Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഗതാഗതക്കുരുക്കഴിയാതെ...

ഗതാഗതക്കുരുക്കഴിയാതെ പന്തളം

text_fields
bookmark_border
പന്തളം: നഗരത്തിലെ ഗതാഗതപരിഷ്കരണം അധികൃതര്‍ അട്ടിമറിച്ചു. ഗതാഗതക്കുരുക്കില്‍ പന്തളം നഗരം. ആഗസ്റ്റ് പകുതിയോടെ ഗതാഗതപരിഷ്കരണം നടത്താന്‍ നഗരസഭാ അധികൃതര്‍ വിളിച്ചു ചേര്‍ത്തയോഗത്തില്‍ ധാരണയായിരുന്നു. യോഗതീരുമാനം പ്രത്യേക കൗണ്‍സില്‍ യോഗം ചേര്‍ന്ന് അംഗീകരിച്ചു. എന്നാല്‍, പരിഷ്കരണം സംബന്ധിച്ച തീരുമാനങ്ങള്‍ എഴുതിയ കടലാസിന്‍െറ വിലപോലും കല്‍പിക്കാന്‍ അധികൃതര്‍ തയാറാകുന്നില്ളെന്ന് ആരോപണമുയരുന്നു. ഗതാഗത ഉപദേശക സമിതി യോഗത്തില്‍ വാഗ്വാദം നടത്തിയവര്‍ക്കും ഇപ്പോള്‍ മിണ്ടാട്ടമില്ല. റോഡരികില്‍ വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്തവര്‍ക്ക് പൊലീസ് പെറ്റി നല്‍കിയതോടെയാണ് നഗരസഭ ഗതാഗതപരിഷ്കരണത്തെക്കുറിച്ച് ആലോചന തുടങ്ങിയത്. നഗരസഭാ കാര്യാലയത്തില്‍ വിപുലമായ ഗതാഗത ഉപദേശക സമിതി യോഗം ചേരുകയും പങ്കെടുത്തവര്‍ പരസ്പരം വാഗ്വാദത്തിലേര്‍പ്പെടുകയും ചെയ്തു. നഗരസഭാ കൗണ്‍സില്‍ യോഗം ചേര്‍ന്ന് നഗരത്തില്‍ വാഹനപാര്‍ക്കിങ്ങിന് പ്രത്യേക സ്ഥലം നിശ്ചയിക്കാന്‍ തീരുമാനിച്ചു. നോപാര്‍ക്കിങ് മേഖലകളില്‍ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കാനും കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെ ബസുകള്‍ക്ക് പന്തളം ജങ്ഷന് പടിഞ്ഞാറ് നഗരസഭാ ബസ്സ്റ്റാന്‍ഡിനു മുന്‍വശം സ്റ്റോപ്പുകള്‍ അനുവദിക്കേണ്ടെന്നും തീരുമാനിച്ചു. ഈ തീരുമാനങ്ങളെല്ലാം അട്ടിമറിക്കപ്പെട്ടു. ഓണക്കാലമായതോടെ നഗരത്തില്‍ രൂക്ഷമായ ഗതാഗതസ്തംഭനമാണ് അനുഭവപ്പെടുന്നത്. നഗരസഭാ ബസ്സ്റ്റാന്‍ഡില്‍നിന്ന് പുറത്തുവരുന്ന ബസുകള്‍ വീണ്ടും മാവേലിക്കര-പന്തളം റോഡില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റുന്നതും ഗതാഗതസ്തംഭനത്തിനു കാരണമാകുന്നു. ഇതും നിയന്ത്രിക്കാന്‍ യോഗത്തില്‍ ധാരണയായിരുന്നു. ഇതിനും പരിഹാരമായില്ല. കെ.എസ്.ആര്‍.ടി.സി മുതല്‍ പന്തളം ജങ്ഷന്‍വരെയും ജങ്ഷന്‍ മുതല്‍ മെഡിക്കല്‍ മിഷന്‍വരെയുമാണ് രൂക്ഷമായ ഗതാഗതസ്തംഭനമുള്ളത്. റോഡരികിലെ പാര്‍ക്കിങ്ങും ഗതാഗതക്കുരുക്കിനു കാരണമാകുന്നു. നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളിലത്തെുന്നവര്‍ക്ക് പാര്‍ക്കിങ്ങിന് സൗകര്യം കണ്ടത്തൊനും അധികൃതര്‍ക്കാകുന്നില്ല. നഗരകേന്ദ്രത്തിലെ അനധികൃത വ്യാപാരവും ഗതാഗതസ്തംഭനമുണ്ടാക്കുന്നു. നഗരസഭാ ഷോപ്പിങ് കോപ്ളക്സിലെ കച്ചവടക്കാര്‍ തന്നെയാണ് ഏറ്റവും വലിയ അനധികൃത കൈയേറ്റക്കാര്‍. നഗരസഭാ കെട്ടിടത്തിലെ കൈയേറ്റം ഒഴിപ്പിക്കാന്‍ പി.ഡബ്ള്യു.ഡി നോട്ടീസ് നല്‍കിയെങ്കിലും നഗരസഭ നടപടിയെടുക്കുന്നില്ളെന്നും ആക്ഷേപം ശക്തമാണ്. കുറുന്തോട്ടയം പാലം നിര്‍മാണംകൂടി നടക്കുന്നതിനാല്‍ ഗതാഗതക്കുരുക്ക് വര്‍ധിക്കുകയാണ്. അപ്രോച്ച് റോഡിലൂടെ കാല്‍നടയും ഇരുചക്രവാഹനങ്ങളെയും മാത്രമാണ് അനുവദിച്ചിരിക്കുന്നതെങ്കിലും പലപ്പോഴും വലിയ വാഹനങ്ങള്‍ ഇതു വഴികടന്നുപോകുന്നത് പതിവാണ്. ഗതാഗതപരിഷ്കരണ തീരുമാനങ്ങള്‍ ഉടന്‍ നടപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Show Full Article
TAGS:LOCAL NEWS 
Next Story