Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഇരവിപേരൂര്‍ ജങ്ഷനിലെ ...

ഇരവിപേരൂര്‍ ജങ്ഷനിലെ കാത്തിരിപ്പ് കേന്ദ്രം അപകടനിലയില്‍

text_fields
bookmark_border
കോഴഞ്ചേരി: ഇരവിപേരൂര്‍ ജങ്ഷനിലെ കാത്തിരിപ്പ് കേന്ദ്രം അപകടാവസ്ഥയില്‍. ഇരവിപേരൂര്‍ ജങ്ഷനില്‍ പ്രധാന റോഡിനോട് ചേര്‍ന്ന് സെന്‍റ് ജോണ്‍സ് ഹൈസ്കൂളിന് മുന്നില്‍ സ്ഥിതിചെയ്യുന്ന വെയ്റ്റിങ് ഷെഡിന്‍െറ കിഴക്കേ കോണ്‍ക്രീറ്റ് തൂണിന്‍െറ അടിഭാഗം കോണ്‍ക്രീറ്റ് പൊട്ടിപ്പൊളിഞ്ഞ് അപകടാവസ്ഥയിലാണ്. മൂന്നു തൂണുകളില്‍ മൂന്ന് സ്പാനുകളിലാണ് കോണ്‍ക്രീറ്റ് വെയ്റ്റിങ് ഷെഡ് നിലനിര്‍ത്തിയിരിക്കുന്നത്. ഇതില്‍ കിഴക്കേ അറ്റത്തെ സ്പാനില്‍ നില്‍ക്കുന്ന ഭാഗം മറ്റുള്ളവയുമായി ബന്ധം അറ്റനിലയിലാണ്. ആകെ മൂന്നു തൂണുകളിലാണ് വെയ്റ്റിങ് ഷെഡ് നിര്‍മിച്ചിരിക്കുന്നത്. 47 വര്‍ഷത്തെ പഴക്കം ഉണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഇരവിപേരൂര്‍ മാര്‍ത്തോമ യുവജന സഖ്യത്തിന്‍െറ ശ്രമദാനമാണ് ഇതിന്‍െറ നിര്‍മാണം. തിരുവല്ല കോഴഞ്ചേരി, റാന്നി, എരുമേലി, ഓതറ, ചെങ്ങന്നൂര്‍ തുടങ്ങിയ പ്രദേശങ്ങളിലേക്ക് പോകുന്ന യാത്രക്കാര്‍ ആശ്രയിക്കുന്ന കാത്തിരിപ്പുകേന്ദ്രമാണിത്. മുമ്പ് ഏതോ അജ്ഞാതവാഹനം ഇരുട്ടിന്‍െറ മറവില്‍ നിയന്ത്രണം വിട്ട് വന്നിടിച്ചാണ് ഇതിന്‍െറ കിഴക്കേ ഭാഗത്തെ തൂണിന് കേടുപാടുകള്‍ സംഭവിച്ചത്. അടിയന്തരമായി ഇതിന്‍െറ കേടുപാടുകള്‍ പരിഹരിക്കുകയോ പുനര്‍നിര്‍മിക്കുകയോ ചെയ്തില്ളെങ്കില്‍ അപകട സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story