Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകോഴഞ്ചേരി പുഷ്പമേള

കോഴഞ്ചേരി പുഷ്പമേള

text_fields
bookmark_border
കോഴഞ്ചേരി: കോഴഞ്ചേരി പുഷ്പമേള രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന്‍ ഉദ്ഘാടനം ചെയ്തു. ജൈവകൃഷിയിലൂടെ കാര്‍ഷിക സമൃദ്ധിയിലേക്ക് ഉയരാന്‍ കേരളത്തിലെ കര്‍ഷകര്‍ രംഗത്തിറങ്ങണം. സാര്‍വദേശീയ തലങ്ങളില്‍ മാറി മറിഞ്ഞുവരുന്ന സാമ്പത്തിക തലങ്ങളെ അതിജീവിക്കാന്‍ കൃഷിയിലൂടെ മാത്രമേ കഴിയൂവെന്ന് അദ്ദേഹം പറഞ്ഞു. അഗ്രിഹോര്‍ട്ടി സൊസൈറ്റി പ്രസിഡന്‍റ് വിക്ടര്‍ ടി. തോമസ് അധ്യക്ഷത വഹിച്ചു. സ്ഥാപക മിസിസ് കെ.എം. മാത്യുവിന്‍െറ പേരിലുള്ള പുഷ്പാലങ്കാര പവിലിയന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോര്‍ജ് മാമ്മന്‍ കോണ്ടൂര്‍ സമര്‍പ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്നപൂര്‍ണാദേവി മുഖ്യപ്രഭാഷണം നടത്തി. ചന്ദ്രശേഖരകുറുപ്പ് പഴഞ്ഞിയില്‍, ബാബു കുട്ടി വര്‍ഗീസ്, പഞ്ചായത്ത് പ്രസിഡന്‍റ് മിനി ശ്യാം മോഹന്‍, ഫിനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ ഷാജി പുളിമൂട്ടില്‍, പ്രസാദ് ആനന്ദഭവന്‍, ഡോ. എബ്രഹാം കലമണ്ണില്‍, എലിസബത്ത് റോയി, ശ്രീകുമാര്‍ ഇരുപ്പക്കാട്ട്, ആനി ജോസഫ്, പ്രോഗ്രാം കണ്‍വീനര്‍ റോയി നെല്ലിക്കാല, സൊസൈറ്റി സെക്രട്ടറി എം.ജി. പ്രസന്നകുമാര്‍, മാലത്തേ് സരളാദേവി എക്സ് എം.എല്‍.എ, കോയിപ്രം ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മല മാത്യൂസ്, ബ്ളോക് മെംബര്‍മാരായ ബിജിലി പി. ഈശോ, ജെറി മാത്യു സാം, സുനിത ഫിലിപ്പ് എന്നിവര്‍ സംസാരിച്ചു. ചൊവ്വാഴ്ച രാവിലെ 10ന് ജില്ലയുടെ ആരോഗ്യ സംരക്ഷണത്തിന് ഒരു രൂപ രേഖ എന്ന വിഷയത്തെപ്പറ്റി പഠന ക്ളാസ് നടക്കും. വൈകുന്നേരം ഏഴിന് ‘എവല്യൂഷന്‍ 2016’ എന്ന പ്രോഗ്രാം നടക്കും. കാരിക്കേച്ചര്‍ സുനീഷ് വാരനാട്ട്, ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം സുദര്‍ശന്‍ നയിക്കുന്ന ഗാനമേള എന്നിവ ഉണ്ടാകും.
Show Full Article
TAGS:LOCAL NEWS 
Next Story