Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightജില്ലാ സ്റ്റേഡിയം:...

ജില്ലാ സ്റ്റേഡിയം: പവിലിയന്‍ നിര്‍മാണം അവസാന ഘട്ടത്തിലേക്ക്

text_fields
bookmark_border
പത്തനംതിട്ട: ജില്ലാ സ്റ്റേഡിയം പവിലിയന്‍ നിര്‍മാണം അവസാന ഘട്ടത്തിലേക്ക്. ഫ്ളോറിങ്, ജനാല, കതക് സ്ഥാപിക്കല്‍ പണികളുംകൂടി പൂര്‍ത്തിയാകാനുണ്ട്. മൊത്തം 10 മുറിയാണുള്ളത്. കായികതാരങ്ങള്‍ക്കും അതിഥികള്‍ക്കും വിശ്രമിക്കാനുള്ള മുറികള്‍, അടുക്കള, മീഡിയ സെന്‍റര്‍, സ്റ്റോര്‍, ടോയ്ലറ്റുകള്‍ എന്നീ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. മുന്‍ എം.എല്‍.എ കെ. ശിവദാസന്‍ നായരുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് രണ്ടു കോടി ചെലവഴിച്ചാണ് പണി നടക്കുന്നത്. മൊത്തം മൂന്നു കോടിയാണ് അനുവദിച്ചത്. ഇതില്‍ ഒരു കോടി മൂന്നാംഘട്ടത്തിലേക്ക് നീക്കിവെച്ചിരുന്നതാണ്. എന്നാല്‍, തെരഞ്ഞെടുപ്പില്‍ ശിവദാസന്‍ നായര്‍ പരാജയപ്പെട്ടതോടെ ഒരു കോടി നഷ്ടമായി. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സാമ്പത്തിക സഹായത്തോടെ ജില്ലാ സ്റ്റേഡിയം വികസിപ്പിക്കുന്നതിനു നഗരസഭ പദ്ധതി തയാറാക്കിയെങ്കിലും ഇതില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം പണി തുടങ്ങാനും കഴിഞ്ഞില്ല. ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മാണത്തിനായി ആറു കോടി 2013 ഒക്ടോബറില്‍ കേന്ദ്ര കായിക മന്ത്രാലയം അനുവദിച്ചതാണെങ്കിലും പണി ആരംഭിച്ചിട്ടില്ല. മൂന്നു ഗഡുക്കളായി മാത്രമേ കേന്ദ്രം തുക നല്‍കുകയുള്ളൂ. ആദ്യ ഗഡു ചെലവഴിച്ച് വിശദറിപ്പോര്‍ട്ട് നല്‍കിയാലേ അടുത്ത ഗഡു നല്‍കുകയുള്ളൂ. ഏകദേശം 5000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ കായിക ഇനങ്ങള്‍ എല്ലാം നടത്താന്‍ കഴിയുന്ന തരത്തിലാണ് പ്ളാന്‍ തയാറാക്കിയിട്ടുള്ളത്. അഞ്ച് ഷട്ട്ല്‍ കോര്‍ട്ട്, നാല് വോളിബാള്‍ കോര്‍ട്ട്, രണ്ട് ബാസ്കറ്റ്ബാള്‍ കോര്‍ട്ട്, കായിക താരങ്ങള്‍ക്കുള്ള ഡ്രസ്ചേഞ്ചിങ് മുറികള്‍, ജിംനേഷ്യം, റിഫ്രഷ്മെന്‍റ് റൂം, സന്ദര്‍ശക മുറികള്‍, വിഡിയോ മുറികള്‍, സ്പോര്‍ട്സ് ലാബ്, സ്പോര്‍ട്സ് ക്ളാസ് മുറികള്‍, ഓഫിസ് റൂം, വി.ഐ.പി ലോഞ്ച്, സ്റ്റോര്‍ തുടങ്ങി എല്ലാ സൗകര്യവും ഇതില്‍ വിഭാവനം ചെയ്തിട്ടുണ്ട്. ഇന്‍ഡോര്‍ സ്റ്റേഡിയം എന്ന നഗരവാസികളുടെ ആഗ്രഹത്തിന് 25 വര്‍ഷത്തെ പഴക്കമുണ്ട്. നേരത്തേ പത്തനംതിട്ട ഇന്‍ഡോര്‍ സ്റ്റേഡിയം പണിക്ക് ചില നീക്കങ്ങള്‍ നടന്നെങ്കിലും നടപ്പാക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍, അത് തൊട്ടടുത്ത് കോന്നി മണ്ഡലത്തിലെ പ്രമാടം പഞ്ചായത്തിലേക്ക് പോകുകയും ചെയ്തു. സ്റ്റേഡിയത്തില്‍ സിന്തറ്റിക് ട്രാക് നിര്‍മാണത്തിനായി കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് ഒരു പദ്ധതി തയാറാക്കിയിരുന്നെങ്കിലും ഇതും നടപ്പാക്കാതെ പോകുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story