Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപന്തളം...

പന്തളം പ്രാഥമികാരോഗ്യകേന്ദ്രത്തിന്‍െറ ഭൂമി പഴയ ഉടമസ്ഥരുടെ പേരില്‍ തന്നെ

text_fields
bookmark_border
പന്തളം: കാല്‍നൂറ്റാണ്ട് കഴിഞ്ഞു, പന്തളം പ്രാഥമികാരോഗ്യകേന്ദത്തിന്‍െറ ഭൂമി പഴയ ഉടമസ്ഥരുടെ പേരില്‍ തന്നെ. 1990 മാര്‍ച്ച് 31നാണ് പന്തളം പി.എച്ച്.സിക്ക് മൂന്ന് സ്വകാര്യ വ്യക്തികളില്‍നിന്നായി ഒരേക്കര്‍ ഭൂമി വിലയ്ക്ക് വാങ്ങുന്നത്. ദീര്‍ഘകാലത്തെ മുറവിളിക്ക് ശേഷമാണ് പന്തളത്തിന് പ്രാഥമികാരോഗ്യകേന്ദ്രം അനുവദിച്ചത്. പഞ്ചായത്ത് ഒരേക്കര്‍ സ്ഥലം നല്‍കാമെന്ന ഉറപ്പിലാണ് സര്‍ക്കാര്‍ പ്രാഥമികാരോഗ്യകേന്ദ്രം ആരംഭിക്കാന്‍ അനുമതി നല്‍കിയത്.ടി.എസ്. രാഘവന്‍പിള്ള പ്രസിഡന്‍റായ ഭരണസമിതിയാണ് അന്ന് കടയ്ക്കാടിന് സമീപം ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. ചാരുംപാട്ട് ഷംസുദ്ദീന്‍ റാവുത്തറുടെ ഭാര്യ ജമീലബീവിയില്‍നിന്ന് 46 സെന്‍റും ചാരുംപാട്ട് കിഴക്കേതില്‍ ഹുസൈന്‍ റാവുത്തറുടെ 36 സെന്‍റും പ്ളാംതോട്ടത്തില്‍ നൂറുക്കണ്ണ് റാവുത്തറുടെ ഭാര്യ ഫാത്തിമബീവിയുടെ 25 സെന്‍റുമാണ് രണ്ടു ലക്ഷം രൂപ നല്‍കി പഞ്ചായത്ത് വാങ്ങിയത്. പ്രാഥമികാരോഗ്യകേന്ദ്രത്തിന് സ്ഥലം വാങ്ങി ഒരു ദിവസം കഴിഞ്ഞതോടെ പന്തളം പഞ്ചായത്ത് മുനിസിപ്പാലിറ്റിയായി പ്രഖ്യാപിച്ചു. മുനിസിപ്പാലിറ്റിയില്‍ പ്രാഥമികാരോഗ്യകേന്ദ്രം പാടില്ലായെന്ന നിയമം വന്നതോടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായി. അധികൃതരുടെ അനാസ്ഥമൂലം പഞ്ചായത്ത് വിലയ്ക്ക് വാങ്ങിയ സ്ഥലം പോക്കുവരവ് നടത്തി പഞ്ചായത്തിന്‍െറ ഉടമസ്ഥതയിലാക്കുന്നതില്‍ വീഴ്ച വരുത്തി. 1990 ഏപ്രില്‍ ഒന്നു മുതല്‍ 1993 മാര്‍ച്ച് 31വരെ നഗരഭരണം ഉദ്യോഗസ്ഥരുടെ ചുമതലയിലായി. മൂന്നു വര്‍ഷത്തെ ഉദ്യോഗസ്ഥ ഭരണത്തില്‍ പി.എച്ച്.സിക്കായി വിലയ്ക്ക് വാങ്ങിയ സ്ഥലത്തിന്‍െറ പോക്കുവരവ് നടത്താന്‍ അധികൃതര്‍ക്കായില്ല. തുടര്‍ന്നുവന്ന പഞ്ചായത്ത് ഭരണക്കാരും ഇതു മറന്നു. കാല്‍ നൂറ്റാണ്ട് പിന്നിട്ടപ്പോഴേക്കും പി.എച്ച്.സിയുടെ ഭൂമി സ്വകാര്യവ്യക്തികളുടെ കൈയിലായി. അനധികൃത കൈയേറ്റം വ്യാപകമായി. മുന്‍ ഗ്രാമപഞ്ചായത്ത് അംഗമായ വിരിപ്പുകാലായില്‍ സൈനുദ്ദീന്‍ റാവുത്തറിന് പന്തളം പഞ്ചായത്തില്‍നിന്ന് നല്‍കിയ വിവരാവകാശ രേഖപ്രകാരം ആരോഗ്യകേന്ദ്രത്തിന്‍െറ ഭൂമിയുടെ വിസ്തൃതി 20.20 ആറായി (50.5 സെന്‍റ് ) ചുരുങ്ങി. ഇതേതുടര്‍ന്ന് വിവിധ മേഖലകളില്‍നിന്ന് കൈയേറ്റത്തെ സംബന്ധിച്ച് വ്യാപക പരാതികളുയര്‍ന്നെങ്കിലും പഞ്ചായത്ത് ഭരണക്കാര്‍ക്ക് കുലുക്കമുണ്ടായില്ല. സ്ഥലത്തെ പ്രമുഖരാണ് കൈയേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ഇതിനിടെ പഞ്ചായത്തുവക ഭൂമിക്ക് പഴയ ഉടമസ്ഥര്‍ തന്നെ വില്ളേജ് ഓഫിസില്‍ കരവും നല്‍കി വന്നു. ഈ വര്‍ഷവും കരം നല്‍കിയത് സ്വകാര്യ വ്യക്തികള്‍ തന്നെയെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. പുതുതായി വന്ന നഗരസഭാ ഭരണസമിതി കൈയേറ്റം ഒഴിപ്പിക്കാന്‍ നടപടി തുടങ്ങിയെങ്കിലും പൂര്‍ണതയിലത്തെിയിട്ടില്ല. താലൂക്ക് സര്‍വേയര്‍ നടത്തിയ ഭൂമിയുടെ അളവില്‍ കൈയേറ്റം ഉണ്ടെന്ന് ബോധ്യപ്പെട്ടതായി അറിയുന്നു. ഇനിയെങ്കിലും ആരോഗ്യകേന്ദ്രത്തിന്‍െറ സ്ഥലം നഗരസഭയുടെ പേരിലാക്കാന്‍ നടപടിയുണ്ടാകുമെന്ന വിശ്വാസത്തിലാണ് നഗരവാസികള്‍.
Show Full Article
TAGS:LOCAL NEWS 
Next Story