Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightതെരഞ്ഞെടുപ്പ് മറയാക്കി ...

തെരഞ്ഞെടുപ്പ് മറയാക്കി ഖനന മാഫിയ

text_fields
bookmark_border
വടശേരിക്കര: തെരഞ്ഞെടുപ്പ് മറയാക്കി ഖനന മാഫിയ തീവെട്ടിക്കൊള്ളക്കൊരുങ്ങുന്നു. വാര്‍ത്താമാധ്യമങ്ങളില്‍ തെരഞ്ഞെടുപ്പ് നിറയുകയും സര്‍ക്കാര്‍ സംവിധാനം തിരക്കിലാകുകയും ചെയ്ത അവസരം നോക്കി വമ്പിച്ച തോതില്‍ പ്രകൃതി ചൂഷണം നടത്താന്‍ ഒരുങ്ങുകയാണ് ജില്ലയിലെ ക്വാറി, മണ്ണ് മാഫിയ. നിലവിലുള്ള ക്വാറികള്‍ അനുവദിക്കപ്പെട്ടതില്‍നിന്ന് നൂറുമടങ്ങ് പാറ ഖനനം ചെയ്തു കടത്തുമ്പോള്‍ പുതിയ ക്വാറികള്‍ക്കും ക്രഷര്‍ യൂനിറ്റുകള്‍ക്കും അവസരം കാത്തിരുന്നവര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് ഫണ്ട് വാരിവിതറിയും സര്‍ക്കാര്‍ സംവിധാനങ്ങളെ ചാക്കിലാക്കിയും കോടതിയെ സമീപിച്ചും ഖനനത്തിന് കോപ്പുകൂട്ടുകയാണ്. ജനകീയ സമരത്തത്തെുടര്‍ന്ന് അടച്ചുപൂട്ടിയ പാറമടകളും അനുമതി നിഷേധിക്കപ്പെട്ട പാറമടകളും തെരഞ്ഞെടുപ്പിന്‍െറ തിരക്കുകളെ മറയാക്കി കരുനീക്കം നടത്തുന്നുണ്ട്. നാട്ടുകാര്‍ അടച്ചുപൂട്ടിയ ചെമ്പന്‍മുടിയിലെ പാറമടകളും തുടങ്ങാന്‍ സാധിക്കാതെ പോയ പെരുനാട് ബഥനിമലയിലെ പാറമടയും ഇത്തരത്തില്‍ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ജനങ്ങള്‍ രാഷ്ട്രീയമായി ചേരിതിരിയുന്ന കാലത്ത് ജനകീയ പ്രക്ഷോഭത്തെ നേരിടേണ്ടി വരില്ളെന്ന് പാറമടലോബി കണക്കാക്കുന്നു. നിരവധി മടകളുള്ള വടശേരിക്കര പഞ്ചായത്തില്‍ പാറമടലോബിക്ക് വലിയ അധ്വാനമില്ലാതെ ലൈസന്‍സ് പുതുക്കിയെടുക്കാന്‍ കഴിഞ്ഞെങ്കിലും പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ കോടതി ഉത്തരവുള്ള പാറമടക്ക് പഞ്ചായത്ത് ലൈസന്‍സ് പുതുക്കി നല്‍കിയിട്ടില്ളെന്നാണ് അറിയുന്നത്. എന്നാല്‍, കോടതി ഉത്തരവിനെ മറികടന്നും പഞ്ചായത്തിന്‍െറയോ മറ്റ് ബന്ധപ്പെട്ട ഡിപാര്‍ട്മെന്‍റുകളുടെയോ അനുമതി ലഭിക്കാതിരുന്നിട്ടുകൂടി നിയമസംവിധാനത്തെ ചോദ്യംചെയ്ത് ഈ പാറമട അനുസ്യൂതം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. പ്രവര്‍ത്തനാനുമതി ഉണ്ടായിരുന്ന കാലത്ത് 30മെട്രിക് ടണ്‍ പാറ മാത്രം ഖനനം ചെയ്യാന്‍ അനുമതി ഉണ്ടായിരുന്ന വിം റോക് മടയില്‍നിന്ന് ഇപ്പോള്‍ നൂറു മെട്രിക് ടണ്ണിലധികം ദിനംപ്രതി കടത്തുന്നതായി പറയപ്പെടുന്നു. തെരഞ്ഞെടുപ്പ് കഴിയുമ്പോഴേക്കും ജില്ലയുടെ കിഴക്കന്‍ മേഖലയിലെ മണ്ണും മലയുമെല്ലാം അപ്രത്യക്ഷമാകുന്ന സ്ഥിതിയാണ് നിലനില്‍ക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story