Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഉത്സവത്തിനിടെ ആന...

ഉത്സവത്തിനിടെ ആന ഇടഞ്ഞു; പാപ്പാന് പരിക്ക്

text_fields
bookmark_border
അടൂര്‍: കടമ്പനാട് ഭഗവതി-ധര്‍മശാസ്താ ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞു. ഞായറാഴ്ച രാത്രി എട്ടിനാണ് സംഭവം. അമ്പലത്തിനു സമീപത്തു നിന്ന ആന ഇടഞ്ഞോടി ക്ഷേത്രമതില്‍ തകര്‍ത്ത് സമീപത്തെ റബര്‍ തോട്ടത്തില്‍ നിലയുറപ്പിച്ചു. അനുനയിപ്പിക്കാന്‍ ശ്രമിച്ച പാപ്പാന് ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റു. ആനന്ദപ്പള്ളി സ്വദേജി സജീവിനാണ് (28) പരിക്കേറ്റത്. ഇയാളെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രഥമശുശ്രൂഷ നല്‍കിയ ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. നെറ്റിപ്പട്ടം കെട്ടിയ ആനയുടെ പുറത്ത് ഈസമയം രണ്ടുപേരുണ്ടായിരുന്നു. വിവരമറിഞ്ഞ് ഏനാത്ത് പൊലീസും എലിഫന്‍റ് സ്ക്വാഡും സ്ഥലത്ത് എത്തിയിരുന്നു. തിരുവനന്തപുരം സ്വദേശിയുടേതാണ് ആന.
Show Full Article
TAGS:LOCAL NEWS 
Next Story