Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവല്യാംകളം ഏലാ...

വല്യാംകളം ഏലാ സംരക്ഷിക്കണം

text_fields
bookmark_border
അടൂര്‍: ഏലാ സംരക്ഷിച്ച് നെല്‍കൃഷി തിരികെ കൊണ്ടുവരണമെന്ന ആവശ്യവുമായി ഏഴംകുളം ഗ്രാമപഞ്ചായത്ത് ഭരണസമിതി കൃഷിമന്ത്രിക്കു നിവേദനം നല്‍കി. ഏഴംകുളം ഗ്രാമപഞ്ചായത്തിലെ വല്യാംകുളം ഏലായിലെ വെള്ളം കയറി കൃഷി ചെയ്യാന്‍ കഴിയാതെ കിടക്കുന്ന നെല്‍പാടങ്ങള്‍ സംരക്ഷിച്ച് കൃഷി പുന$സ്ഥാപിക്കുന്നതിനു നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പഞ്ചായത്ത് കമ്മിറ്റി കൃഷിമന്ത്രിക്ക് നിവേദനം നല്‍കിയത്. പഞ്ചായത്തിലെ രണ്ട്, നാല് വാര്‍ഡുകളിലായി സ്ഥിതി ചെയ്യുന്ന പ്രധാന ഏലായാണ് വല്യാംകുളം. ഏലാ ഉള്‍പ്പെടുന്ന പനവിളകോളനിക്ക് സമീപമുള്ള അഞ്ച് ഏക്കര്‍ വരുന്ന നെല്‍പാടങ്ങള്‍ കാടുകയറി നശിച്ചു കിടക്കുകയാണ്. നെല്‍പാടങ്ങളുടെ ഈ നാശത്തിനു കാരണം സമീപത്തുകൂടി ഒഴുകിയിരുന്ന തോട് വര്‍ഷങ്ങള്‍കൊണ്ട് വഴിമാറി ഏലായിലൂടെ ഒഴുകുന്നതുമൂലമാണ്. പാറച്ചരുവില്‍ മുതല്‍ പനവിള കോളനിവരെ ഭാഗത്തെ തോട് ഇടിഞ്ഞ് വെള്ളം ഏലായിലൂടെ ഒഴുകാന്‍ തുടങ്ങിയിട്ട് 15 വര്‍ഷത്തിലധികമായി. ഇതോടെ കര്‍ഷകര്‍ക്ക് നെല്‍കൃഷി ചെയ്യാന്‍ കഴിയാത്ത അവസ്ഥയായി. ഏലായുടെ ദുരവസ്ഥക്കെതിരെ നിരവധി നിവേദനങ്ങള്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്കും വിവിധ വകുപ്പുകള്‍ക്കും നല്‍കിയിരുന്നു. എന്നാല്‍, ഒരു ഫലവുമുണ്ടായില്ല. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലയളവില്‍ ജലവിഭവ മന്ത്രിക്ക് നല്‍കിയ നിവേദനത്തെ തുടര്‍ന്ന് മൈനര്‍ ഇറിഗേഷന്‍ വകുപ്പില്‍നിന്ന് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് ഏലാ സംരക്ഷണത്തിനാവശ്യമായ എസ്റ്റിമേറ്റ് എടുത്തിരുന്നു. തോടിന് വീതിയും ആഴവും കൂട്ടി ഇരുവശവും കെട്ടി സംരക്ഷിക്കുന്നതിന് 30 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് എടുത്തിരുന്നത്. എന്നാല്‍, മന്ത്രിസഭാ തീരുമാനം വേണ്ടതിനാല്‍ ഈ പ്രവൃത്തി നടന്നില്ല. 2015ല്‍ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ ഈ വിഷയം ഉള്‍പ്പെടുത്തി നിവേദനം നല്‍കിയിരുന്നു. അന്ന് 40 ലക്ഷം രൂപ വേണമെന്നാണ് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച എസ്റ്റിമേറ്റില്‍ പറഞ്ഞിരുന്നത്. നെല്‍കൃഷി സമൃദ്ധമായി ചെയ്തിരുന്ന ഏലാ സംരക്ഷണത്തിനാവശ്യമായ തുക പഞ്ചായത്തിനു ചെലവഴിക്കാന്‍ കഴിയാത്ത അവസ്ഥയെ തുടര്‍ന്നാണ് കൃഷിമന്ത്രി ഇടപെട്ട് ഫണ്ട് അനുവദിച്ച് നെല്‍കൃഷി തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കിയത്.
Show Full Article
TAGS:LOCAL NEWS 
Next Story