Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightശബരിമല പ്ളാസ്റ്റിക്...

ശബരിമല പ്ളാസ്റ്റിക് നിരോധനം: വെല്ലുവിളി നേരിടുമെന്ന് കലക്ടര്‍

text_fields
bookmark_border
പത്തനംതിട്ട: ശബരിമലയില്‍ പ്ളാസ്റ്റിക് കുപ്പിവെള്ളത്തിനുള്‍പ്പെടെ നിരോധനമുള്ള സാഹചര്യത്തില്‍ വെല്ലുവിളി നേരിടുമെന്ന് കലക്ടര്‍ ആര്‍. ഗിരിജ. പമ്പ, സന്നിധാനം, നിലക്കല്‍ എന്നിവിടങ്ങളില്‍ സാനിട്ടേഷന്‍ സൂപ്പര്‍വൈസര്‍, സ്ക്വാഡ് അംഗം ചുമതല നല്‍കിയിട്ടുള്ള ഉദ്യോഗസ്ഥര്‍ക്കായി പത്തനംതിട്ട കിഴക്കേടത്ത് മറിയം കോംപ്ളക്സില്‍ നടത്തിയ ഓറിയന്‍േറഷന്‍ ക്ളാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. പമ്പയില്‍ തുണിയിടാന്‍ പാടില്ളെന്ന ഉത്തരവാണ് മറ്റൊരു വെല്ലുവിളി. ശബരിമലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഐ.എ.എസ് ഉദ്യോഗസ്ഥന്‍ 15ന് ചുമതലയേല്‍ക്കും. ശബരിമലയിലത്തെുന്ന തീര്‍ഥാടകര്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കേണ്ടത് കടമയാണെന്ന് കലക്ടര്‍ പറഞ്ഞു. എ.ഡി.എം അനു എസ്.നായര്‍ അധ്യക്ഷത വഹിച്ചു. ദുരന്തനിവാരണം ഡെപ്യൂട്ടി കലക്ടര്‍ ജി. ബാബു, അടൂര്‍ ആര്‍.ഡി.ഒ ആര്‍. രഘു, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.എല്‍. അനിതകുമാരി എന്നിവര്‍ സംസാരിച്ചു. എന്‍. ബാലകൃഷ്ണന്‍ പരിശീലന ക്ളാസ് നയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story