Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightരാത്രി...

രാത്രി കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കുനേരെ ആക്രമണം പതിവായി

text_fields
bookmark_border
ചിറ്റാര്‍: രാത്രികാല കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കുനേരെ ആക്രമണം പതിവായി. ഇതുമൂലം കിഴക്കന്‍ മേഖലയിലേക്കുള്ള രാത്രികാല സര്‍വിസുകള്‍ നിര്‍ത്തിവെക്കാന്‍ കെ.എസ്.ആര്‍.ടി.സി ഒരുങ്ങുന്നു. പത്തനംതിട്ട-ആങ്ങമൂഴി റൂട്ടില്‍ സര്‍വിസ് നടത്തുന്ന ബസിനു നേരെയാണ് അവസാനമായി ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ബസിന്‍െറ മുന്‍വശത്തെ ചില്ല് തകര്‍ന്നു. ശനിയാഴ്ച രാത്രി 10.30ഓടെ ചിറ്റാര്‍ ശ്രീകൃഷ്ണപുരത്തിന് സമീപത്താണ് ആക്രമണമുണ്ടായത്. ആങ്ങമൂഴിയിലേക്ക് പോകുകയായിരുന്ന ബസിനുനേരെ കല്ളെറിഞ്ഞ മുഖംമൂടി ധരിച്ച ആക്രമികള്‍ പിന്നീട് ബൈക്കില്‍ ചിറ്റാര്‍ ഭാഗത്തേക്ക് കടന്നു. ബസില്‍ ഒരു യാത്രക്കാരന്‍ മാത്രമുണ്ടായിരുന്നതിനാല്‍ ആളപായമുണ്ടായില്ല. വിവരമറിയിച്ചതിനത്തെുടര്‍ന്ന് ചിറ്റാര്‍ പൊലീസിന്‍െറ അകമ്പടിയോടെ ആങ്ങമൂഴിയിലത്തെിച്ച് യാത്രക്കാരനെ ഇറക്കിയശേഷം ബസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ആക്രമികളെ പൊലീസ് അറസ്റ്റ്ചെയ്യാത്തതില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരില്‍ അമര്‍ഷമുണ്ട്. ആക്രമണങ്ങള്‍ക്കു പിന്നില്‍ സ്വകാര്യ ബസ് ലോബികളാണെന്ന് കരുതുന്നു. ഒന്നര മാസം മുമ്പാണ് ഇതേ സ്ഥലത്തിനു സമീപം എറണാകുളം-ആങ്ങമൂഴി റൂട്ടില്‍ സര്‍വിസ് നടത്തുന്ന ബസിനുനേരെ ആക്രമണം ഉണ്ടായത്. ബസിന്‍െറ പിന്നിലെ ഗ്ളാസ് പൂര്‍ണമായും തകര്‍ന്നിരുന്നു. തുടര്‍ച്ചയായുള്ള ആക്രമണം കാരണം കെ.എസ്.ആര്‍.ടി.സിക്ക് വന്‍ നഷ്ടമാണ് ഉണ്ടാകുന്നതെന്ന് ജീവനക്കാര്‍ പറയുന്നു. രണ്ടുമാസം മുമ്പ് പത്തനംതിട്ട-ആങ്ങമൂഴി റൂട്ടില്‍ സര്‍വിസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി ബസിനുനേരെയും ജീവനക്കാര്‍ക്കുനരെയും സ്വകാര്യബസ് ജീവനക്കാര്‍ ആക്രമണം അഴിച്ചുവിട്ടതിനാല്‍ ഈ മേഖലയിലേക്കുള്ള സര്‍വിസ് ഏതാനും ദിവസം കെ.എസ്.ആര്‍.ടി.സി നിര്‍ത്തിവെച്ചിരുന്നു. പിന്നീട് ചിറ്റാര്‍, സീതത്തോട് പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, വിവിധ പാര്‍ട്ടി നേതാക്കള്‍, കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയില്‍ ഏതാനും ദിവസത്തിനുശേഷം സര്‍വിസ് പുനരാരംഭിച്ചു. കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കുനേരെ തുടര്‍ച്ചയായുള്ള ആക്രമണത്തിന്‍െറ പശ്ചാത്തലത്തിലാണ് രാത്രിയില്‍ ഈ പ്രദേശത്തേക്കുള്ള സര്‍വിസുകള്‍ നിര്‍ത്തിവെക്കാന്‍ കെ.എസ്.ആര്‍.ടി.സി ആലോചിക്കുന്നത്. ഇവിടത്തുകാര്‍ രാത്രി വൈകി കിഴക്കന്‍ മേഖലയിലേക്ക് എത്തുന്നതും പുലര്‍ച്ചെ യാത്ര ആരംഭിക്കുന്നതും കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ആയതിനാല്‍ സര്‍വിസ് നിര്‍ത്തിവെച്ചാല്‍ ഏറെ ബുദ്ധിമുട്ടാകും.
Show Full Article
TAGS:LOCAL NEWS 
Next Story