംഗങ്ങള്‍ ആചാരപ്രകാരം മര ഉരലില്‍ ഉലക്ക ഉപയോഗിച്ചു കുത്തിയൊരുക്കുന്നത്. വ്രതാനുഷ്ഠാനങ്ങളോടെയാണ് നെല്ലുകുത്തുന്നതിനായി അവകാശ വീടുകളില്‍നിന്നുള്ളവര്‍ എത്തുന്നത്. വ്യാഴാഴ്ച രാവിലെ എട്ടിന് മഹാവിഷ്ണുക്ഷേത്രത്തിലെ മേല്‍ശാന്തി ഭദ്രദീപം തെളിച്ചശേഷം ഗജമണ്ഡപത്തില്‍ പ്രത്യേകം തയാറാക്കിയ സ്ഥലത്ത് ഉരലുകള്‍ സ്ഥാപിച്ച് വിശേഷ പൂജകള്‍ക്ക് ശേഷം നെല്ലുകുത്ത് ആരംഭിച്ചു. മില്ലുകളിലാണ് ഇപ്പോള്‍ നെല്ലുകുത്തുന്നതെങ്കിലും പാരമ്പര്യം നിലനിര്‍ത്തിയാണ് മര ഉരലില്‍ ഇപ്പോഴും കാട്ടൂരില്‍ അരി ഒരുക്കം നടത്തുന്നത്. ഞായറാഴ്ചയോടെ അരി ഒരുക്കല്‍ പൂര്‍ത്തിയായ ശേഷം പിന്നീട് തോണി പുറപ്പെടുന്ന ഉത്രാട നാള്‍വരെ ഇവ സൂക്ഷിക്കും. ഓണസദ്യക്കുള്ള മറ്റ് വിഭവങ്ങള്‍ക്കൊപ്പം മങ്ങാട് ഭട്ടതിരിയുടെ നേതൃത്വത്തില്‍ തിരുവോണത്തോണിയില്‍ ഇത് ആറന്മുളയില്‍ എത്തിക്കും. തോണി പുറപ്പാടിനുള്ള ഒരുക്കവും ക്ഷേത്രത്തില്‍ പൂര്‍ത്തിയായി വരുന്നതായി സെക്രട്ടറി ഹരി മഠത്തില്‍ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story