Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഇതരസംസ്ഥാന...

ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് സ്ക്രീനിങ് നടത്തി

text_fields
bookmark_border
അടൂര്‍: ഏഴംകുളത്ത് ഇതരസംസ്ഥാന തൊഴിലാളികള്‍ക്കുള്ള രണ്ടാംഘട്ട സ്ക്രീനിങ് ക്യാമ്പ് സംഘടിപ്പിച്ചു. ഏഴംകുളം ഗ്രാമപഞ്ചായത്തിലെ ഒന്നു മുതല്‍ എട്ടുവരെയും 15 മുതല്‍ 20വരെയും വാര്‍ഡുകളില്‍ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ക്കാണ് സ്ക്രീനിങ് ക്യാമ്പ് സംഘടിപ്പിച്ചത്. ആദ്യഘട്ടത്തില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ വരാത്തവര്‍ക്കു സംഘടിപ്പിച്ച രണ്ടാംഘട്ട ക്യാമ്പ് ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വിജു രാധാകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി. മോഹനന്‍ നായര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഇന്ദുലേഖ, രേഖാബാബു, ശ്രീദേവി ബാലകൃഷ്ണന്‍, അനിയന്‍ തോമസ്, സന്തോഷ്കുമാര്‍, ബി. ലത, ഷീജ എന്നിവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ വൈകുന്നേരം ആറു മുതല്‍ രാത്രി ഒമ്പതുവരെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഇതരസംസ്ഥാന തൊഴിലാളികളുടെ ഇടയില്‍ വ്യാപകമായി കൊണ്ടിരിക്കുന്ന രോഗങ്ങള്‍ കണ്ടത്തെുന്നതിനു ഇവരില്‍നിന്ന് രക്തസാമ്പ്ള്‍ ശേഖരിച്ചു. ക്യാമ്പിന് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ശരത് ചന്ദ്രന്‍, ഗീത, ബിനുകുമാര്‍, ജെ.പി.എച്ച്.എന്‍മാരായ അല്‍ഫോന്‍സ, ധന്യ എന്നിവര്‍ നേതൃത്വം നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story