Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവരള്‍ച്ച നേരിടാന്‍...

വരള്‍ച്ച നേരിടാന്‍ നടപടി വേണം; കുടിവെള്ള ക്ഷാമം പരിഹരിക്കണം

text_fields
bookmark_border
പത്തനംതിട്ട: വേനല്‍ക്കാലം വരുന്നതോടെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കെ. ശിവദാസന്‍ നായര്‍ എം.എല്‍.എയാണ് പ്രമേയം അവതരിപ്പിച്ചത്. തിരുവല്ല നഗരസഭ പ്രദേശത്ത് കുടിവെള്ളം മുടങ്ങിയതിന് പരിഹാരം കാണണമെന്ന് മാത്യു ടി. തോമസ് എം.എല്‍.എ ആവശ്യപ്പെട്ടു. റാന്നിയിലെ കുടിവെള്ള വിതരണം മുടങ്ങിയത് രാജു എബ്രഹാം എം.എല്‍.എ ഉന്നയിച്ചു. അടൂര്‍ നിയമസഭാ മണ്ഡല പരിധിയില്‍ ട്രാഫിക് സിഗ്നല്‍ ലൈറ്റും ദിശാസൂചികകളും ആവശ്യമായിടത്തെല്ലാം സ്ഥാപിക്കണമെന്ന് ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ നിര്‍ദേശിച്ചു. സ്വയംപര്യാപ്തഗ്രാമം പദ്ധതിയുടെ പുരോഗതി അവലോകനം ചെയ്യുന്നതിന് എം.എല്‍.എമാര്‍, നിര്‍വഹണ ഏജന്‍സി പ്രതിനിധികള്‍, പഞ്ചായത്ത് പ്രതിനിധി, പട്ടികജാതി വികസന വകുപ്പ് പ്രതിനിധി എന്നിവരുടെ യോഗം കലക്ടര്‍ വിളിക്കണമെന്ന് മാത്യു ടി. തോമസ് നിര്‍ദേശിച്ചു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സ്പെഷാലിറ്റി ഡോക്ടര്‍മാരുടെ ഒഴിവ് നികത്തണമെന്ന് കെ. ശിവദാസന്‍ നായര്‍ ആവശ്യപ്പെട്ടു. കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ മാലിന്യ സംസ്കരണ പ്ളാന്‍റിന്‍െറ നിര്‍മാണം ഉടന്‍ ആരംഭിക്കണം. എം.എല്‍.എ എസ്.ഡി.എഫ് ഫണ്ടില്‍നിന്ന് അനുവദിച്ച 1.30 കോടി രൂപ വിനിയോഗിച്ച് ആശുപത്രി ബ്ളോക്കിന്‍െറ മൂന്നാം നിലയുടെ നിര്‍മാണം ആരംഭിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. തിരുവല്ലയില്‍ എം.സി റോഡിലെ പന്നിക്കുഴി പാലത്തിന്‍െറ സമീപ റോഡിലെ ഗട്ടറുകള്‍ ഗതാഗതക്കുരുക്കിന് കാരണമാകുന്നതായും ഇത്അടയ്ക്കാന്‍ ഉടന്‍ നടപടിയെടുക്കണമെന്നും മാത്യു ടി. തോമസ് പറഞ്ഞു. കേബ്ളിടുന്നതിന് സ്വകാര്യ കമ്പനി റോഡ് കുഴിച്ചത് പൂര്‍വസ്ഥിതിയിലാക്കണം. കാവനാല്‍കടവ്, ഓട്ടാഫീസ് കടവ് പാലങ്ങളുടെ നിര്‍മാണം വേഗമാക്കണം. തേലപ്പുഴക്കടവ് തൂക്കുപാലത്തിന്‍െറ അറ്റകുറ്റപ്പണി നടത്തണമെന്നും എം.എല്‍.എ നിര്‍ദേശിച്ചു. അട്ടത്തോട് ട്രൈബല്‍ സ്കൂളിന് നിലക്കലില്‍ സ്ഥലം ലഭ്യമാക്കുന്നതിനുള്ള നടപടി വേഗത്തിലാക്കണമെന്ന് രാജു എബ്രഹാം നിര്‍ദേശിച്ചു. അടൂരില്‍ വ്യാപകമായ നിലം നികത്തല്‍ തടയണമെന്ന് ചിറ്റയം ഗോപകുമാര്‍ ആവശ്യപ്പെട്ടു. തോഴിലത്ത് അപകടാവസ്ഥയിലുള്ള പാലം പുനര്‍നിര്‍മിക്കണം. പന്തളം-ചേരിക്കല്‍ റോഡ് അറ്റകുറ്റപ്പണി നടത്തണം. പന്തളം കുറുന്തോട്ടയം പാലം റീടെന്‍ഡര്‍ ചെയ്യണം. അടൂര്‍ ടൗണിലും പന്തളത്തും ഓടയുടെ സ്ളാബ് ഇളകിക്കിടക്കുന്നതിനു പരിഹാരം കാണണം. പന്തളം തൂക്കുപാലത്തിന്‍െറ ബലക്ഷയം പരിഹരിക്കണം. കടക്കാട്-പന്തളം-മുട്ടാര്‍ ചാലിലെ നീരൊഴുക്ക് പുന$സ്ഥാപിക്കുന്നതിന് പദ്ധതി തയാറാക്കണം. കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അഡീഷനല്‍ ജില്ലാ മജിസ്ട്രേറ്റ് എം. സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. തിരുവല്ല സബ് കലക്ടര്‍ ഡോ. ശ്രീറാം വെങ്കിട്ടരാമന്‍, അസി. കലക്ടര്‍ വി.ആര്‍. പ്രേംകുമാര്‍, അടൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ഷൈനി ജോസ്, വൈസ് ചെയര്‍മാന്‍ ജി. പ്രസാദ്, പന്തളം നഗരസഭ ചെയര്‍പേഴ്സണ്‍ ടി.കെ. സതി, വൈസ് ചെയര്‍മാന്‍ ഡി. രവീന്ദ്രന്‍, ജില്ലാ പ്ളാനിംഗ് ഓഫിസര്‍ പി.ജെ. ആമിന എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story