Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅടവി മഹോത്സവം :...

അടവി മഹോത്സവം : നാടുകാണാന്‍ ദേവിയത്തെുന്നു

text_fields
bookmark_border
പന്തളം: അഞ്ചു വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് കേരളത്തിലെ അപൂര്‍വ ആഘോഷത്തിന് കുരമ്പാലയില്‍ കേളികൊട്ടുയര്‍ന്നു. 13 നാള്‍ നീളുന്ന അടവി മഹോത്സത്തിന് കുരമ്പാല പുത്തന്‍കാവില്‍ ഭഗവതീക്ഷേത്രം ഒരുങ്ങുന്നു. തെക്കന്‍ കേരളത്തിന്‍െറ സ്വന്തം അനുഷ്ഠാന കലയായ പടയണി കോലങ്ങള്‍ ആടിത്തിമിര്‍ക്കുന്നത് നേരില്‍കണ്ട് ആസ്വദിക്കാന്‍ ഒരു ഗ്രാമം ഒന്നാകെ മെയ്യും മനവും മറന്ന് തയാറെടുക്കുകയാണ്. ഈമാസം 18ന് ആരംഭിക്കുന്ന അടവി മഹോത്സവം മാര്‍ച്ച് ഒന്നിനാണ് അവസാനിക്കുക. ദ്രാവിഡ ആചാരപഴക്കങ്ങളുടെ ഭൂമികയാണ് കുരമ്പാല. ഉഗ്രസ്വരൂപിണിയായ ഭദ്രകാളിയെ പ്രീതിപ്പെടുത്താനായി നടത്തുന്ന ചൂരല്‍ ഉരുളിച്ചയാണ് അടവിയുത്സവത്തില്‍ പ്രധാനം. 13 ദിവസം നീളുന്ന പടയണിയുടെ ഒമ്പതാം ദിവസമായ 26നാണ് ഇത്തവണ ചൂരല്‍ ഉരുളിച്ച. വിവിധ ദേശങ്ങളിലെ കാവുകളില്‍നിന്ന് വേരോടെ പിഴുതെടുക്കുന്ന ചൂരല്‍ ക്ഷേത്രത്തില്‍ എത്തിച്ച് അതില്‍ വീണുരുണ്ട് രക്തം കാളിക്കു സമര്‍പ്പിക്കുന്ന ചടങ്ങാണ് കുരമ്പാലയിലെ അടവി മഹോത്സവത്തിലെ ചൂരല്‍ ഉരുളിച്ച. കളമെഴുത്തും പാട്ടുമാണ് പടയണിയുടെ ആദ്യചടങ്ങ്. മകരഭരണിക്ക് തൊട്ടു മുമ്പുള്ള വെള്ളിയാഴ്ചയാണ് കളമെഴുത്ത് നടക്കുക. പഞ്ചവര്‍ണപ്പൊടികള്‍ ഉപയോഗിച്ച് ദാരികവധാനന്തരം കൈലാസത്തിലേക്ക് വരുന്ന കാളിയുടെ രൂപമാണ് വരക്കുക. രാത്രിയിലെ കുരുതിയും ക്ഷേത്രവെളിച്ചപ്പാടിന്‍െറ ആഴികഴിക്കലും കഴിഞ്ഞാല്‍ പുലര്‍ച്ചെ ഭദ്രകാളിക്കളം മായ്ക്കും. കളം വരക്കാനുപയോഗിച്ച കളപ്പൊടി സൂക്ഷിച്ചുവെക്കും. ഇതാണ് അടവി ദിനത്തില്‍ ചൂരലുരുളാന്‍ വ്രതമെടുത്ത ഭക്തര്‍ക്കുള്ള പ്രസാദം. കളമെഴുത്തും പാട്ടും കുരുതിയും കഴിഞ്ഞ് ദേവി നാടുകാണാനിറങ്ങുമെന്നാണ് ദേശക്കാരുടെ വിശ്വാസം. പലയിടത്തും കോലം തുള്ളലിനാണ് പ്രമുഖ്യം നല്‍കുന്നതെങ്കിലും ഹാസ്യാത്മകമായ സാമൂഹിക വിമര്‍ശങ്ങളാണ് കുരമ്പാലയില്‍ പ്രാധാന്യം. പരദേശി, നമ്പൂതിരിയും വാല്യക്കാരനും, ശര്‍ക്കരക്കുടം, അന്തോണി പുലവൃത്തം, കുംഭമിടിച്ചുപാട്ട്, കുഞ്ഞരിക്കാമഹര്‍ഷി, പട്ടരും കല്യാണിയും തുടങ്ങി വിവിധ വിനോദ രൂപങ്ങള്‍ പടയണി കളത്തിലത്തെി കാണികളെ ചിരിപ്പിക്കുന്നു. ആദ്യദിവസം വെള്ളയും കരിയും കോലം, രണ്ടാം ദിവസം ഗണപതിയും ഗണപതി പിശാചും, മൂന്നാം ദിവസം ഗണപതിയും മറുതായം, നാലാം ദിവസം വടിമാടന്‍, തൊപ്പിമാടന്‍, അഞ്ചാം ദിവസം പുള്ളിമാടന്‍, ആറാം ദിവസം ചെറ്റമാടന്‍, സുന്ദരയക്ഷിക്കോലം, ഏഴാം ദിവസം കാലയക്ഷി, എട്ടാം ദിവസം കുതിരതുള്ളല്‍ എന്നിവയാണ് നടക്കുക. ഒമ്പതാം ദിവസം ചൂരല്‍ ഉരുളിച്ചക്കു ശേഷം പിറ്റേ ദിവസം ക്ഷേത്രമതില്‍ക്കകത്ത് ആരും പ്രവേശിക്കാറില്ല. ആ ദിവസം ക്ഷേത്രമുറ്റം പിശാചുക്കളുടെ വിഹാരരംഗമാണെന്നാണ് വിശ്വാസം. 11ാം ദിവസം നായാട്ടും പടയും കളത്തിലത്തെും. 12ാം ദിവസം കാലന്‍കോലമാണ് എത്തുന്നത്. 13ാം ദിവസം 101 പച്ചപ്പാളയില്‍ തീര്‍ക്കുന്ന ഭൈരവിക്കോലം കളത്തിലത്തെും. ഭൈരവിക്കോലം തുള്ളി അവസാനിക്കുന്നതിനു തൊട്ടു മുമ്പ് കരിങ്കോഴിയെ കാട്ടി പൂഴിക്കാട് ചിറമുടിയിലെ പാലച്ചുവട്ടില്‍ കോലം ഇറക്കി ഗുരുതി നടത്തി മടങ്ങുന്നതോടെ അടവി മഹോത്സവത്തിന് സമാപ്തിയാകും.
Show Full Article
TAGS:LOCAL NEWS 
Next Story