Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightബഥനിമലയില്‍ ഖനനത്തിന് ...

ബഥനിമലയില്‍ ഖനനത്തിന് പാറമടലോബിയുടെ നീക്കം

text_fields
bookmark_border
വടശ്ശേരിക്കര: ബഥനിമലയില്‍ ഖനനം നടത്താന്‍ പാറമടലോബി അണിയറനീക്കം നടത്തുന്നു. പെരുനാട് ബഥനിമലയിലെ കോട്ടപ്പാറമലയില്‍ പാറമട തുടങ്ങാനുള്ള രണ്ടാംഘട്ട നീക്കം വിവാദമായതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥ സ്വാധീനം ഉപയോഗിച്ച് ഏതുവിധേനയും പാറമട തുറക്കാനുള്ള അണിയറനീക്കമാണ് നടക്കുന്നത്. പാറമടലോബിക്ക് ഭൂമി കൈമാറ്റം ചെയ്യാന്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ മേലധ്യക്ഷന്മാരുടെ സ്വാധീനംപോലും ഇതിനായി ഉപയോഗിക്കുന്നതായി പറയപ്പെടുന്നു. ആഴ്ചകള്‍ക്കുമുമ്പ് പെരുനാട് പഞ്ചായത്ത് ഭരണസമിതിയിലെ ചിലരെ സ്വാധീനിച്ച് പാറമട തുടങ്ങാനുള്ള പഞ്ചായത്ത് ലൈസന്‍സ് സംഘടിപ്പിച്ചിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് ലൈസന്‍സ് റദ്ദാക്കി പഞ്ചായത്ത് സെക്രട്ടറി അവധിയില്‍ പ്രവേശിക്കുകയും ഗ്രാമസഭകളില്‍ ജനരോഷം ഭരണസമിതിക്കെതിരെ തിരിയുകയും ചെയ്ത സാഹചര്യത്തിലാണ് മുകളില്‍നിന്ന് താഴേക്ക് സമ്മര്‍ദം ചെലുത്തുക എന്ന തന്ത്രം ആവിഷ്കരിച്ചിരിക്കുന്നത്. പരിസ്ഥിതിലോല മേഖലയും ശബരിമലയോടു ബന്ധപ്പെട്ടതും രാജാമ്പാറ വനമേഖലയോട് ചേര്‍ന്നുകിടക്കുന്നതുമായ ബഥനിമലയില്‍ കഴിഞ്ഞ എല്‍.ഡി.എഫ് ഭരണസമിതിയുടെ കാലത്തുതന്നെ ഖനനം നടത്താന്‍ ശ്രമം നടത്തിയിരുന്നെങ്കിലും വിവിധ കാരണങ്ങളാല്‍ പദ്ധതി നടക്കാതെപോവുകയുമായിരുന്നു. ഇപ്പോള്‍ മുകളില്‍നിന്ന് അനുമതി ലഭ്യമാകുന്ന മുറക്ക് പ്രദേശത്തെ രാഷ്ട്രീയപാര്‍ട്ടികളുടെ പ്രതിഷേധം തടയാനുള്ള കരുനീക്കവും പാറമടലോബി നടത്തുന്നുണ്ട്. ബഥനിമലയില്‍ ഖനനം ആരംഭിക്കാന്‍ നീക്കം തുടങ്ങിയതോടെ ജനകീയരോഷത്തെ തുടര്‍ന്ന് അടഞ്ഞുകിടക്കുന്ന പെരുനാട്ടിലെ മറ്റു പാറമടകള്‍ക്കും പ്രവര്‍ത്തനാനുമതി തേടി ചിലര്‍ പഞ്ചായത്തിനെ സമീപിച്ചതായി അറിയുന്നു. പാറമടലോബിയുടെ നീക്കങ്ങളെക്കുറിച്ച് അറിയില്ളെന്നും അധികാരത്തിലുള്ള കാലംവരെയും ബഥനിമല ഉള്‍പ്പെടെയുള്ള പരിസ്ഥിതി പ്രാധാന്യമുള്ള സ്ഥലങ്ങലില്‍ ഖനനാനുമതി നല്‍കില്ളെന്നും പെരുനാട് പഞ്ചായത്ത് പ്രസിഡന്‍റ് ബീനാ സജി പറഞ്ഞു. ജില്ലയുടെ കിഴക്കന്‍ മേഖലയിലെ പാരിസ്ഥിതിക പ്രാധാന്യമുള്ള പെരുനാട് ഉല്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഖനനാനുമതി നല്‍കാന്‍ അധികാരികള്‍ തയാറായാല്‍ വന്‍തോതിലുള്ള ജനകീയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്ന് ശാസ്ത്രസാഹിത്യ പരിഷത്തിന്‍െറ മേഖലാ പ്രസിഡന്‍റ് ടി.ജെ. ബാബുരാജ് റാന്നി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story