Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപത്തനംതിട്ട നഗരസഭക്ക്...

പത്തനംതിട്ട നഗരസഭക്ക് കിട്ടാനുള്ള വാടക കുടിശ്ശിക 42 ലക്ഷം

text_fields
bookmark_border
പത്തനംതിട്ട: നഗരസഭയില്‍ നികുതി ഒഴികെ വാടക ഇനത്തില്‍ മാത്രം പിരിച്ചെടുക്കാനുള്ളത് 42,74,592 രൂപ. അതേസമയം, നഗരസഭാ ഫണ്ടില്‍ ഉള്ളത് 56,27,175 രൂപ മാത്രമെന്ന് വിവരാവകാശ രേഖ. ഏറ്റവും കൂടുതല്‍ തുക പിരിച്ചെടുക്കാനുള്ളത് പുതിയ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലെ കടമുറികളില്‍നിന്നാണ്. ഇവിടെ 29 കടമുറികളില്‍നിന്ന് നഗരസഭക്ക് വാടക ഇനത്തില്‍ കിട്ടാനുള്ളത് 29,17,072 രൂപയാണ്. പത്തനംതിട്ട മാര്‍ക്കറ്റിലെ ബി,സി,ഡി,ഇ,എഫ് ബ്ളോക്കുകളിലെ 19 കടമുറികളില്‍നിന്ന് 13,52,520 രൂപയുമാണ് വാടക കുടിശ്ശികയായിട്ടുള്ളത്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വാടക അടക്കാത്തവരാണ് ഏറെയും. അഞ്ച് ലക്ഷം രൂപക്കടുത്തുവരെ വാടക കുടിശ്ശികയുള്ള ആളുണ്ട്. മൂന്നുലക്ഷം രൂപക്ക് മുകളില്‍ കുടിശ്ശികയുള്ള മൂന്നുപേരും രണ്ടുലക്ഷം രൂപക്ക് മുകളിലുള്ള ഒരാളും ഒരുലക്ഷം രൂപക്കു മുകളില്‍ വാടക അടയ്ക്കാന്‍ അഞ്ച് പേരും, 75,000 രൂപക്ക് മുകളില്‍ വാടക അടക്കാന്‍ ആറുപേരുമാണ് ഉള്ളത്. വിവരാവകാശ പ്രവര്‍ത്തകനായ റഷീദ് ആനപ്പാറ നല്‍കിയ അപേക്ഷക്ക് പത്തനംതിട്ട വിവരാവകാശ ഉദ്യോഗസ്ഥനില്‍നിന്ന് ലഭിച്ച മറുപടിയിലാണ് ഈ വിവരങ്ങള്‍. 42 ലക്ഷത്തിലധികം രൂപ പിരിച്ചെടുക്കാന്‍ നഗരസഭാ അധികൃതര്‍ എന്തു നടപടി സ്വീകരിച്ചു എന്ന അപേക്ഷകന്‍െറ ചോദ്യത്തിനു കുടിശ്ശികക്കാര്‍ ഓരോ കടമുറിക്കും അഞ്ചുലക്ഷത്തിനുമേല്‍ ഡെപ്പോസിറ്റ് അടച്ചിട്ടുള്ളതാണെന്നും തുക ഒടുക്കാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും തുക പിരിച്ചെടുക്കുന്നതിനു റവന്യൂ ഓഫിസറെയും റവന്യൂ ഇന്‍സ്പെക്ടര്‍മാരെയും അധികാരപ്പെടുത്തിയിട്ടുണ്ടെന്നുമാണ് മറുപടി. ഡെപ്പോസിറ്റ് തുകയേക്കാള്‍ കുടിശ്ശിക കൂടിയാല്‍ ഡെപ്പോസിറ്റ് നഗരസഭാ ഫണ്ടില്‍ മുതല്‍ക്കൂട്ടുന്നതിനും കടമുറികള്‍ എടുത്ത് പുനര്‍ലേലം ചെയ്യുന്നതിനും നടപടി സ്വീകരിക്കുമെന്നും മറുപടിയില്‍ പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story