Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightആന വിരണ്ടതു...

ആന വിരണ്ടതു പരിഭ്രാന്തി പരത്തി

text_fields
bookmark_border
പത്തനംതിട്ട: കെ.പി റോഡില്‍ ആന വിരണ്ടതു പരിഭ്രാന്തി പരത്തി. പിന്നാലെയത്തെിയ ടിപ്പര്‍ വലിയ ശബ്ദത്തില്‍ ബ്രേക്കിട്ടത് കേട്ട് ഭയന്നാണ് ആന വിരണ്ടോടിയത്. ഒരു മണിക്കൂറിനകം ആനയെ മയക്കുവെടിവെച്ചു തളച്ചു. ഞായറാഴ്ച രാവിലെ 8.30ന് ടി.കെ. റോഡില്‍ വാര്യാപുരത്തിനു സമീപമായിരുന്നു സംഭവം. കഴിഞ്ഞ ദിവസം ഇവിടെ തടിപിടിക്കാന്‍ കൊണ്ടുവന്ന മല്ലപ്പള്ളി സ്വദേശി രഘുവിന്‍െറ പ്രസാദ് എന്ന ആനയെ സമീപത്തെ പറമ്പില്‍ തളച്ചിരിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ എട്ടരയോടെ പാപ്പാന്മാര്‍ മൂന്നുപേരും ചേര്‍ന്ന് ആനയെ അഴിച്ച് റോഡിലേക്കു കയറ്റുമ്പോഴാണ് തൊട്ടുതൊട്ടില്ളെന്ന മട്ടില്‍ ടിപ്പര്‍ പിന്നിലത്തെി ബ്രേക് ചെയ്തത്. ഇതോടെ ഭയന്ന ആന മുന്നോട്ട് ഓടി. പാപ്പാന്മാര്‍ പിന്തുടര്‍ന്നെങ്കിലും ആന നിന്നില്ല. ടി.കെ റോഡിലൂടെ കുറേ ദൂരം ഓടിയ ആന മാര്‍ത്തോമ പള്ളിക്ക് സമീപത്തുനിന്ന് ഇടത്തേക്ക് തിരിഞ്ഞ് താഴെയുള്ള വയലില്‍ നിലയുറപ്പിച്ചു. ഇതിനോടകം വിവരമറിഞ്ഞ് പൊലീസും വനംവകുപ്പ് ജീവനക്കാരും ഫയര്‍ഫോഴ്സും സ്ഥലത്തുവന്നു. വനംവകുപ്പിലെ വെറ്ററിനറി ഡോക്ടര്‍ ശശീന്ദ്രന്‍ ഒമ്പതരയോടെ ആനയെ മയക്കുവെടിവെച്ചു. പിന്നീട് സമീപത്തെ റബര്‍ തോട്ടത്തിലേക്ക് കയറ്റിയ ആനയെ വെള്ളമൊഴിച്ചു തണുപ്പിക്കുകയും ചെയ്തു. വിവരമറിഞ്ഞ് ഉടമവന്ന് ഉച്ചയോടെ ആനയെ മല്ലപ്പള്ളിയിലേക്കു കൊണ്ടുപോയി. ആന ആരെയും ഉപദ്രവിക്കാന്‍ മുതിരാഞ്ഞത് ആശ്വാസമായി.
Show Full Article
TAGS:LOCAL NEWS 
Next Story