Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകാര്‍ മറിഞ്ഞ്...

കാര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്

text_fields
bookmark_border
വടശേരിക്കര: വടശേരിക്കര ചമ്പോണ്‍ വളവില്‍ നിയന്ത്രണം വിട്ട കാര്‍ കൊക്കയിലേക്കു മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്. റാന്നി തോട്ടമണ്‍ സ്വദേശികളായ പുത്തൂര്‍ സാബു ജോസഫ്, ഒറ്റപ്ളാവില്‍ ടി.സി. ജോസഫ് എന്നിവര്‍ക്കാണ് പരിക്ക് പറ്റിയത്. പെരുനാട് ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ വടശേരിക്കര ചമ്പോണ്‍ വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട് കൊക്കയിലേക്കു മറിയുകയായിരുന്നു. പരിക്കേറ്റവരെ പൊലീസ് വാഹനത്തില്‍ പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ഡോക്ടറുടെ സേവനം ലഭ്യമല്ലാത്തതിനാല്‍ പ്രഥമ ശുശ്രൂഷ നല്‍കി പറഞ്ഞുവിട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story