Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഗതാഗതക്കുരുക്കിന്...

ഗതാഗതക്കുരുക്കിന് പരിഹാരമാകാതെ നഗരം

text_fields
bookmark_border
പത്തനംതിട്ട: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമില്ലാതെ നീളുന്നു. മിക്ക ദിവസവും നഗരത്തില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടാറുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രകടനങ്ങളും മറ്റും നടക്കുമ്പോള്‍ കുരുക്ക് രൂക്ഷമാകുകയും ചെയ്തു. തിങ്കള്‍, വ്യാഴം എന്നീ ചന്ത ദിവസങ്ങളില്‍ സെന്‍ട്രല്‍ ജങ്ഷന്‍ ഭാഗത്തുകൂടി കാല്‍നടക്കാര്‍ക്കുപോലും പോകാന്‍ പറ്റാത്തവിധമാണ് കുരുക്ക്. നഗരത്തില്‍ നോ പാര്‍ക്കിങ് മേഖലകളില്‍പോലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നു. സെന്‍ട്രല്‍ ജങ്ഷന്‍ മുതല്‍ പോസ്റ്റ് ഓഫിസ് റോഡില്‍ നോ പാര്‍ക്കിങ് ഏരിയയായി തിരിച്ചിട്ടുണ്ടെങ്കിലും വാഹന ഉടമകള്‍ നിയമം പാലിക്കാറില്ല. ഗോള്‍ഡന്‍ പ്രസിന് മുന്‍വശമായി വഴിയടച്ച് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് കാരണം ഇതുവഴിയുള്ള ഇടവഴിയില്‍ കൂടി ഇരുചക്രവാഹനങ്ങള്‍ക്കോ കാല്‍നടക്കാര്‍ക്കോ പൊലീസ് സ്റ്റേഷന്‍ റോഡിലേക്ക് പ്രവേശിക്കാനും കഴിയുന്നില്ല. നേരത്തേ നഗരസഭാ ചെയര്‍മാന്‍െറ നേതൃത്വത്തില്‍ ഇതുവഴി ടൂവീലറുകളും ഓട്ടോകളും വഴി തിരിച്ചുവിട്ടിരുന്നതാണ്. പൊലീസ് സ്റ്റേഷന്‍ റോഡിലും വാഹനങ്ങള്‍ തോന്നിയപോലെ പാര്‍ക്ക് ചെയ്യുന്നു. ടി.കെ റോഡിലും ഇതാണവസ്ഥ. പല വാഹനങ്ങളും റോഡിലേക്ക് ഇറക്കി നിര്‍ത്തുന്നത് ഗതാഗത തടസ്സം ഉണ്ടാക്കാറുണ്ട്.നഗരത്തിലെ ഫുട്പാത്തുകള്‍ കാല്‍നടക്കാര്‍ക്ക് ഉപയോഗിക്കാന്‍ പറ്റാത്തവിധം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനായി ഉപയോഗിക്കുകയാണ്. കാല്‍നടക്കാര്‍ റോഡിലൂടെയാണ് ഇപ്പോള്‍ നടക്കുന്നത്. വണ്‍വേ തെറ്റിച്ച് ടൂവീലറുകള്‍ അടക്കം പോയാലും ട്രാഫിക് പൊലീസ് കണ്ടഭാവം നടിക്കാറില്ല. പഴയ നഗരസഭാ ബസ്സ്റ്റാന്‍ഡില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് തോന്നിയതുപോലെയാണ്. ഇവിടെ പണം വാങ്ങി വാഹനം പാര്‍ക്ക് ചെയ്യുന്നതിന് സൗകര്യം ഒരുക്കുമെന്ന് നഗരസഭ തീരുമാനിച്ചതാണെങ്കിലും അത് നടപ്പായില്ല. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് ഒരു നിയന്ത്രണവും ഇല്ലാത്തതിനാല്‍ പലപ്പോഴും വാഹന ഉടമകള്‍ തമ്മില്‍ ബഹളവും നടക്കാറുണ്ട്. ആളുകളെ കുത്തിനിറക്കുന്നത് കാരണം വാഹനങ്ങള്‍ പെട്ടെന്ന് പുറത്തേക്ക് ഇറക്കാനും കഴിയാത്തതാണ് ബഹളങ്ങള്‍ക്കിടയാക്കുന്നത്. കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡ് പ്രവര്‍ത്തനം പുതിയ ബസ്സ്റ്റാന്‍ഡിലേക്ക് മാറ്റിയതോടെ ബസ്സ്റ്റാന്‍ഡിന് മുന്നിലും അനധികൃത പാര്‍ക്കിങ് വര്‍ധിച്ചിട്ടുണ്ട്. സ്വകാര്യ വാഹനങ്ങളാണ് ഇവിടെ കൂടുതലും പാര്‍ക്ക് ചെയ്യുന്നത്.
Show Full Article
TAGS:
Next Story