Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപഞ്ചായത്തും...

പഞ്ചായത്തും സര്‍ക്കാറും ചേര്‍ന്ന് പട്ടയവസ്തു ഏറ്റെടുത്ത നടപടി ഹൈകോടതി റദ്ദാക്കി

text_fields
bookmark_border
കോഴഞ്ചേരി: കുത്തകപ്പാട്ട വസ്തുവിനൊപ്പം പഞ്ചായത്തും സര്‍ക്കാറും ചേര്‍ന്ന് പട്ടയവസ്തു ഏറ്റെടുത്ത നടപടി ഹൈകോടതി റദ്ദാക്കി. കോഴഞ്ചേരി വണ്ടിപ്പേട്ടയിലെ താമസക്കാരനായിരുന്ന വിമുക്തഭടന്‍േറത് ഉള്‍പ്പെടെ രണ്ടു പട്ടയവസ്തുക്കളാണ് 2002ല്‍ പഞ്ചായത്ത് സ്ഥലത്തോട് ചേര്‍ത്തത്. കോഴഞ്ചേരി കോയിക്കപറമ്പില്‍ കെ.ജെ. അലക്സാണ്ടര്‍, കുപ്പക്കല്‍ തോമസ് മാത്യു എന്നിവരുടെ വണ്ടിപ്പേട്ടയിലെ പട്ടയ വസ്തുക്കള്‍ തിരിച്ചുനല്‍കുകയോ ഇതേ വിലവരുന്ന അനുയോജ്യമായ ഭൂമിയോ ഇതിന്‍െറ വിലയോ നല്‍കണമെന്നാണ് കഴിഞ്ഞ മാര്‍ച്ച് 31ന് ഹൈകോടതി ജഡ്ജി ജസ്റ്റിസ് അലക്സാണ്ടര്‍ കെ. തോമസ് ഉത്തരവിട്ടത്. 1962ലെ ചൈന യുദ്ധത്തിലും 1965, 1971 വര്‍ഷങ്ങളിലെ പാകിസ്താന്‍ യുദ്ധങ്ങളിലും പങ്കെടുത്ത സൈനികനാണ് കോയിക്കപറമ്പില്‍ അലക്സാണ്ടര്‍. ഇതിന് വെച്ചൂച്ചിറയില്‍ അനുവദിച്ച അഞ്ച് ഏക്കര്‍ വസ്തു തിരിച്ചുനല്‍കിയാണ് കോഴഞ്ചേരിയിലെ ആറു സെന്‍റ് വസ്തുവിന്‍െറ പട്ടയം ഇദ്ദേഹം സ്വീകരിച്ചത്. ഇതിനോടുചേര്‍ന്ന് കുപ്പക്കല്‍ തോമസ് മാത്യുവിന് 3.75 സെന്‍റ് പട്ടയഭൂമിയാണ് ഉണ്ടായിരുന്നത്. വസ്തു ഉടമകളോട് ആലോചിക്കാതെയാണ് പഞ്ചായത്ത് കമ്മിറ്റി സ്ഥലം ഇടിച്ചുനിരത്തിയതെന്ന് സ്ഥല ഉടമകള്‍ പറഞ്ഞു. ഇതിനെതിരെ വിവിധ കോടതികളില്‍ നല്‍കിയ പരാതികള്‍ക്കൊടുവിലാണ് ഹൈകോടതിയുടെ വിധിയുണ്ടായത്. ഉത്തരവ് ആറുമാസത്തിനുള്ളില്‍ നടപ്പാക്കണം. കോഴഞ്ചേരിയിലോ പരിസര പഞ്ചായത്തുകളിലോ പരാതിക്കാര്‍ക്ക് അനുയോജ്യമായ ഭൂമി നല്‍കണം. ഇതിന് കഴിഞ്ഞില്ളെങ്കില്‍ ഭൂമിയുടെ മതിപ്പുവില നല്‍കണം. ഈ രണ്ടു നിര്‍ദേശങ്ങളും സാധിച്ചില്ളെങ്കില്‍ താലൂക്ക് സര്‍വേയറുടെ നേതൃത്വത്തില്‍ പട്ടയവസ്തു അളന്നു തിട്ടപ്പെടുത്തി നല്‍കേണ്ടതാണെന്നും കോടതി വിധിച്ചു. കൂട്ടായ ചര്‍ച്ച നടത്താനുള്ള മര്യാദ മുന്‍ കമ്മിറ്റികള്‍ കാണിച്ചിരുന്നെങ്കില്‍ ഈ പ്രശ്നം നേരത്തേതന്നെ പരിഹരിക്കാന്‍ കഴിയുമായിരുന്നു. ഇതുമായി ബന്ധപ്പെട്ട കോടതി വ്യവഹാരങ്ങള്‍ക്ക് ലക്ഷക്കണക്കിന് രൂപയാണ് ഇതിനകം കോഴഞ്ചേരി പഞ്ചായത്തിന് നഷ്ടമായത്. ഉടമകള്‍ക്ക് അടിയന്തര പ്രശ്നപരിഹാരം ഉണ്ടാക്കണമെന്ന് പരാതിക്കാരായ എസ്.എന്‍. പിള്ള, തോമസ് മാത്യു എന്നിവര്‍ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story